കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില ഉയർന്നു. ഇന്ന് പവന് 320 രൂപയാണ് ഉയർന്നത്. ഇത് സാധാരണക്കാരെയും ആഭരണപ്രേമികളെയും ഏറെ നിരാശയിലാഴ്ത്തി. ഒരാഴ്ചയിലധികം വില കുത്തനെ ഇടിഞ്ഞപ്പോൾ വാങ്ങാനുള്ള ആവേശം വർദ്ധിച്ചെങ്കിലും നിലവിലെ കുതിപ്പ് ആവേശം ഇല്ലാതാക്കുന്നു. കേരളത്തിലും രാജ്യാന്തര വിലയിലും സ്വർണ വില മികച്ച നേട്ടത്തിലാണ് കുതിക്കുന്നത്. ഇന്നലെ 360 രൂപയായിരുന്നു പവന് വർദ്ധിച്ചത്. മൂന്ന് ദിവസം കൊണ്ട് പവന് 1,520 രൂപയും ഗ്രാമിന് 190 രൂപയും ഉയർന്നിട്ടുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ ഉയർന്ന് 9105 രൂപയായി. ഒരു പവന് 320 രൂപ ഉയർന്ന് 72,840 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9933 രൂപയും പവന് 79,464 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7450 രൂപയും പവന് 59,600 രൂപയുമാണ്.
കേരളത്തിലെ വിലക്കയറ്റം പോലെ രാജ്യാന്തര വിലയും നേട്ടത്തിലാണ്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,349.2 ഡോളറിലെത്തി. ഇന്നും ഡോളർ ഇൻഡക്സിൽ ഇടിയുന്നുണ്ട്.

സ്വർണ വില കൈവിട്ടു പോയോ?
യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ മാസമോ അല്ലെങ്കിൽ സെപ്റ്റംബറിനുള്ളിലോ ഇത് കുറച്ചേക്കുമെന്നാണ് പറയുന്നത്. നീണ്ട നാളുകളായി ഇതിനെച്ചൊല്ലി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും, യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോ പവലും തമ്മിൽ തർക്കത്തിലായിരുന്നു. പലിശ നിരക്ക് കുറയുന്നത് സ്വർണ വില കുതിക്കാനുള്ള കാരണമാവും.
ഡോളറിൻ്റെ ഇടിവും സ്വർണ വിലക്ക് ആവേശം നൽകുന്നു. ഇതു വഴി സ്വർണത്തിൻ്റെ ഡിമാൻഡ് ഉയരുകയും സ്വർണ നിക്ഷേപങ്ങളോടുള്ള സമീപനം കൂടുതൽ ഉയരുകയും ചെയ്യുന്നു. ഈ കാരണങ്ങളും സ്വർണ വില ഉയരാനുള്ള വഴിയൊരുക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര കരുതേണ്ടി വരും?
ഇന്ന് സ്വർണാഭരണം വാങ്ങാൻ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കണം. ഈ ചാർജുകൾ കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,829 രൂപ നൽകേണ്ടി വരും. അതുപോലെ ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,900 രൂപയും കൊടുക്കേണ്ടി വരും. നിലവിലെ കുതിപ്പ് കണ്ടാൽ ഗ്രാം വില ഉടൻ തന്നെ 10,000 രൂപ കടക്കും. ഇത് വീണ്ടും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിലേക്ക് എത്തും.
സ്വർണ വില കുതിക്കുന്നു, അഡ്വാൻസ് ബുക്ക് ചെയ്യുന്നോ?
സ്വർണ വില ഉയരുന്നതിനാൽ ആഭരണം വാങ്ങുന്നത് അത്ര എളുപ്പമാവില്ല. സവർണം എന്നും സുരക്ഷിതമായ ആസ്തിയാണ്. ഒരിക്കലും സ്വർണത്തിൻ്റെ മൂല്യം ഇല്ലാതാവുന്നില്ല. അതിനാൽ ഹ്രസ്വകാലത്തേക്ക് വില ഇടിഞ്ഞാലും വീണ്ടും പൂർണ ശക്തിയോടെ സ്വർണ വില മെച്ചപ്പെടും. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണ വില പവന് 74,000 രൂപ വരെ എത്തും, പിന്നീട് ഇടിയുകയും കയറുകയും ചെയ്യും. പക്ഷേ 2025 അവസാനിക്കുമ്പോഴേക്കും 75,000 രൂപ പവന് ഭേദിച്ചേക്കും.
ഇന്നത്തെ വില ഉയർന്നെങ്കിലും അടുത്ത വിലക്കയറ്റത്തിനു മുന്നേ ആഭരണം അഡ്വാൻസ് ബുക്ക് ചെയ്യുന്നോ? ഇന്നത്തെ വിലയിൽ തന്നെ ബുക്ക് ചെയ്താൽ നേരിയ ആശ്വാസം ഉറപ്പാക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications