പിന്നെയും ശക്തിയാർജ്ജിച്ച് സ്വർണ വില. തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് കേരളത്തിൽ സ്വർണ കത്തിക്കയറുന്നു. ഇതോടെ ആഭരണപ്രേമികളുടെ ആശ്വാസ നിഴൽ മങ്ങിയിരിക്കുന്നു. വില കുതിച്ചതോടെ പവൻ വീണ്ടും 72,000ലേക്ക് കയറി. ആഗോള തലത്തിലെ പ്രതിസന്ധികൾ സ്വർണത്തിന്റെ കുതിപ്പിന് കാരണമായി. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപയാണ് ഉയർന്നത്. സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും സ്വർണ വിലയിലെ ഈ കുതിപ്പ് നിരാശയുണ്ടാക്കുന്നു. 18 കാരറ്റ് സ്വർണ വില പോലും 60,000ലേക്ക് അടുക്കുന്നു. രാജ്യാന്തര വില കുതിച്ചതോടെയാണ് ഇന്ന് കേരളത്തിലും സ്വർണത്തിന് കരുത്തായത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 75 രൂപ ഉയർന്ന് 9020 രൂപയായി. പവന് 600 രൂപ ഉയർന്ന് 72,160 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9840 രൂപയും പവന് 78,720 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7380 രൂപയും പവന് 59,040 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും കുതിക്കുന്നു. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,339.92 ഡോളറിലേക്ക് കയറി. സ്വർണത്തിനൊപ്പം വെള്ളി വിലയും കുതിക്കുന്നു.

ഇടവേളക്കു ശേഷം വീണ്ടും കുതിപ്പ്...
രാജ്യാന്തര സ്വർണവില ഉയർന്നതോടെ കേരളത്തിൽ സ്വർണ വില കുതിച്ചുയരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് വീണ്ടും താരിഫ് ഉയർത്തിയതോടെ ആഗോള വ്യാപാര ആശങ്കകൾ ഉയർന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിൽ താരിഫുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിസന്ധികൾ അവസാനിപ്പിക്കാനായി തുടർച്ചയായ രണ്ട് ദിവസം ചർച്ചകൾ നടന്നു. ഇതായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ സ്വർണ ഇടിവിന് കാരണമായത്.
ഈ വ്യാപാര ചർച്ചയിലൂടെ ഇരു രാജ്യത്തിനുമായി ഒരു ചട്ടക്കൂടൊരുക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് സുഗമമായ വ്യാപരത്തിന് വഴിയൊരുക്കും. മാത്രമല്ല താരിഫ് പ്രശ്നങ്ങൾക്കും ഇളവുകൾ സംഭവിച്ചേക്കാം. ഈ കാരണത്താൽ ഇന്ന് വീണ്ടും സ്വർണ വില കുതിക്കാൻ കാരണമായി. സ്വർണ വില കുതിച്ചതോടെ ആഭരണം വാങ്ങുന്നവർക്ക് ആശങ്കയുണർത്തുന്നു.
സ്വർണ വില ഉയർന്നതോടെ സ്വർണം പണയം വെക്കുന്നവരും വിൽക്കുന്നവരുടെയും എണ്ണം വർദ്ധിക്കും. നിക്ഷേപകരെ പോലെ സ്വർണ വില കുതിക്കാൻ കാത്തിരിക്കുന്നത് സ്വർണം പണയം വെക്കുന്നവരാണ്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78094 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,808 രൂപയും കൊടുക്കേണ്ടി വരും. 5 ശതമാനം എന്നാൽ മിനിമം പണിക്കൂലിയാണ് കണക്കാക്കുന്നത്. ചില ആഭരണങ്ങൾക്ക് അതിൽ കൂടുതൽ പണിക്കൂലി ഈടാക്കാറുണ്ട്. അതിനാൽ ആഭരണത്തിൻ്റെ പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് വിലയിലും വർദ്ധനവ് പ്രതീക്ഷിക്കാം.
വീണ്ടും കുതിക്കുന്നു, വാങ്ങാൻ പ്ലാനുണ്ടോ?
സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. വില ഉയരുമ്പോൾ സ്വർണ നിക്ഷേപകർക്ക് നേട്ടം ലഭിക്കും. മാത്രമല്ല നിരവധി ആളുകൾ ഓഹരി നിക്ഷേപങ്ങൾ പോലുള്ള ഇൻവെസ്റ്റ്മെൻ്റിൽ നിന്നും സ്വർണത്തിലേക്ക് ചുവടു മാറ്റും. ഇത്തരം സാഹചര്യം സ്വർണ വിലയെ കൂടുതൽ ശക്തമാക്കുന്നു. ഇപ്പോൾ ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ അടുത്ത വിലക്കയറ്റത്തിനു മുന്നേ ഇന്നത്തെ വിലയിൽ ആഭരണം വാങ്ങാം.


Click it and Unblock the Notifications