സ്വര്‍ണവിലയില്‍ നാലാം ദിനവും മാറ്റമില്ല; ബിറ്റ്‌കോയിനില്‍ വന്‍ വീഴ്ച്ച

കൊച്ചി: തുടര്‍ച്ചയായി നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 33,600 രൂപയും ഗ്രാമിന് 4,200 രൂപയുമായി ചൊവാഴ്ച്ച സ്വര്‍ണവില തുടരുന്നു. വെള്ളിയാഴ്ച്ച 33,480 രൂപയായിരുന്നു പവന് വില. ശനിയാഴ്ച്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.

സ്വർണവിലയിൽ മാറ്റമില്ല

മാര്‍ച്ചിലെ ആദ്യത്തെ 16 ദിവസം കൊണ്ട് പവന് 840 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67.60 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 540.80 രൂപ.

രാജ്യാന്തര വിപണിയിൽ

ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍ ഇടിഞ്ഞിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,930 രൂപയാണ് രേഖപ്പെടുത്തുന്നത്. വെള്ളിയുടെ കിലോ നിരക്ക് 0.2 ശതമാനം ഇടിവോടെ 67,510 രൂപയിലെത്തി. ഇന്നലെ സ്വര്‍ണം 0.35 ശതമാനവും വെള്ളി 1.3 ശതമാനവും വീതം എംസിഎക്‌സില്‍ മുന്നേറിയിരുന്നു. രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണവില താഴ്ന്നു നില്‍ക്കുകയാണ്. ചൊവാഴ്ച്ച 1,732.32 ഡോളറാണ് സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്ക്.

കാരണങ്ങൾ

വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ വായ്പാ നയപ്രഖ്യാപനം സ്വര്‍ണത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഒപ്പം ഓഹരി വിപണികളുടെ കുതിപ്പും പൊന്നിന്റെ തിളക്കം കുറയ്ക്കുന്നു. തിങ്കളാഴ്ച്ച എസ് ആന്‍ പി 500, ഡൗ ജോണ്‍സ് സൂചികകള്‍ സര്‍വകാല റെക്കോര്‍ഡില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ് ഇന്ന് ഇടപാടുകള്‍ ആരംഭിച്ചത്. അമേരിക്കന്‍ ബോണ്ടുകളുടെ നേട്ടം കുറഞ്ഞതും വിപണികള്‍ക്ക് തുണയാവുന്നുണ്ട്.

മറ്റു ലോഹങ്ങൾ

മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് ഇന്ന് 0.2 ശതമാനം ഇടിഞ്ഞ് 26.22 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്കിലും 0.1 ശതമാനം ഇടിവ് സംഭവിച്ചു. 1,211.91 ഡോളറാണ് ചൊവാഴ്ച്ച പ്ലാറ്റിനം ഓണ്‍സിന് നിരക്ക്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്കിനെ കൂടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ബാങ്ക് ഓഫ് ജപ്പാനും ഈ വാരം വായ്പാ നിരക്കുകള്‍ പുനഃപരിശോധിക്കും.

ബിറ്റ് കോയിനിലും തകർച്ച

ബിറ്റ്‌കോയിന്റെ വീഴ്ച്ചയാണ് വിപണിയിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. 61,000 ഡോളര്‍ നിലവാരം തൊട്ട ബിറ്റ്‌കോയിന്‍ രണ്ടു ദിവസം കൊണ്ട് 55,000 ഡോളര്‍ നിലവാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്‌കോയിന്‍ വാങ്ങണമെങ്കില്‍ 40.50 ലക്ഷം മുടക്കേണ്ട സ്ഥിതിയാണ് ഇന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X