സ്വർണ വില ഓരോ ദിവസവും സാധാരണക്കാരെ അത്ഭുതപ്പെടുത്തുന്നു. ഉയർന്നും കുറഞ്ഞും സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. ഇന്നലെ ശക്തമായ മുന്നേറ്റമായിരുന്നു സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് എന്തു സംഭവിച്ചു? കേരള വിപണി ആരംഭിക്കുന്നതിനു മുന്നേ രാജ്യാന്തര വിപണിയിൽ സ്വർണ വില ശക്തമായ മുന്നേറ്റം രേഖപ്പെടുത്തി. ഇത് നിക്ഷേപകർക്കും ആശ്വാസമേകി. എന്നാൽ കേരളത്തിൽ സ്വർണ വില ഇന്ന് ശരിക്കും ഞെട്ടിച്ചു.
ഡിസംബർ 9,10 ദിവസങ്ങളിലായി നടന്ന യുഎസ് ഫെഡ് മീറ്റിംഗിൽ തുടർച്ചയായ മൂന്നാം തവണയും അടിസ്ഥാന പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഇത്തരത്തിൽ പലിശ നിരക്ക് കുറഞ്ഞാൽ ബാങ്ക് നിക്ഷേപങ്ങളുടെയും മറ്റും പലിശ കുറയുമെന്നതിനാൽ നിക്ഷേപകർ നിരാശയിലാവും. ഈ ഘട്ടത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ എല്ലാവരും തയ്യാറാവുന്നു. ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർത്തുകയും വില ഗണ്യമായി കുതിക്കുകയും ചെയ്യുന്നു.
രാജ്യാന്തര വില ഇന്ന് ഔൺസിന് 4,216.64 ഡോളർ എന്ന ഉയർന്ന നിലവാരത്തിലേക്ക് എത്തി. എന്നാൽ കേരളത്തിൽ സ്ഥിതി വിപരീതമായി. ഇന്ന് സ്വർണ വില ഇടിഞ്ഞു. നേരിയ ഇടിവാണെങ്കിലും ഇത് അപ്രതീക്ഷിതമായ ചാഞ്ചാട്ടമായിരുന്നു.

ഇന്നത്തെ സ്വർണ വില അറിയാം
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,935 രൂപയായി. ഒരു പവന് 80 രൂപ കുറഞ്ഞ് 95,480 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 11 രൂപ കുറഞ്ഞ് 13,020 രൂപയും, പവന് 88 രൂപ കുറഞ്ഞ് 1,04,160 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8 രൂപ കുറഞ്ഞ് 9,765 രൂപയും, പവന് 64 രൂപ കുറഞ്ഞ് 78,120 രൂപയുമായി.
സ്വർണാഭരണ വില അറിയാം
ഇന്ന് കേരളത്തിൽ സ്വർണ വില താഴേക്ക്. യുഎസ് ഫെഡ് മീറ്റിംഗിൽ പലിശ കുറഞ്ഞിട്ടും കേരളത്തിൽ വില ഇടിഞ്ഞു. ഇന്ന് സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,310 രൂപയും, ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,960 രൂപയും നൽകേണ്ടി വരും. വില കുറഞ്ഞതിനാൽ ഇന്ന് സ്വർണാഭരണം വാങ്ങുന്നുണ്ടോ?
പലിശ കുറഞ്ഞിട്ടും വില ഇടിഞ്ഞു
ഇന്ന് കേരളത്തിൽ സ്വർണ വില നേരിയ വിലക്കുറവാണ് രേഖപ്പെടുത്തിയത്. ഇത് സ്ഥിരമായ ഇടിവിലേക്ക് വീഴാൻ സാധ്യതയില്ല. യുഎസിൻ്റെ അടിസ്ഥാന പലിശ കുറഞ്ഞതിനാൽ രാജ്യാന്തര വില റെക്കോർഡ് മുന്നേറ്റത്തിലേക്ക് വരും ദിവസങ്ങളിലും ഉയരും. ഇത് കേരള വിപണിയെയും ശക്തമാക്കും. അതിനാൽ അടുത്ത വ്യാപാര ദിനങ്ങളിലെല്ലാം വമ്പൻ കുതിപ്പ് പ്രതീക്ഷിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications