വില കുറയുമെന്ന് കാത്തിരിക്കണ്ട, ഇന്ന് സ്വർണ വില കുതിച്ച് റെക്കോർഡ് വിലയിൽ എത്തി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്നത്തെ സ്വർണ വില എത്തി നിൽക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ന് സ്വർണ വില കുതിക്കുന്നത്. ആഭ്യന്തര വിലക്കൊപ്പം രാജ്യാന്തര വിലയും കുതിക്കുന്നു. ഇന്നത്തെ വിലക്കയറ്റത്തിനു കാരണം ട്രംപിൻ്റെ താരിഫ് നയങ്ങൾ മാത്രമാണോ? ഇന്ന് പവന് 440 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിലക്കയറ്റത്തിലൂടെ സ്വർണം 65,000ന് അരികിലെത്തിയിരിക്കുന്നു. വാങ്ങാൻ പ്ലാനുണ്ടോ?
ഇന്നത്തെ വിലക്കയറ്റത്തോടെ ആഭരണം വില കുറഞ്ഞിട്ട് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ തിരിച്ചടയായി.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 55 രൂപ വർദ്ധിച്ച് 8120 രൂപയായി. പവന് 440 രൂപ വർദ്ധിച്ച് 64,960 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 81,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8858 രൂപയും പവന് 70,864 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6644 രൂപയും പവന് 53,152 രൂപയുമാണ്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 2,943.96 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാജ്യാന്തര വിലയിലും കടുത്ത മത്സരമാണ്. ഈ കുതിപ്പിന് കാരണം യുഎസിൽ പണപ്പെരുപ്പം കുറഞ്ഞതും ആഗോള വ്യാപാരയുദ്ധത്തിൽ യു.എസിനെതിരെ യൂറോപ്യൻ യൂണിയൻ്റെ താരിഫ് പോര് കനക്കുന്നതുമാണ്. രാജ്യാന്തര വിപണിയിലെ ഈ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വർണത്തിൻ്റെ ഡിമാൻഡ് കുത്തനെ ഉയർത്തുന്നത്.

ട്രംപും താരിഫ് നയങ്ങളും- സ്വർണത്തിന് കരുത്തേകുന്നു..
ട്രംപിന്റെ താരിഫ് നയങ്ങളാണ് പ്രധാനമായും യുഎസിലെ പണപ്പെരുപ്പം കൂടാൻ കാരണമായതെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ ചില രാജ്യങ്ങൾക്കു മേൽ ഉയർന്ന താരിഫ് ചുമത്തുന്നത് ട്രംപ് താൽക്കാലികമായി നിർത്തിയതോടെ പണപ്പെരുത്തിന് കുറവുണ്ടായി. മാത്രമല്ല യു.എസ്- യൂറോപ്യൻ വ്യാപാര യുദ്ധത്തിനുള്ള സൂചനകൾ ഉയരുന്നുമുണ്ട്. ഇവ രണ്ടും സ്വർണ വില ഉയരാനുള്ള കാരണങ്ങളായി. ഇത് സ്വർണ നിക്ഷേപങ്ങളിലേക്കുള്ള ആളുകളുടെ ചാഞ്ചാട്ടത്തിനും വഴിയൊരുക്കുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 70,308 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 8,789 രൂപ കൊടുക്കണം. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. 5 മുതൽ 30 ശതമാനം വരെ പണിക്കൂലി കണക്കാക്കും. അത് ഓരോ ആഭരണത്തിനും വ്യത്യസ്തമാണ്. ഇന്ന് ആദ്യമായിട്ടാണ് ആഭരണ വില 70,000 കടക്കുന്നത്. സാധാരണക്കാരന് താങ്ങാവുന്നതിലും വലിയ വിലക്കയറ്റമാണ് ഇന്നത്തേത്.
സ്വർണത്തിന് ഇന്ന് റെക്കോർഡ് വില, ഇനിയും പ്രതീക്ഷ വേണോ?
കേരള ചരിത്രത്തിലെ റെക്കോർഡ് വിലയിലാണ് ഇന്നത്തെ സ്വർണ വില എത്തിയിരിക്കുന്നത്. ഇതോടെ സാധാരണക്കാരെയും ആഭരണപ്രേമികളെയും സ്വർണ മോഹങ്ങൾക്ക് ചിറക് ഒടിഞ്ഞു പോയെന്ന് പറയാം. നിലവിലെ വിലക്കയറ്റം 65,000 രൂപക്ക് തൊട്ടരികിൽ എത്തിച്ചിരിക്കുന്നു. അതായത് നാളെയും വില കുതിച്ചാൽ 65,000 എന്ന സംഖ്യ തീർച്ചയായും ഭേദിക്കും.
ഈ വിലയിൽ സ്വർണം വാങ്ങാൻ പ്രയാസം അനുഭവിക്കുന്നവർക്ക് സ്വർണ നിക്ഷേപങ്ങളാണ് കൂടുതൽ മികച്ചത്. ഇത് നിങ്ങൾക്ക് വലിയ സാമ്പത്തിക ലാഭം നൽകുന്നു. മാത്രമല്ല ഇത്തരം നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തിൽ നിന്ന് നിങ്ങൾക്ക് ഭാവിയിൽ സ്വർണം വാങ്ങാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
