സ്വർണ വിലയിൽ ഇന്ന് കനത്ത തകർച്ച. മൂന്ന് ദിവസത്തെ തുടർച്ചയായ മാറ്റമില്ലായ്മയിൽ നിന്നും ഇന്ന് ഒടുവിൽ വില തകർന്നു. പവന് 496 രൂപയാണ് ഇന്ന് കുറഞ്ഞത്. സ്വർണം വാങ്ങുന്നുണ്ടോ? 75,000ലേക്ക് കുതിച്ച സ്വർണ വില ഇപ്പോൾ 71,000ലേക്കാണ് മൂക്ക് കുത്തിയത്. ഇത് വാങ്ങുന്നവർക്ക് നേരിയ ആശ്വാസം നൽകുന്നു. താരിഫ് പ്രതിസന്ധികളിൽ ആയവുണ്ടായത് സ്വർണത്തെ തളർത്തി. ഈ വിവാഹ സീസണിൽ നിലവിലെ വിലക്കുറവ് ശുഭപ്രതീക്ഷ നൽകുന്നു.
ഏപ്രിൽ 30നാണ് അക്ഷയ തൃതീയ. ഇന്ന് വില കുറഞ്ഞതോടെ അക്ഷയ തൃതീയക്ക് വേണ്ടി ആഭരണം എടുക്കാനും ആവേശം ഉയരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയായി. പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9753 രൂപയും പവന് 78,024 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7315 രൂപയും പവന് 58,520 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും തകരുന്നു. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,282.91 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വ്യാപാര ദിനങ്ങളിലെല്ലാം രാജ്യാന്തര വില ഇടിയുന്നുണ്ടായിരുന്നു. എന്നാൽ ഇന്നാണ് ആഭ്യന്തര വിലയിൽ ഇടിവ് സംഭവിക്കുന്നത്. മാത്രമല്ല ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. അതാണ് കേരളത്തിലും ഇന്നു വില കുറയാൻ കാരണമായത്.

സ്വർണ വിലയിൽ ഇന്ന് ഇടിവ്...
ഇന്ന് രൂപയുടെ മൂല്യം മെച്ചപ്പെടുകയും ഡോളർ തകരുകയും ചെയ്തതോടെ സ്വർണത്തിൻ്റെ ഇറക്കുമതി ചെലവ് കുറഞ്ഞു. ഡോളർ ഇടിയുന്നത് സ്വർണ വിലയിൽ കാര്യമായി പ്രതിഫലിക്കുന്നു. താരിഫ് പ്രതിസന്ധികൾ നിലനിന്നപ്പോൾ സ്വർണ നിക്ഷേപങ്ങളിലേക്കുള്ള ആളുകളുടെ ഒഴുക്കായിരുന്നു. എന്നാൽ ഇപ്പോൾ യുഎസ്-ചൈന താരിഫ് പോര് കുറഞ്ഞതോടെ ഓഹരി വിപണി മുന്നോട്ട് കുതിക്കുന്നു. അതോടെ സ്വർണ നിക്ഷേപങ്ങളുടെ ശക്തി ക്ഷയിക്കുന്നു. ഇത് വില കുറയാനും കാരണമാവുന്നു.
രാജ്യാന്തര വില 3,000 ഡോളറിലേക്ക് വീഴാനുള്ള സാധ്യത കാണുന്നുണ്ട്. ഇത് കേരളത്തിലും സ്വർണത്തിന് കനത്ത ഇടിവിന് വഴിയൊരുക്കും.
ഇന്ന് സ്വർണാഭരണം വാങ്ങുന്നുണ്ടോ? വാങ്ങാൻ എത്ര വേണം?
ഇന്ന് 5% മിനിമം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,401 രൂപ കരുതേണ്ടി വരും. എന്നാൽ ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,721 രൂപ കൊടുക്കേണ്ടി വരും. നിലവിൽ സ്വർണ വില ഇടിഞ്ഞതോടെ വാങ്ങുന്നവരുടെ എണ്ണവും വർദ്ധിക്കും. ഈ വിവാഹ സീസണിൽ ഇന്നത്തെ വിലക്കുറവ് ആശ്വാസകരമാവുന്നു.
സ്വർണം വാങ്ങുന്നില്ലേ..? അഡ്വാൻസ് ബുക്ക് ചെയ്താലോ?
ഇന്ന് സ്വർണ വിലയിൽ ഇടിവുണ്ടായത് ആഭരണപ്രേമികൾക്ക് ഏറെ സന്തോഷകരമാണ്. ഇന്ന് വില ഇടിഞ്ഞതോടെ വേഗം തന്നെ ജ്വല്ലറികളിലേക്ക് പോവാം. ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്താൽ കുറഞ്ഞ വിലയിൽ തന്നെ സ്വർണം വാങ്ങാം. വില ഇടിഞ്ഞതോടെ സ്വർണ നിക്ഷേപകർ മറ്റു നിക്ഷേപങ്ങളിലേക്ക് ചുവടു മാറ്റിയേക്കാം. എങ്കിലും സ്വർണം എന്നത് ഏറ്റവും മികച്ച ആസ്തിയാണ്. എല്ലാ കാലത്തും സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർന്നു കൊണ്ടേയിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications