സ്വർണത്തിൻ്റെ കിളി പോയോ? കഴിഞ്ഞ 5 ദിവസമായി ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയർന്നിട്ടില്ല. ഫെബ്രുവരി 26 മുതൽ വില മൂക്കു കുത്തുന്നു. 4 ദിവസം കൊണ്ട് പവന് 1,080 രൂപയാണ് കുറഞ്ഞത്. ഇത് ഏറെ ആശ്വാസകരമായ വാർത്തയാണ്. ഇന്ന് മാർച്ച് 3 തിങ്കളാഴ്ച സ്വർണ വിലയിൽ യാതൊരു മാറ്റവുമില്ല. അതായത് ശനിയാഴ്ച വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നും സ്വർണ വിലയുള്ളത്. ശനിയാഴ്ച പവന് 160 രൂപയായിരുന്നു ഇടിഞ്ഞത്. രാജ്യാന്തര വിപണി ഇന്ന് അൽപം കരുത്താർജ്ജിച്ചിട്ടുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 7940 രൂപയായി. ഒരു പവന് 63,520 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 79,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8662 രൂപയും പവന് 69,296 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6497 രൂപയും പവന് 51,976 രൂപയുമാണ്.
ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 2,867 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാജ്യാന്തര വിപണി അൽപം കരുത്താർജ്ജിച്ചു. ശനിയാഴ്ച 2857 ഡോളറിലായിരുന്നു രാജ്യാന്തര സ്വർണ വില. ഇന്ന് സ്വർണം മുകളിലേക്ക് ഉയർന്നു. ഇത് ആഭ്യന്തര വിപണിയിൽ നാളെ വില ഉയരാനുള്ള വഴി ഒരുക്കിയേക്കാം.

രാജ്യാന്തര വില ഉയരാൻ കാരണം....
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും തമ്മിൽ വൈറ്റ്ഹൗസിൽ വെച്ച് യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുവാനുള്ള ചർച്ച നടത്തി. എന്നാൽ ഇത് സമാധാന ചർച്ചയിൽ അവസാനിച്ചില്ല. അതിനാൽ ഈ യുദ്ധം സമീപ കാലത്തെങ്ങും അവസാനിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. അത് സ്വർണ വില ഉയരാനുള്ള കാരണമായി. രാജ്യങ്ങൾക്കിടയിൽ പ്രതിസന്ധി ഇനിയും വർദ്ധിച്ചു വന്നേക്കും.
ഇതോടെ സ്വർണ നിക്ഷേപങ്ങളിൽ ആളുകൾ വ്യാപകമായി നിക്ഷേപിക്കാനിടയാക്കും. ഇന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം അൽപം ഉയർന്നിട്ടുണ്ട്. രൂപയുടെ മൂല്യം ഉയർന്നിരുന്നില്ലെങ്കിൽ ആഭ്യന്തര വിപണിയിൽ ഇന്ന് സ്വർണം കുതിക്കുമായിരുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങുന്നുണ്ടോ? എത്ര രൂപ വേണം?
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് 68,749 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,640 രൂപ കൊടുക്കണം. പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുന്നതാണ് സ്വർണാഭരണ വില ഉയരാൻ കാരണം. പണിക്കൂലിയിലെ മാറ്റങ്ങളാണ് സ്വർണ വില ഉയരാൻ കാരണമാവുന്നത്. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. ഇവിടെ 5% പണിക്കൂലിയിലാണ് ഈ വില കണക്കാക്കിയത്. എന്നാൽ അതിൽ കൂടുതൽ പണിക്കൂലി ഈടാക്കിയാൽ ഈ തുകയിൽ മാറ്റം വരും.
സ്വർണം വാങ്ങാൻ ബുക്ക് ചെയ്യുന്നില്ലേ...?
ഈ വിവാഹ സീസണിൽ സ്വർണാഭരണം വാങ്ങുന്നത് ഏറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു. നിലവിൽ 4 ദിവസം കൊണ്ട് വില കുറഞ്ഞതിനാൽ ഇന്ന് സ്വർണാഭരണം വാങ്ങാൻ നല്ല സമയമാണ്. ഇന്നത്തെ വിലയിൽ തന്നെ ആഭരണം ബുക്ക് ചെയ്താലോ? രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ പരിശോധിച്ചാൽ നാളെ ഇന്ത്യയിൽ വില ഉയരാൻ സാധ്യതയേറെയാണ്. ഇന്ന് പവന് 63,000ലാണ് വിലയുള്ളത്. ഇനിയും വില കുറയുമെന്ന പ്രതീക്ഷ നഷ്ടങ്ങൾക്ക് ഇടയൊരുക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
