അനുദിനം റെക്കോർഡ് കുതിപ്പിലേക്ക് ഉയർന്ന സ്വർണ വിലയിൽ ഇന്ന് മാറ്റം. കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. ആശ്വാസകരമായ വാർത്തയല്ലെങ്കിലും സാധാരണക്കാർക്ക് ഇത് പ്രതീക്ഷ നൽകുമോ? കേരളത്തിലെ സ്വർണ വില പവന് 81,000 കടന്നിരിക്കുന്നു. 2 വർഷത്തിനുള്ളിൽ കുതിച്ചുയർന്ന സ്വർണ വില ഇപ്പോൾ 1 ലക്ഷം എന്ന എക്കാലത്തേയും വലിയ റെക്കോർഡിലേക്കാണ് കുതിക്കുന്നത്.
ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് ഇന്നത്തെ ഈ ഇറക്കം. ഈ മാസം നടക്കാനിരിക്കുന്ന അമേരിക്കയുടെ പണനയ യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ വീണ്ടും ശക്തമായി സ്വർണം കുതിക്കും. സെപ്റ്റംബർ 17നാണ് ഈ നിർണ്ണായക പ്രഖ്യാപനം സംഭവിക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,190 രൂപയായി. ഒരു പവന് 80 രൂപ കുറഞ്ഞ് 81,520 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,01,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,117 രൂപയും പവന് 88,936 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8337 രൂപയും പവന് 66,696 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയിൽ ഇന്ന് നേരിയ ഇടിവുണ്ടായി. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,643.1 ഡോളറിലെത്തി. ഇതാണ് കേരളത്തിലും ചെറിയ വിലക്കുറവിന് കാരണമായത്.

സ്വർണ വില ഇനിയും മുന്നേറും
ഇന്ന് നേരിയ ഇടിവുണ്ടായെങ്കിലും സ്വർണ വില ഇതിലും ശക്തമായി മുന്നേറുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനു കാരണം യുഎസിൻ്റെ വരാനിരിക്കുന്ന പണനയ യോഗമാണ്. ഇത്തവണ അടിസ്ഥാന പലിശ നിരക്ക് കുറയുമെന്ന പ്രഖ്യാപനം നേരത്തെ ഉണ്ടായി. അന്നു മുതൽ സ്വർണ വില പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. യുഎസിൽ തൊഴിലില്ലായ്മ കൂടുന്നതാണ് പലിശ നിരക്ക് കുറക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് എത്താനിടയാക്കിയത്.
സ്വർണ വില കുതിക്കുമ്പോൾ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡും വർദ്ധിക്കും. പ്രത്യേകിച്ചും ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം വർദ്ധിക്കും. ഇതെല്ലാം സ്വർണത്തിൻ്റെ കുതിപ്പ് വർദ്ധിക്കും.
സ്വർണാഭരണം വാങ്ങുമ്പോൾ ഇന്ന് എത്ര രൂപ വേണം?
കേരളത്തിൽ സ്വർണ വില തുടർച്ചയായ കുതിപ്പിന് ശേഷം വീണ്ടും നേരിയ ഇറക്കം. ഇന്ന് ആഭരണം വാങ്ങുന്നുണ്ടോ? ഇന്നത്തെ വിലക്കുറവ് ആശ്വാസകരമല്ലെങ്കിലും നേരിയ ഇടിവുണ്ട്. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 88,200 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,060 രൂപയും കരുതേണ്ടി വരും. ഇന്നലെ വ്യാപാരം നടന്ന വിലയെ അപേക്ഷിച്ച് ഇത് അൽപം കുറവാണ്.
അഡ്വാൻസ് ബുക്ക് ചെയ്യുന്നോ?
ഇന്ന് നേരിയ ഇടിവുണ്ടെങ്കിലും കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. എന്നാൽ സാധാരണക്കാർ പലപ്പോഴും ചെറിയ വിലക്കുറവിനാണ് കാത്തിരിക്കുന്നത്. ഇന്നത്തെ വിലയിൽ സ്വർണം അഡ്വാൻസ് ബുക്ക് ചെയ്താൽ ഇന്നത്തെ കുറഞ്ഞ വിലയിൽ തന്നെ ആഭരണം സ്വന്തമാക്കാം. വരും ദിവസങ്ങളിലും സ്വർണ വില കുതിക്കാൻ സാധ്യത കൂടുതലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications