പൊന്നേ, കരളേ! സ്വർണ വിലയിൽ വീണ്ടും റെക്കോർഡ് കയറ്റം. രണ്ട് ദിവസത്തെ ഇടവേളക്കു ശേഷം ഇന്ന് സ്വർണ വില ഉയർന്നു. പവന് 640 രൂപയാണ് ഉയർന്നത്. അതായത് ആദ്യമായി പവന് 82,000 രൂപ ഭേദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് ഇന്നത്തെ സ്വർണ വില എത്തിയിരിക്കുന്നു. നാളെ യുഎസ് ഫെഡറൽ റിസർവ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗം ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് ഇന്നത്തെ ഈ കുതിപ്പ്. ഇതോടെ വീണ്ടും സാധാരണക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു.
സ്വർണ വിലയിൽ വമ്പൻ കുതിപ്പായിരുന്നു അടുത്ത ദിവസങ്ങളിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇത് സ്വർണം വാങ്ങുന്നവർക്ക് കടുത്ത നിരാശ ഉണ്ടാക്കും. ഇന്ന് 82,000 രൂപ കടന്നെങ്കിൽ വരും ദിവസങ്ങളിൽ അത് 84,000 രൂപ വരെ എത്തിയേക്കാം. ഇതെല്ലാം സ്വർണം കിട്ടാക്കനിയാവാനുള്ള സാധ്യതയും ഉയർത്തുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 80 രൂപ ഉയർന്ന് 10,260 രൂപയായി. ഒരു പവന് 640 രൂപ ഉയർന്ന് 82,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,02,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,193 രൂപയും പവന് 89,544 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8395 രൂപയും പവന് 67,160 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്ന് കത്തിക്കയറുകയാണ്. ഇന്നും റെക്കോർഡ് കുതിപ്പിലാണുള്ളത്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് ആദ്യമായി 3,682.05 ഡോളറിലെത്തി. സ്വർണം മാത്രമല്ല, വെള്ളി വിലയിലും വമ്പൻ കുതിപ്പുണ്ട്.

വമ്പൻ കുതിപ്പുമായി സ്വർണം
അമേരിക്കയിൽ നാളെ പണനയ യോഗം നടക്കാനിരിക്കെയാണ് ഇന്ന് സ്വർണത്തിന് വമ്പൻ കുതിപ്പ്. ഇത്തവണ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറയുമെന്ന സാധ്യത ഉയർന്നതിനാൽ ഡോളറിൻ്റെ മൂല്യം ഇടിയുന്നു. ഇതും സ്വർണ വിലയുടെ കുതിപ്പിന് വഴിയൊരുക്കുന്നുണ്ട്. സ്വർണത്തിൻ്റെ വില ഉയരുമ്പോൾ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡും ഉയരുന്നു.
നാളെ സെപ്റ്റംബർ 17 ബുധനാഴ്ച, ഇന്ത്യൻ സമയം വൈകിട്ട് യുഎസ് ഫെഡറൽ ബാങ്ക് പലിശനയം പ്രഖ്യാപിക്കും. 0.50% വരെ പലിശ നിരക്കിൽ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അപ്രതീക്ഷിതമായി കുതിപ്പിന് സാധ്യത ഉയർത്തുന്നു.
സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
സ്വർണ വില റെക്കോർഡ് കുതിപ്പിലേക്ക് വീണ്ടും. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 88,800 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,140 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിൽ ഇന്ന് ചരിത്രക്കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇത് സാധാരണക്കാരെയും ആഭരണപ്രിയരേയും പ്രതികൂലമായി ബാധിക്കുന്നു.
അറിയിപ്പ്:
ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications