ഇന്ന് സ്വർണ വിലയിൽ കനത്ത ഇടിവുണ്ടായപ്പോൾ ആഭരണപ്രേമികൾ ഉൾപ്പെടെ അത്ഭുതപ്പെട്ടു. രാജ്യാന്തര വിലയിലെ ശക്തമായ കുതിപ്പിലും കേരളത്തിൽ സ്വർണ വില എങ്ങനെ കുറഞ്ഞു എന്ന ആശങ്ക പൊതുവേ ഉണ്ടായിരുന്നു. എന്നാൽ ഇനി ആ ചിന്ത വേണ്ട. അതെ, ഇന്ന് ഉച്ചക്കു ശേഷം കേരളത്തിൽ സ്വർണ വില കുത്തനെ ഉയർന്നു. പവന് 320 രൂപ ഉയർന്നു.
ഇന്ന് രാവിലെ പവന് 80 രൂപ കുറഞ്ഞിരുന്നു. അതിനു ശേഷമാണ് ഇന്ന് വമ്പൻ കുതിപ്പ് രേഖപ്പെടുത്തിയത്. ഇന്ന് രാജ്യാന്തര വില 4,218.35 ഡോളറിലെത്തി. ഇന്നലെ യുഎസ് ഫെഡ് മീറ്റിംഗിൽ പലിശ നിരക്ക് വെട്ടിക്കുറച്ചതോടെ സ്വർണ വിലയിൽ വമ്പൻ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ആഭ്യന്തര വിപണിയിൽ നേരിയ ഇടിവുണ്ടായത്. എന്നാൽ ഉച്ചയോടെ കുതിപ്പുണ്ടായി.
ഇന്ന് ഉച്ചയോടെ സ്വർണം വാങ്ങാൻ എത്തിയവർക്ക് ശരിക്കും പണി കിട്ടിയ അവസ്ഥയായി. ഇങ്ങനെ കുതിക്കുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഈ ആഴ്ച അവസാനിക്കുമ്പോൾ 22K സ്വർണം പവന് പുത്തൻ റെക്കോർഡിലേക്ക് ഉയർന്നേക്കാം.
ഇന്നത്തെ സ്വർണ വില അറിയാം
ഇന്ന് ഒരു ഗ്രാമിന് 40 രൂപ ഉയർന്ന് 11,985 രൂപയായി. ഒരു പവന് 320 രൂപ ഉയർന്ന് 95,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 44 രൂപ ഉയർന്ന് 13,075 രൂപയും, പവന് 352 രൂപ ഉയർന്ന് 1,04,600 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 33 രൂപ ഉയർന്ന് 9,806 രൂപയും, പവന് 264 രൂപ ഉയർന്ന് 78,448 രൂപയുമായി.

സ്വർണാഭരണ വില അറിയാം
ഇന്ന് കേരളത്തിൽ രാവിലെ സ്വർണ വില ഇടിഞ്ഞെങ്കിലും ഉച്ചയോടെ ശക്തമായ മുന്നേറ്റം രേഖപ്പെടുത്തി. ഇതോടെ ആഭരണപ്രേമികൾക്ക് നിരാശയായി. രണ്ടാം വട്ടം വില ഉയർന്നപ്പോൾ ആഭരണ വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,740 രൂപയും, ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 13,010 രൂപയും നൽകേണ്ടി വരും. നാളെയും വില കുതിക്കുമോ?
യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഇന്ന് കേരളത്തിൽ രണ്ടാം തവണ സ്വർണ വില പരിഷ്കരിച്ചത്. രാവിലെ നേരിയ ഇടിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications