ഇന്ന് അനക്കമില്ല. സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ രാജ്യാന്തര വില മെച്ചപ്പെട്ടിട്ടും ഇന്ത്യയിൽ സ്വർണ വിലയ്ക്ക് ഇടിവായിരുന്നു. എന്നാൽ ഇന്ന് വീണ്ടും രാജ്യാന്തര വിലയിൽ നേരിയ ഇടിവുണ്ടായതോടെ ആഭ്യന്തര വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഈ വിവാഹ സീസണിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നവർ ഇന്നു തന്നെ അടുത്തുള്ള ജ്വല്ലറിയിൽ പോയി സ്വർണം വാങ്ങാവുന്നതാണ്. സാധാരണയായി കാണുന്ന ട്രെൻഡ് അനുസരിച്ച് വിലയിൽ മാറ്റമില്ലാതെ തുടർന്നാൽ തൊട്ടടുത്ത ദിവസം സ്വർണ വില കുതിക്കാറാണ് പതിവ്.
അക്ഷയ തൃതീയയ്ക്ക് ഇനി വെറും 5 ദിവസം മാത്രം. ജ്വല്ലറികളിൽ തിരക്കേറുന്നുണ്ട്. നിലവിലെ താഴ്ന്ന വിലയിൽ നിന്ന് വരുന്ന ദിവസങ്ങളിൽ കുത്തനെയുള്ള ഉയർച്ച പ്രതീക്ഷിക്കാം. ഇന്ന് നിങ്ങളും ആഭരണം വാങ്ങുന്നുണ്ടോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 9005 രൂപയാണ് വില. പവന് 72,040 രൂപയാണ് വില. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9824 രൂപയും പവന് 78,592 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7368 രൂപയും പവന് 58,944 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,320.79 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. നേരിയ ഇടിവാണെങ്കിലും ഇത് സ്വർണ വിലയിൽ അപ്രതീക്ഷിത ചാഞ്ചാട്ടത്തിന് വഴിയൊരുക്കും.. ഇന്നലെ ഇതിലും കരുത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചത്.

സ്വർണാഭരണം വാങ്ങാൻ എത്ര വില നൽകേണ്ടി വരും?
5% മിനിമം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഒരുമിക്കുമ്പോൾ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,964 രൂപ നൽകേണ്ടി വരുന്നു. എന്നാൽ ഒരു ഗ്രാം ആഭരണത്തിന് 9,792 രൂപ വേണം. സ്വർണ വിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നതിനാൽ ഇന്നലെ വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നത്തേയും വ്യാപാരം. നിലവിൽ 77,000 രൂപയ്ക്ക് മുകളിലാണ് ആഭരണത്തിൻ്റെ വില. മാത്രമല്ല ഒരു ഗ്രാം ആഭരണ വില 10,000 രൂപ എന്ന റെക്കോർഡിലേക്കും വൈകാതെ എത്താൻ സാധ്യതയുണ്ട്.
ഇന്ന് സ്വർണം വാങ്ങുന്നുണ്ടോ?
ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ ആഭരണപ്രേമികൾക്ക് ആഹ്ലാദിക്കാം. നിലവിലെ വിലയിൽ ആഭരണം വാങ്ങുന്നവർ ഉടൻ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വിവാഹ സീസണായതിനാൽ നിരവധി പേർ വിവാഹ കളക്ഷനായി അഡ്വാൻസ് ബുക്ക് ചെയ്യാനും സാധ്യതയുണ്ട്. അക്ഷയ തൃതീയ അടുത്തെത്തിയതിനാൽ വരും ദിനങ്ങളിൽ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയരുന്നതോടെ വിലയും കുതിച്ചേക്കാം.
സ്വർണ വിലയിൽ മാറ്റമില്ല...
ഇന്ന് വിലയിൽ യാതൊരു മാറ്റവുമില്ല. രാജ്യാന്തര വിലയിൽ നേരിയ ഇടിവുണ്ടായിട്ടും ഇന്ത്യയിൽ സ്വർണത്തിന് ഇടിവുണ്ടായില്ല. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ സ്വർണത്തിന്റെ വില 50 ശതമാനത്തോളമാണ് ഉയർന്നിരിക്കുന്നത്. ഇതൊരു ചെറിയ കണക്കല്ല. അതിനാൽ ഇന്നല്ലെ മാറ്റമില്ലാത്തത് വലിയൊരു കുതിപ്പിനുള്ള ആരംഭം ആവാം.
സ്വർണ നിക്ഷേപങ്ങളോടുള്ള പ്രിയം ഓരോ ദിനവും വർദ്ധിച്ചു വരികയാണ്. അതാണ് സ്വർണത്തിന് കരുത്തേകുന്നതും. നിലവിൽ നിരവധി പ്രതിസന്ധികളാണ് രാജ്യം നേരിടുന്നത്. ഈ സാഹചര്യത്തിൽ ഓഹരി നിക്ഷേപങ്ങളിൽ നിന്നും ആളുകൾ സ്വർണ നിക്ഷേപത്തിലേക്ക് ചുവടു മാറ്റുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications