വീഴാതെ മുന്നേറി മഞ്ഞ ലോഹം! ഇന്നലെ മൂന്ന് തവണ വില മാറി മറഞ്ഞിട്ടും ഇന്ന് വീണ്ടും സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി. ഇന്ന് രാവിലെ പവന് 400 രൂപ ഉയർന്നെങ്കിൽ ഉച്ചയോടെ പവന് വീണ്ടും 400 രൂപ കൂടി വർദ്ധിച്ചിരിക്കുന്നു. ഇതോടെ സ്വർണം പവന് 95,000 രൂപയ്ക്ക് അരികിലെത്തിയിരിക്കുന്നു.
സ്വർണ വില ഒരു ദിവസം തന്നെ ഒന്നിലധികം സമയങ്ങളിലായി വർദ്ധിക്കുന്നത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരാശയുണ്ടാക്കുന്നു. ദീപാവലി ആഘോഷങ്ങൾക്കിടയിൽ സ്വർണത്തിൻ്റെ ആവശ്യകത വർദ്ധിക്കും. ഇത് ആഭ്യന്തര വിപണിയിൽ സ്വർണ വില കത്തിക്കയറാനുള്ള സാധ്യത വർദ്ധിക്കുന്നു. മാത്രമല്ല, രാജ്യാന്തര വിപണിയിൽ സ്വർണത്തിൻ്റെ വില ഉയരുന്നതും കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 100 രൂപ വർദ്ധിച്ച് 11,865 രൂപയായി. ഒരു പവന് 800 രൂപ വർദ്ധിച്ച് 94,920 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,18,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,944 രൂപയും പവന് 1,03,552 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9708 രൂപയും പവന് 77,664 രൂപയുമാണ്.

രാജ്യാന്തര സ്വർണ വില
രാജ്യാന്തര സ്വർണ വിലയിൽ ഇന്ന് മികച്ച മുന്നേറ്റം. ഇന്ന് സ്വർണം ഔൺസിന് 4,179.75 ഡോളർ എന്ന ഉയരത്തിലെത്തി. രാജ്യാന്തര വില 4,000 ഡോളർ മുന്നേറിയതിനു ശേഷം ആഭ്യന്തര വിപണിയിലും സ്വർണത്തിൻ്റെ കുതിപ്പ് വേഗത്തിലാണ്. ഇന്നലെ റെക്കോർഡ് ഉയരത്തിലെത്തിയതിനാൽ സ്വർണത്തിൽ നിന്നും ലാഭമെടുപ്പ് നടന്നതോടെ സ്വർണ വിലയിൽ നേരിയ ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്.
ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് മുന്നേറിയത് കേരളത്തിലെ സ്വർണ വില കൂടുതൽ ഉയരാതിരിക്കാൻ കാരണമായി. ഒരുപക്ഷേ ഇന്ത്യൻ രൂപയുടെ മൂല്യം കുതിച്ചില്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വലിയൊരു കുതിപ്പ് സംഭവിച്ചേനെ.
അമേരിക്കയിലെ മാറ്റങ്ങൾ
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയെല്ലാം സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ അമേരിക്കയുടെ അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറക്കുമെന്ന സൂചനകൾ ഉയരുന്നു. പലിശ നിരക്ക് വീണ്ടും കുറഞ്ഞാൽ ഡോളറിൻ്റെ മൂല്യം താഴേക്ക് വീഴും. ഇത് സ്വർണ വിലക്ക് കൂടുതൽ ശക്തി നൽകും.
ഇന്നത്തെ സ്വർണാഭരണ വില
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,02,270 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,830 രൂപയും കരുതേണ്ടി വരും. ഈ വിലക്കയറ്റം സ്വർണാഭരണം വാങ്ങുന്നതിൽ നിന്നും സാധാരണക്കാരെ പിന്നോട്ട് വലിക്കും. നിർത്താതെ വില മുന്നേറിക്കൊണ്ടിരുന്നാൽ ഉടൻ തന്നെ സ്വർണം പവന് 1 ലക്ഷം മറികടക്കും. അതായത് ആഭരണം വാങ്ങുമ്പോൾ ഒരു പവന് 1.5 ലക്ഷം വരെയെങ്കിലും കണക്കാക്കേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications