ആടിത്തിമിർത്തു, ഒടുവിൽ താഴേക്കിറക്കി. ഇന്ന് സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു. ഇന്നത്തെ തകർച്ച അപ്രതീക്ഷിതമായിരുന്നു. പവന് 1280 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതാദ്യമായിട്ടാണ് ഇത്രയും വില ഒറ്റയടിക്ക് കുറയുന്നത്. ആഭരണപ്രേമികൾക്ക് ഈ തകർച്ച അൽപം സന്തോഷം നൽകുന്നുവെങ്കിലും ആശ്വാസകരമായ ഒരു മാറ്റം പ്രതീക്ഷിക്കാൻ സാധിക്കില്ല. കഴിഞ്ഞ 9 ദിവസമായി സ്വർണ വിലയിൽ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇന്നത്തെ വിലക്കുറവിന് കാരണം രാജ്യാന്തര വിലയിലെ ഇടിവാണ്. ഇന്നലെ വ്യാപാരം പുരോഗമിക്കാറായപ്പോൾ രാജ്യാന്തര വില 3,050 ഡോളറിലേക്ക് വീണിരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. പവന് 1,280 രൂപ കുറഞ്ഞ് 67,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 84,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9164 രൂപയും പവന് 73,312 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6873 രൂപയും പവന് 54,984 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ നേരിയ ഇറക്കം. സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,099.72 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 3,100 ഡോളറിനു മുകളിലായിരുന്ന വിലയിലാണ് താഴേക്ക് പതിച്ചത്. ഇന്ന് രാജ്യാന്തര വില ഉയർന്നില്ലെങ്കിൽ നാളെയും ഇന്ത്യയിൽ സ്വർണ വില കുറഞ്ഞേക്കാം.

സ്വർണ വിലയിൽ ഇടിവ്... കാരണം ഇതാണോ..?
ഡൊണാൾഡ് ട്രംപും അദ്ദേഹത്തിൻ്റെ ഇറക്കുമതി താരിഫ് നയങ്ങളുമാണ് ഇതുവരെ സ്വർണത്തിന് അനുകൂലമായ കാലാവസ്ഥയായത്. എന്നാൽ സ്വർണ നിക്ഷേപങ്ങളിൽ നിന്നും അമിതമായി ലാഭമെടുപ്പ് നടന്നതാണ് ഇന്ന് രാജ്യാന്തര വിലയിൽ അൽപം ക്ഷീണം വരാൻ ഇടയായത്. എന്നാൽ ട്രംപിൻ്റെ താരിഫ് പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ വില ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണ്.
ഇന്നലെ രാജ്യാന്തര വിലയിൽ നേരിയ ഇറക്കം സംഭവിച്ചെങ്കിലും പിന്നീട് അത് ഉയർന്നിരുന്നു. അത്തരത്തിൽ ഒരു തിരിച്ചുകയറ്റം സംഭവിച്ചിരുന്നില്ലെങ്കിൽ ഇന്ന് കേരളത്തിലെ സ്വർണ വില ഇനിയും ഉയർന്നേനെ.
ഇന്ന് സ്വർണാഭരണം വാങ്ങുന്നുണ്ടോ? എത്ര രൂപ കൊടുക്കണം?
ഇന്നത്തെ വിലയുടെ കൂടെ പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 73,685 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,210 രൂപ കൊടുക്കേണ്ടി വരും. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. വിവാഹ പാർട്ടികൾക്ക് ആഭരണം എടുക്കുമ്പോൾ ഈ വില പരിശോധിക്കാം. എന്നാൽ ചില ഉയർന്ന പണിക്കൂലിയുള്ള ആഭരണങ്ങൾക്ക് ഇതിലും ഉയർന്ന വില ഈടാക്കാനും സാധ്യതയുണ്ട്.
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ?
ഇന്നത്തെ വിലക്കുറവ് നേരിയ സന്തോഷം സൃഷ്ടിക്കുന്നത്. ഡാറ്റ പരിശോധിച്ചാൽ ഇന്നത്തെ ഇടിവ് നിസ്സാരമല്ല. തുടർച്ചയായ ഇടിവ് സംഭവിച്ചാൽ വാങ്ങുന്നവർക്ക് അത് വലിയ ആശ്വാസമായേക്കും. ഇന്നത്തെ വിലയിടിവിൽ സ്വർണം വാങ്ങാൻ തയ്യാറെടുക്കുന്നുണ്ടോ? വിവാഹപാർട്ടികൾക്ക് ഇതാണ് പറ്റിയ അവസരം. ഇന്നത്തെ വിലയിൽ തന്നെ ജ്വല്ലറിയിൽ അഡ്വാൻസ് ബുക്ക് ചെയ്താൽ ഈ വിലയിൽ ആഭരണം വാങ്ങാം...
എന്നാൽ വാങ്ങുന്നവരേക്കാൾ നിരാശ സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്കാണ്. സ്വർണ വില ഇടിയുമ്പോൾ നിക്ഷേപിക്കുന്നവർക്ക് നഷ്ടം സംഭവിക്കാം. എന്നിരുന്നാലും സ്വർണ വിപണിക്ക് ഒരിക്കലും ദീർഘകാല തകർച്ചകൾ സംഭവിക്കാറില്ല. എപ്പോഴും ചാഞ്ചാട്ടം സംഭവിക്കാറാണ്. അതിനാൽ ഇന്നത്തെ ഇടിവ് ഒരുപക്ഷേ വരും ദിവസങ്ങളിൽ ശക്തമായ കുതിപ്പിനും വഴിയൊരുക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications