സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിലേക്ക്. കേരളത്തിൽ സ്വർണ വില വീണ്ടും മുന്നേറ്റം തുടരുന്നു. ഇന്ന് പവന് 520 രൂപ കുതിച്ച് വില 75,760 രൂപയിലെത്തി. ആഗസ്റ്റ് 8നും ഇതേ വിലയിൽ സ്വർണ വില എത്തിയിരുന്നു. കണക്ക് പ്രകാരം, 76,000 എന്ന പുതിയ സംഖ്യയിലേക്ക് ഇനി വെറും 240 രൂപയുടെ വ്യത്യാസം മാത്രമേയുള്ളൂ. ഒരുവേള നാളെ വീണ്ടും വില ഉയർന്നാൽ അത് പുതിയ റെക്കോർഡ് സൃഷ്ടിക്കുന്നതിന് കാരണമാവും.
സ്വർണ വിലയിലെ ഈ കുതിപ്പ് ആഭരണപ്രിയരെ നിരാശയിലേക്ക് എത്തിക്കുന്നു. ഈ വിവാഹ സീസണിൽ സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്കും വലിയ തിരിച്ചടിയോടെയാണ് സ്വർണ വില മുന്നേറുന്നത്. രാജ്യാന്തര വിലയിലെ ചലനങ്ങളും ചാഞ്ചാട്ടങ്ങളുമാണ് ഇതിനു കാരണം. ഓരോ ദിവസും വില കുറയുമോ എന്ന് കാത്തിരിക്കുന്ന സാധാരണക്കാരുടെ സ്വർണ മോഹങ്ങൾക്കാണ് ക്ഷതം സംഭവിക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ ഉയർന്ന് 9470 രൂപയായി. ഒരു പവന് 520 രൂപ ഉയർന്ന് 75,760 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 94,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,331 രൂപയും പവന് 82,648 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7748 രൂപയും പവന് 61,984 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില വമ്പൻ കുതിപ്പിലെത്തി. സ്വർണ വില 3,400 ഡോളർ കടന്നിരിക്കുന്നു. ഇതാണ് കേരളത്തിലും വിലക്കുതിപ്പിന് വഴിയൊരുക്കിയത്. സ്പോട്ട് സ്വർണ വില ഔൺസിന് 3,408.57 ഡോളറിലെത്തി.

ട്രംപിൻ്റെ വാശിയിൽ സ്വർണം കുതിക്കുന്നു
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, യുഎസ് ഫെഡറൽ റിസർവ് ഗവർണർ ലീസ കുക്കും തമ്മിലെ തർക്കം കോടതിയിലെത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡോളർ ഇടിഞ്ഞതും, സ്വർണ വില കത്തിക്കയറിയതും.
ഫെഡറൽ റിസർവ് ഇത്തവണ യുഎസിന്റെ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ സെപ്റ്റംബറിൽ വലിയ ചലനങ്ങൾ പ്രതീക്ഷിക്കാം. പലിശ കുറഞ്ഞാൽ അത് സ്വർണ വിലക്ക് വലിയ ശക്തിയാവും, സ്വർണ വില വീണ്ടും കുതിച്ചുയരും. ഇത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കും.
സ്വർണാഭരണത്തിന് എത്ര രൂപ കരുതണം?
പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് എന്നീ ചാർജുകൾ സ്വർണ വിലക്കൊപ്പം ചേരുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. അങ്ങനെങ്കിൽ ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 81,975 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,280 രൂപയും കരുതേണ്ടി വരും. വിലക്കയറ്റം സാധാരണക്കാരെയും വിവാഹ പാർട്ടികളെയും പ്രതികൂലമായി ബാധിക്കും. നാളെയും വില കുതിച്ചാൽ പവൻ വില 76,000 രൂപ എന്ന പുതിയ റെക്കോർഡിലേക്ക് എത്തിയേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications