ആഭരണപ്രേമികളേ.... ഇന്നും പ്രതീക്ഷകളെ കാറ്റിൽ പറത്തി സ്വർണ വില പുത്തൻ റെക്കോർഡിൽ എത്തി. 65,000ൽ നിന്നും വീണ്ടും 66,000ലേക്ക് കുത്തനെ കുതിച്ചു. പവന് 840 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് ഉയർന്നത്. ഇതോടെ ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും നിരാശയായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ഇന്ത്യയിൽ സ്വർണ വില കുതിക്കാൻ കാരണമായത്. ആഗോള വ്യാപാര യുദ്ധ ഭീഷണിയും സ്വർണ വിലക്ക് മാറ്റ് കൂട്ടുന്നുണ്ട്. ഇന്ന് സ്വർണം വാങ്ങാൻ ആരെല്ലാം ജ്വല്ലറികളിലേക്ക് പോവുന്നുണ്ട്?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 105 രൂപ വർദ്ധിച്ച് 8340 രൂപയായി. പവന് 840 രൂപ വർദ്ധിച്ച് 66,720 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 83,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9098 രൂപയും പവന് 72,784 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6824 രൂപയും പവന് 54,592 രൂപയുമാണ്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,073.8 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്വർണ വില ശക്തിയാർജ്ജിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫ് നയങ്ങൾ. ഏപ്രിൽ 2ന് ഇതുമായി ബന്ധപ്പെട്ട വലിയൊരു പ്രഖ്യാപനം നടക്കും. അതിനാൽ സ്വർണ വില ഇനിയും കുതിക്കാൻ സാധ്യതയുണ്ട്.

സ്വർണ വില കുതിക്കുന്നു...
യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വിദേശ വാഹന ഇറക്കുമതി താരിഫ് 25% എന്ന നിരക്കിലേക്ക് ഉയർത്തിയതോടെ ആഗോള വിപണിയിൽ വലിയ പ്രതിസന്ധികൾ ഉണ്ടായി. യു.എസിൽ വാഹനങ്ങളുടെ വില ഉയരുന്നതിനൊപ്പം കമ്പനികളുടെ വിൽപനയും വരുമാനവുമെല്ലാം നഷ്ടത്തിലേക്ക് എത്തും. ഈ സാഹചര്യങ്ങൾ സ്വർണ വില കുതിക്കാനുള്ള കാരണങ്ങളാവുന്നു. മാത്രമല്ല താരിഫ് ശക്തമാക്കിയതോടെ ഡോളർ ഇടിഞ്ഞതും സ്വർണത്തിന് കരുത്തായി. എന്നാൽ രൂപയുടെ മൂല്യം അൽപം ഉയർന്നു. അല്ലായിരുന്നെങ്കിൽ ഇതിലും ശക്തമായി സ്വർണം കുതിച്ചേനെ.
സ്വർണം ശക്തിയാർജ്ജിച്ചതോടെ സ്വർണ നിക്ഷേപങ്ങളിലേക്കുള്ള ആളുകൾ ഒഴുക്ക് വർദ്ധിച്ചു. ട്രംപിൻ്റെ ഈ താരിഫ് നയങ്ങൾ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കും. ഇത് പണപ്പെരുപ്പം വർദ്ധിക്കാനുള്ള പ്രധാന കാരണമാവും. പൊതുവേ യു.എസിൻ്റെ സാമ്പത്തിക രംഗം മാന്ദ്യത്തിലാണ്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 72,215 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,030 രൂപ കൊടുക്കേണ്ടി വരും. 5% പണിക്കൂലിയിലാണ് ഈ വില കണക്കാക്കുന്നത്. എന്നാൽ 30 ശതമാനം വരെ പണിക്കൂലി ഉയരാൻ സാധ്യതയുണ്ട്. ഇന്നത്തെ ആഭരണത്തിൻ്റെ വില അപ്രതീക്ഷിതമായ കയറ്റത്തെയാണ് സൂചിപ്പിക്കുന്നത്. നിലവിൽ രാജ്യാന്തര വിലയിൽ കുതിപ്പ് തുടർന്നാൽ സ്വർണ വില 70,000ലേക്ക് എത്തും. അതായത് ആഭരണത്തിൻ്റെ വില 75,000 ഭേദിക്കുമെന്ന് അർത്ഥം.
സ്വർണം വാങ്ങുന്നുണ്ടോ?
സ്വർണം എല്ലാ കാലത്തും സുരക്ഷിതമായ നിക്ഷേപമാണ്. അതിനാൽ ലാഭം ഉറപ്പാക്കാം. ഗോൾഡ് ഇ.ടി.എഫ് പോലുള്ള നിക്ഷേപങ്ങളിലൂടെ വലിയ ലാഭം ലഭിക്കും. സ്വർണാഭരണം വാങ്ങുന്നത് സാധാരണക്കാരനെ സംബന്ധിച്ച് ഏറെ പ്രയാസകരമായ കാര്യമാണ്. സ്വർണ നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടിയിൽ ഭാവിയിൽ സ്വർണം വാങ്ങാനും സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications