ഇന്ന് സ്വർണം വാങ്ങാൻ ആഗ്രഹമുണ്ടായിട്ടും കാര്യമില്ല. സ്വർണത്തിന് ഇന്നും വില കുതിക്കുന്നു. വിവാഹ പാർട്ടികൾക്കും സാധാരണക്കാർക്കും ഈ സ്വർണ വില താങ്ങാവുന്നതിലും അപ്പുറമാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും സ്വർണ നിക്ഷേപങ്ങളിലെ നേട്ടങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നു. ഇന്ന് പവന് 160 രൂപയാണ് ഉയർന്നത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില ഉയർന്നത്. അഭ്യന്തര വിപണി കരുത്താർജ്ജിരക്കുന്നു. മാത്രമല്ല കേരള ചരിത്രത്തിലെ റെക്കോർഡ് വിലയിലാണ് ഇന്ന് സ്വർണ വില ഉയർന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8075 രൂപയായി. പവന് 160 രൂപ വർദ്ധിച്ച് 64,600 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8809 രൂപയും പവന് 70,472 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6607 രൂപയും പവന് 52,856 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,936 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയും ശക്തമാവുന്നു. ഒപ്പം ഡോളർ ഇൻഡക്സിൽ ഉയർന്നു. അതോടെ രൂപക്ക് തളർച്ചയുമായി. ഇത് ഇറക്കുമതിച്ചെലവ് വർദ്ധിക്കുകയും അതിലൂടെ സ്വർണ വില ഉയരാനും കാരണമായി മാറി. ഒപ്പം സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള അമിതമായ ലാഭമെടുപ്പും ഇന്ത്യയിൽ സ്വർണ വില കുതിക്കാൻ കാരണമാവുന്നും.

സ്വർണ വില കുതിക്കാൻ കാരണം ട്രംപും രൂപയും...
ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ സ്വർണ വില ഉയരാൻ കാരണമായി. എന്നാൽ ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾ ഇപ്പോഴും സ്വർണ വിലയെ വിടാതെ പിന്തുടരുന്നുണ്ട്. താരിഫ് നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിനുള്ള വഴിയൊരുക്കുന്നതോടെ സ്വർണത്തിന് ഡിമാൻഡ് ഉയരുകയും ആളുകൾ വ്യാപകമായി സ്വർണത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇതും സ്വർണ വില ഉയരാനുള്ള കാരണമായി.
ഗോൾഡ് ഇ.ടി.എഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് വ്യാപകമായി ഇൻവെസ്റ്റ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇപ്പോൾ സ്വർണത്തിന് ഡിമാൻഡ് ഉയരുന്നതോടെ വിലയും കുതിക്കുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നും സ്വർണത്തിന് വില ഉയർന്നു. ഇന്ന് കേരളത്തിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 69,920 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,740 രൂപ കൊടുക്കണം. പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേരുമ്പോഴാണ് സ്വർണത്തിന് ഈ വില വരുന്നത്.
ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. സാധാരണയായി 5 മുതൽ 30 ശതമാനം വരെ പണിക്കൂലി കണക്കാക്കും. എന്നാൽ ഈ തുക വ്യത്യാസം വന്നേക്കാം. ഓരോ ജ്വല്ലറികളിലും പണിക്കൂലിയിൽ മാറ്റം വരും. അതിനു അനുസരിച്ചാണ് വിലയിൽ വ്യത്യാസം വരുന്നത്.
സ്വർണം ബുക്ക് ചെയ്യുന്നുണ്ടോ?
സ്വർണം വാങ്ങാൻ ആഗ്രഹിച്ചിട്ടും ഇന്നത്തെ വിലയിൽ സാധാരണക്കാർക്ക് പ്രയാസകരമാവും. വിവാഹ പാർട്ടികൾക്കും ഈ വിലക്കയറ്റം പ്രതിസന്ധിയിലാഴ്ത്തുന്നു. സ്വർണ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നതോടെ നിക്ഷേപകർക്ക് ഭാവിയിലേക്ക് സ്വർണം വാങ്ങാൻ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
