സ്വർണ വില ഇന്നലെ ഏപ്രിൽ 22ന് ചരിത്രത്തിലെ എക്കാലത്തേയും വിലയിലേക്ക് ഉയർന്നതിനു ശേഷം ഇന്ന് വില കുത്തനെ ഇടിഞ്ഞു. ഇന്നലെ പവന് 2,200 രൂപയാണ് ഒറ്റയടിക്ക് കുതിച്ച്. ഇത് ആദ്യമായിട്ടായിരുന്നു ഇത്രയും വലിയ കുതിപ്പ്. എന്നാൽ ഇന്ന് പവന് 2,200 രൂപ ഇടിയുകയും ചെയ്തു. അതായത് തിങ്കളാഴ്ച വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഇന്നലെ കടുത്ത നിരാശയുണ്ടെങ്കിലും ഇന്നും പ്രതീക്ഷകളൊന്നും ഉദിക്കുന്നില്ല എന്നതാണ് സത്യം. ആഭരണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും ഇന്നത്തെ വിലയും നിരാശയുണ്ടാക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയായി. പവന് 2,200 രൂപ കുറഞ്ഞ് 72,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9835 രൂപയും പവന് 78,680 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7376 രൂപയും പവന് 59,008 രൂപയുമാണ്.
ഇന്നലെ കത്തിക്കയറിയ രാജ്യാന്തര വില ഇന്ന് താഴേക്ക് വീണു. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,338.11 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഫെഡ് റിസർവ്വ് അടിസ്ഥാന പലിശ നിരക്ക് കുറക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതോടെയാണ് വില ഇടിയാനുള്ള കാരണമായത്.

സ്വർണ വില ഇടിഞ്ഞു...
രാജ്യാന്തര വിലയിലെ ഇടിവാണ് കേരളത്തിലും സ്വർണ വിലയെ തളർത്തിയത്. ഫെഡ് റിസർവിന്റെ ചെയർമാൻ ജെറോം പവലിനെതിരായ ട്രംപിന്റെ വിമർശനവും യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കണമെന്ന ട്രംപിൻ്റെ ആവശ്യവുമാണ് ഇന്നലെ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയരാൻ കാരണമായത്. എന്നാൽ പിന്നീട് ജെറോം പവലിനെതിരെ ഉയർത്തിയ വാക്കുകളിൽ നിന്നും ട്രംപ് പിൻവാങ്ങിയതിനു ശേഷമാണ് ഇന്ന് സ്വർണ വില ഇടിയാൻ കാരണമായത്.
മാത്രമല്ല ഇന്നലെ സ്വർണ വില കുത്തനെ ഉയർന്നതോടെ സ്വർണ നിക്ഷേപകർ വ്യാപാകമായി ലാഭമെടുപ്പ് നടത്തിയിരുന്നു. ഇത് സ്വർണ വില തകരാൻ കാരണമായി. എന്നാൽ റിപ്പോ നിരക്ക് ഉയർത്തിയിരുന്നെങ്കിൽ ഇനിയും വില കുതിച്ച് ഉയർന്നേനെ.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% മിനിമം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,050 രൂപ നൽകേണം. എന്നാൽ ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,802 രൂപ കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കുറവ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നില്ലെങ്കിലും വിവാഹ പാർട്ടികൾക്ക് അൽപം ആശ്വസിക്കാം. സ്വർണ വില കുതിക്കുന്നത് ആഭരണ വില ഇനിയും വർദ്ധിക്കാൻ കാരണമാവും.
സ്വർണ നിക്ഷേപം നല്ലതാണോ?
സ്വർണ വിലയിൽ ഇന്ന് വില ഇടിഞ്ഞെങ്കിലും സാധാരണക്കാരന് ആഭരണം വാങ്ങുന്നത് ഇപ്പോഴും ഏറെ പ്രയാസകരമായ കാര്യമാണ്. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണം ഇനിയും ഉയരാനാണ് സാധ്യത. ഈ ഘട്ടത്തിൽ ഭാവിയിലേക്ക് സ്വർണം വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് സ്വർണ നിക്ഷേപങ്ങൾ ഉചിതമായ തീരുമാനമായിരിക്കും. എന്നാൽ അക്ഷയ തൃതീയ ആഘോഷം മുന്നിൽ നിൽക്കെ ആഭരണം ആഗ്രഹിക്കുന്നവർ ഇന്നത്തെ വിലക്കുറവിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാവും കൂടുതൽ മികച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications