കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 33,600 രൂപയും ഗ്രാമിന് 4,200 രൂപയുമായി തിങ്കളാഴ്ച്ച സ്വര്‍ണവില തുടരുന്നു. വെള്ളിയാഴ്ച്ച 33,480 രൂപയായിരുന്നു പവന് വില. ശനിയാഴ്ച്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
മാര്‍ച്ചിലെ ആദ്യത്തെ 15 ദിവസം കൊണ്ട് പവന് 840 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 66.90 രൂപയാണ് തിങ്കളാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 535.20 രൂപ.
ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,820 രൂപയാണ് രേഖപ്പെടുത്തുന്നത്. 0.16 ശതമാനം വര്‍ധനവ്. ഒരു ഘട്ടത്തില്‍ 44,964 രൂപ വരെ എംസിഎക്സില്‍ സ്വര്‍ണവില ഇന്ന് എത്തിയിരുന്നു.
വെള്ളിയുടെ കിലോ നിരക്കിലും വര്‍ധനവ് സംഭവിച്ചു. കിലോയ്ക്ക് 67,031 രൂപയാണ് വെള്ളിയുടെ നിരക്ക്. വിലവര്‍ധനവ് 0.28 ശതമാനം. കഴിഞ്ഞ ദിവസം എംസിഎക്സില്‍ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണ വീഴുകയുണ്ടായി. ഈ സമയം 10 ഗ്രാം സ്വര്‍ണം 44,271 രൂപയിലേക്ക് ചുരുങ്ങി.
രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണം നേരിയ തോതില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. രാവിലെ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം ഉച്ചയ്ക്ക് ശേഷം ഔണ്‍സിന് 1,724 ഡോളര്‍ വില കുറിച്ചു. അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന 1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് പണപ്പെരുപ്പം ഉയര്‍ത്തുമെന്ന ആശങ്ക സ്വര്‍ണത്തിന് തുണയാവുന്നുണ്ട്.
ഇതേസമയം, അമേരിക്കയുടെ ട്രഷറി വരുമാനം കൂടിയത് സ്വര്‍ണത്തിന്റെ പ്രയാണത്തിന് തടയിടുന്നു. കഴിഞ്ഞ 13 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നേട്ടമാണ് അമേരിക്കന്‍ ബോണ്ടുകള്‍ തിങ്കളാഴ്ച്ച കാഴ്ച്ചവെക്കുന്നത്. പലിശ ലഭിക്കാത്ത സ്വര്‍ണത്തെക്കാള്‍ നഷ്ടസാധ്യതയില്ലാത്ത അമേരിക്കന്‍ ബോണ്ടുകളില്‍ നിക്ഷേപം നടത്താനാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് താത്പര്യവും. പൊതുവേ പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ സ്വര്‍ണമാണ് മേല്‍ക്കൈ നേടാറ്. എന്നാല്‍ ഇത്തവണ ബോണ്ട് വരുമാനം കൂടിയത് സ്വര്‍ണത്തിന്റെ മാറ്റ് കുറയ്ക്കുകയാണ്.
മറ്റു വിലയേറിയ ലോഹങ്ങളുടെ കാര്യമെടുത്താല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.9 ശതമാനം വര്‍ധിച്ച് 26.14 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 1 ശതമാനം വര്‍ധനവോടെ 1,217.37 ഡോളറിലും വന്നു നില്ക്കുന്നു. ഇതേസമയം, പലേഡിയത്തിന്റെ ഔണ്‍സ് നിരക്ക് 0.1 ശതമാനം ഇടിഞ്ഞു 2,369.17 ഡോളര്‍ രേഖപ്പെടുത്തി.
More From GoodReturns

സ്വർണ്ണവിലയിൽ വൻ കുതിപ്പ്; കേരളത്തിൽ പവൻ വില ലക്ഷം കടന്നു, ഇന്നത്തെ നിരക്കുകൾ അറിയാം

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!



Click it and Unblock the Notifications