സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റം: റെക്കോർഡ് കുതിപ്പിന് ശേഷം ഇന്ന് ഇടിവ്, ആഭരണപ്രേമികൾക്ക് ആശ്വാസം

തുടർച്ചയായ വിലക്കയറ്റത്തിനു ശേഷം ഇന്ന് സ്വർണ വിലയിൽ അൽപം ആശ്വാസം. ഇന്ന് കേരളത്തിൽ സ്വർണ വില താഴേക്ക് വീഴുന്നു. പവന് കുറഞ്ഞത് 600 രൂപ. ഇതെന്ത് മറിമായം എന്ന് ചിന്തിക്കേണ്ട, തുടർച്ചയായി വില കുതിക്കുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്നും ​ഗണ്യമായി ലാഭമെടുപ്പ് നടത്തും. ഇതാണ് ഇന്നും വില കുറയാൻ കാരണമായത്. സ്വർണ വിലയിൽ ഓരോ ദിവസവും കുതിപ്പുണ്ടാവുന്നതിനാൽ ആഭരണപ്രേമികൾക്ക് ഈ വിലക്കുറവ് കാര്യമായ നേട്ടം നൽകുന്നില്ല.

കേരളത്തിൽ സ്വർണ വില ഇടിഞ്ഞെങ്കിലും രാജ്യാന്തര വിപണിയിൽ സ്വർണത്തിൻ്റെ കുതിപ്പ് നിലച്ചിട്ടില്ല. ഇപ്പോഴും വില മുന്നോട്ടേക്ക് കുതിക്കുന്നു. ആ​ഗോള തലത്തിലുണ്ടാവുന്ന പ്രതിസന്ധികളാണ് സ്വർണ വിലയിൽ മാറ്റങ്ങൾക്ക് കാരണമാവുന്നത്.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,125 രൂപയായി. ഒരു പവന് 600 രൂപ കുറഞ്ഞ് 1,05,000 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,31,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 82 രൂപ കുറഞ്ഞ് 14,318 രൂപയും, പവന് 656 രൂപ കുറഞ്ഞ് 1,14,544 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 61 രൂപ കുറഞ്ഞ് 10,739 രൂപയും, പവന് 488 രൂപ കുറഞ്ഞ് 85,912 രൂപയുമായി.

സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റം: റെക്കോർഡ് കുതിപ്പിന് ശേഷം ഇന്ന് ഇടിവ്

രാജ്യാന്തര സ്വർണ വിലയിൽ മുന്നേറ്റം തന്നെയാണ്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,591.19 ഡോളറിലെത്തി. നേരത്തെ 4,600 ഡോളറിനു മുകളിൽ കുതിച്ച സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും കാര്യമായ തകർച്ചയില്ലാതെ സ്വർണ വില ട്രാക്കിലായിട്ടുണ്ട്. അതിനാൽ നാളെ കേരളത്തിലും സ്വർണ വില കത്തിക്കയറാൻ സാധ്യതയുണ്ട്.

ആ​ഗോള സംഘർഷങ്ങൾ

ഇറാൻ വിഷയത്തിൽ ട്രംപ് നിലപാട് മയപ്പെടുത്തിയേക്കുമെന്ന സൂചനകൾ വരുന്നുണ്ട്. സൈനിക നടപടിയ്ക്ക് പകരം സാമ്പത്തിക ഉപരോധം, സൈബർ ആക്രമണം പോലുള്ള നടപടികളിലേക്ക് ട്രംപ് കടന്നേക്കാം. സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ഇറാൻ്റെ വ്യോമാതി‍ത്തി ഭാ​ഗികമായി അടച്ചത്. ഈ സൂചനകൾ പ്രകാരം സംഘർഷങ്ങൾ മയപ്പെട്ടാൽ സ്വർണ വില വീണ്ടും താഴേക്ക് ഇടിയാൻ സാധ്യതയുണ്ട്.

സ്വർണാഭരണ വില

കേരളത്തിൽ ഇന്ന് സ്വർണത്തിന് വില കുറഞ്ഞിരിക്കുന്നു. ആശ്വാസകരമല്ലെങ്കിലും സ്വർണാഭരണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇതും നല്ല സമയമാണ്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,13,610 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,250 രൂപയോളവും ചിലവഴിക്കേണ്ടി വരും. 3% ജിഎസ്ടി, ഹോൾമാർക്ക് ഫീസ്, 5% മിനിമം പണിക്കൂലി എന്നിവയും ഈടാക്കുമ്പോഴാണ് ആഭരണ വില കണക്കാക്കുന്നത്. പണിക്കൂലി സാധാരണയായി 30 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. ചില ആഭരണങ്ങൾക്ക് പണിക്കൂലി വർദ്ധിക്കുന്നതിനാൽ ആഭരണ വിലയും ഉയരും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X