ഉത്രാടം എത്തിയിട്ടും സ്വർണ വിലയിൽ ആശ്വാസമില്ല. ഇന്ന് കേരളത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവുണ്ടെങ്കിലും പവൻ വില ഇപ്പോഴും 78,000 രൂപയിൽ തന്നെയാണ് തുടരുന്നത്. ഇത് സാധാരണക്കാർക്കും ആഭരണപ്രിയർക്കും നിരാശയുണ്ടാക്കുന്നുണ്ട്. ഈ ഓണക്കാലത്ത് സ്വർണം വാങ്ങിക്കൂട്ടാൻ ആഗ്രഹിച്ചവർക്ക് മുന്നിലേക്കാണ് സ്വർണത്തിൻ്റെ ഈ തുടർച്ചയായ കുതിപ്പ്. ഇന്ന് പവന് 80 രൂപ ഇടിഞ്ഞിട്ടുണ്ട്.
ഓണക്കാലത്ത് സ്വർണാഭരണം വാങ്ങാൻ ആഗ്രഹിച്ചെങ്കിലും ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. ഇന്നത്തെ വിലക്കുറവ് പ്രതീക്ഷകൾ ഉയർത്തുന്നില്ല. ഓരോ ദിവസവും വില കുറയുമോ എന്നാണ് ഓരോ സാധാരണക്കാരനും ആഗ്രഹിക്കുന്നത്. പക്ഷേ നിലവിലെ നേരിയ ഇടിവ് നാളെ കുതിക്കാൻ സാധ്യതയുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 9795 രൂപയായി. ഒരു പവന് 80 രൂപ കുറഞ്ഞ് 78,360 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 97,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,686 രൂപയും പവന് 85,488 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8014 രൂപയും പവന് 64,112 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വര്‍ണ വിലയിൽ നേരിയ ഇടിവുണ്ട്. സ്പോട്ട് സ്വർണ വില ഔൺസിന് 3,530.68 ഡോളറിലെത്തി. ഇന്ന് നേരിയ ഇടിവുണ്ടെങ്കിലും 3,500 ഡോളറിൽ തന്നെയാണ് സ്വർണ വില തുടരുന്നത്.

സ്വർണ വില കത്തിക്കയറുമോ?
നിലവിൽ സ്വർണ വില ഇടിഞ്ഞെങ്കിലും രാജ്യാന്തര വിലയിലെ മാറ്റങ്ങൾ കേരളത്തിലും പ്രതിഫലിക്കും. അതായത് യുഎസിൻ്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് ഈ മാസം പണനയ യോഗം നടത്തും. ഇത് ഏറെ നിർണ്ണായകമായ യോഗമായിരിക്കും. കാരണം ഇത്തവണ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്നാണ് ചെയർമാൻ ജെറോം പവൽ പ്രഖ്യാപിച്ചിരിക്കുന്നത്. പലിശ കുറഞ്ഞാൽ ഡോളറും ബോണ്ടും ഇടിയുകയും സ്വർണ വില ഉയരുകയും ചെയ്യും.
സ്വർണാഭരണ വില അറിയാം
പണിക്കൂലിയും, ജിഎസ്ടിയും, ഹോൾമാർക്കും ചേരുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 84,600 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,550 രൂപയും കരുതേണ്ടി വരും. സ്വർണ വില ഇടിഞ്ഞെങ്കിലും വാങ്ങൽ വില മുന്നേറുന്നു. ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ 84,000 രൂപയോളം കരുതേണ്ടി വരും.
സ്വർണ വിലയിലെ കയറ്റം മൂലം 22 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ പലർക്കും സാധിക്കുന്നില്ല. അതിനാൽ 9 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ സാധ്യത കൂടുതലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications