ഇന്ന് കേരളത്തിൽ സ്വർണ വിലയ്ക്ക് അനക്കമില്ല. തുടർച്ചയായ മൂന്ന് ദിവസത്തെ വിലക്കുറവിന് ശേഷമാണ് ഇന്ന് വിലയിൽ മാറ്റമില്ലാതെ വ്യാപാരം നടക്കുന്നത്. ഇന്ന് സ്വർണം വാങ്ങുന്നുണ്ടോ? വിവാഹ പാർട്ടികൾക്കും ആഭരണപ്രേമികൾക്കും ഇതാണ് ബെസ്റ്റ് ടൈം. കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ലെങ്കിലും രാജ്യാന്തര വില ഇന്ന് ഉയർന്നു. ഇന്നലെ മെച്ചപ്പെട്ട വില ഇന്നും മുന്നോട്ട് കുതിക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 8755 രൂപയായി. പവന് 70,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9551 രൂപയും പവന് 76,408 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7164 രൂപയും പവന് 57,312 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില ഉയർന്നിട്ടുണ്ട്. സ്പോട്ട് സ്വർണ വില ഔൺസിന് 3,241.36 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ ഇടിവിനു ശേഷമാണ് രാജ്യാന്തര വില കുതിപ്പിലെത്തിയത്.

സ്വർണ വിലയിൽ ഇന്ന് അനക്കമില്ല...
യുഎസിലെ കഴിഞ്ഞമാസത്തെ തൊഴിൽക്കണക്ക് പുറത്ത് വന്നു. ഇത് പ്രതീക്ഷതിനേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. എന്നിട്ടും രാജ്യാന്തര സ്വർണ വില ഇപ്പോൾ കുതിക്കുന്നു. തൊഴിൽകണക്ക് മെച്ചപ്പെട്ടതിനാൽ ഇനി യുഎസ് ഫെഡ് റിസർവ്വ് അടിസ്ഥാന പലിശ നിരക്ക് കുറക്കേണ്ടതിൻ്റെ ആവശ്യ ഇല്ലെന്ന് തീരുമാനിച്ചേക്കാം. ഇത് വീണ്ടും സ്വർണ വില ഇടിയാൻ വഴിയൊരുക്കും.
നിലവിലെ സ്വർണ വില ഉയർന്നിട്ടുണ്ടെങ്കിലും അടിസ്ഥാന പലിശ നിരക്ക് കുറക്കാതിരുന്നാൽ കേരളത്തിലെ സ്വർണ വിലയും തകർന്നേക്കാം. യുഎസ്-ചൈന താരിഫ് പ്രശ്നങ്ങൾക്ക് അവസാനം വന്നതോടെ ഓഹരി-കടപ്പത്ര വിപണികൾ കൂടുതൽ മെച്ചപ്പെട്ടു. ഇത് സ്വർണ നിക്ഷേപങ്ങൾക്ക് കടുത്ത തിരിച്ചടിയായി. സ്വർണ വില കുറഞ്ഞതോടെ ആളുകളുടെ വാങ്ങൽ താത്പര്യം വർദ്ധിച്ചു. ഇത് വീണ്ടും വില കുതിക്കാനുള്ള വഴിയൊരുക്കും.
എന്നാൽ സ്വർണ നിക്ഷേപങ്ങൾക്ക് ഭാവിയിലും വമ്പൻ ഡിമാൻഡ് ഉണ്ടാവുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതായത് ലോകത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും സ്വർണ നിക്ഷേപങ്ങൾ കുതിച്ചുയരും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
സ്വർണത്തിന് ഇന്ന് മാറ്റമൊന്നുമില്ല. അതിനാൽ ഇന്നലെ വ്യാപാരം അവസാനിച്ച അതേ വിലയിൽ ഇന്നും ആഭരണം വാങ്ങാം. ഇന്നത്തെ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,974 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,543 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി വർദ്ധിക്കുന്നതിന് അനുസരിച്ച് ആഭരണത്തിൻ്റെ വിലയും വർദ്ധിക്കും. രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലും സ്വർണ വിലയിൽ മാറ്റം സംഭവിക്കുന്നത്.
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യാം....
സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ വ്യാപാരം അവസാനിച്ച അതേ വിലയിൽ ഇന്നും സ്വർണം വാങ്ങാം. അതിനാൽ വേഗം തന്നെ ജ്വല്ലറികളിലേക്ക് വിട്ടോളൂ. ഇന്നത്തെ കുറഞ്ഞ വിലയിൽ തന്നെ ആഭരണം ബുക്ക് ചെയ്യുന്നതാണ് നല്ലത്. പ്രത്യേകിച്ചും വിവാഹ പാർട്ടികളുണ്ടെങ്കിൽ ഇന്നത്തെ വിലയിൽ ആഭരണങ്ങൾ അഡ്വാൻസ് ബുക്ക് ചെയ്തോളൂ. അടുത്തൊരു ഇടിവിനായി കാത്തിരിക്കുന്നത് തെറ്റായ തീരുമാനമായേക്കാം. നിലവിൽ രാജ്യാന്തര വില മെച്ചപ്പെട്ടതിനാൽ കേരളത്തിലും ആ മാറ്റം പ്രതിഫലിച്ചേക്കാം.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications