കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഓരോ ദിവസവും കുതിച്ചു കൊണ്ടിരുന്നപ്പോൾ ഇന്ന് സ്വർണ വിലയിൽ ചെറിയ ഇടവേള. നിലവിൽ 71,000നു മുകളിലാണ് സ്വർണം പവൻ്റെ വില. ഇത് സാധാരണക്കാരന് താങ്ങാവുന്നതിലും ഉയരത്തിലാണ്. എങ്കിലും സ്വർണ വിലയിലെ ഈ ഫുൾസ്റ്റോപ്പ് വരും ദിവസങ്ങളിലെ ഇടിവിലേക്കുള്ള കാരണമാവുമോ? ഇന്നലെ രാജ്യാന്തര വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു, എന്നാൽ ഇന്ന് യാതൊരു മാറ്റവുമില്ല എന്നതാണ് ആഭ്യന്തര വിലയിലും സ്വർണ വിലയിൽ കയറ്റിറക്കം സംഭവിക്കാതിരുന്നതിന് കാരണം.
ഈ കഴിഞ്ഞ 3 ദിവസത്തിനിടെ സ്വർണം പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയുമാണ് കുതിച്ചത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 8945 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന് 71,560 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9731 രൂപയും പവന് 77,848 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7298 രൂപയും പവന് 58,384 രൂപയുമാണ്.
ഇന്നും രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,315.13 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിന് കാരണം നിക്ഷേപങ്ങളിൽ നിന്നുള്ള അമിത ലാഭമെടുപ്പാണ്.

രാജ്യാന്തര വിലയിൽ മാറ്റമില്ല....
കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില കത്തിക്കയറുകയായിരുന്നു. ഇന്ത്യയിൽ ഇന്നലെയും വില കുതിച്ചെങ്കിലും ഇന്നലെ രാജ്യാന്തര വിലയിൽ നേരിയ ഇടിവാണ് സംഭവിച്ചത്. സ്വർണത്തിന്റെ വില കുതിച്ചപ്പോൾ ആളുകൾ വ്യാപകമായി സ്വർണ നിക്ഷേപങ്ങളിൽ നിന്നും ലാഭം എടുക്കാൻ തുടങ്ങി. ഇതായിരുന്നു രാജ്യാന്തര വിലയെ തളർത്തിയത്. ഇന്ന് ആഭ്യന്തര വിപണിയിലും അത് പ്രതിഫലിച്ചു. നാളെ ഈസ്റ്റർ ആഘേഷങ്ങൾ നടക്കാനിരിക്കെയാണ് ആളുകളുടെ ലാഭമെടുപ്പ് പരിധി വിട്ടത്.
വ്യാപാരയുദ്ധം താത്കാലികമായി അവസാനിപ്പിക്കുകയും അതിനൊപ്പം ഡോളറും ഓഹരി വിപണികളും മെച്ചപ്പെടുകയും ചെയ്താൽ സ്വർണ വില താഴേക്ക് വീഴാനും സാധ്യതയുണ്ട്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
3% ജി.എസ്.ടി, 5% പണിക്കൂലി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേർന്നാൽ ഇന്ന് കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,450 രൂപ കരുതേണ്ടി വരും. എന്നാൽ ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,680 രൂപ കൊടുക്കേണ്ടി വരും. അതായത് ഇന്നലെ വ്യാപാരം നടന്ന അതേ വിലയിൽ തന്നെയാണ് ഇന്നും സ്വർണാഭരണ വില കണക്കാക്കുന്നത്. വരും ദിവസങ്ങളിലും വില കുതിച്ചാൽ ചിലപ്പോൾ ഏപ്രിൽ അവസാനിക്കുന്നതിനു മുന്നേ ആഭരണ വില 80,000 കടന്നേക്കാം.
ഇന്നും സ്വർണത്തിന് മാറ്റമില്ല...
ഈസ്റ്ററിന് തൊട്ടു മുന്നേ സ്വർണ വിലയിൽ മാറ്റമില്ല. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നതിനാൽ ആഭരണം വാങ്ങുന്നവരുണ്ടോ? ഒരു പവന് ഏകദേശം 80,000 രൂപയിലേക്കാണ് അടുക്കുന്നത്. 1 ലക്ഷം എന്ന സംഖ്യ അത്ര വിദൂരമല്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സ്വർണത്തിൻ്റെ വില കുതിക്കുന്നതോടെ ആഭരണ വിലയിലും ശക്തമായ കുതിപ്പാണ് സംഭവിക്കുന്നത്. ആഭരണം വിൽക്കാനോ പണയം വെക്കാനോ ശ്രമിക്കുന്നവർക്ക് ഇത് നല്ല സമയമാണ്.
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ ട്രെൻഡ് അനുകൂലമാണ്. ഇന്ന് വിലയിൽ മാറ്റമില്ലെങ്കിലും അടുത്ത വ്യാപാര ദിനത്തിൽ വിലയിൽ ചലനം സംഭവിക്കും. അക്ഷയ തൃതീയ മുന്നിൽ നിൽക്കേ ഇനിയും വില മുന്നോട്ട് കുതിക്കാനാണ് സാധ്യത കൂടുതൽ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications