കേരളത്തിൽ ഇന്നും സ്വർണ വില ഇടിയുന്നു. നേരിയ ഇടിവാണെങ്കിലും ആഭരണപ്രേമികൾക്ക് ആശ്വാസകരമായി. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ മൂന്നാം ദിനത്തിലും സ്വർണ വില ഇടിഞ്ഞതോടെ ജ്വല്ലറികളിൽ തിരക്കേറുന്നു. തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് സ്വർണം പവന് 1,480 രൂപയും ഗ്രാമിന് 185 രൂപയും വർദ്ധിച്ചിട്ടുണ്ട്. കേരളത്തിനു പുറമേ രാജ്യാന്തര വിലയും ഇടിയുന്നു. ആഗോള തലത്തിലെ പ്രതിസന്ധികൾ അകലുന്നതാണ് നിലവിൽ സ്വർണ വില ഇടിയാൻ കാരണമാവുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 8945 രൂപയായി. പവന് 80 രൂപ ഇടിഞ്ഞ് 71,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9758 രൂപയും പവന് 78,064 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7319 രൂപയും പവന് 58,552 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും ഇടിവിലാണ്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,307.11 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വില ഇടിഞ്ഞതാണ് കേരളത്തിലും ഇന്ന് സ്വർണ വില തളരാൻ കാരണമായത്.

സ്വർണ വില ഇടിയുന്നു, രാജ്യാന്തര വിലയും വീണു...
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രതിസന്ധികൾ ഉയർത്തിയെങ്കിലും നിലവിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ചകളിലാണ്. അതായത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തകളായ യുഎസും ചൈനയും തമ്മിൽ താരിഫുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങൾ ഉയർന്നിരുന്നു. ഇന്ന് രണ്ടാം ദിനത്തിലും ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നു എന്നത് സ്വർണ നിക്ഷേപത്തിൽ നിന്നും ആളുകൾ വ്യാപകമായി പിൻമാറാനുള്ള കാരണമാവുന്നു.
പ്രശ്നങ്ങൾ അകലുമ്പോൾ സ്വർണത്തിൻ്റെ ഡിമാൻഡ് ഇടിയും. മാത്രമല്ല ഈ സാഹചര്യത്തിൽ ഡോളറിൻ്റെ മൂല്യം കുതിച്ചുയരുന്നു. ഡോളർ കുതിക്കുന്നതിനാൽ സ്വർണ വാങ്ങുന്നത് ചിലവേറിയ കാര്യമാവുന്നു എന്നതാണ് വില ഇടിയുന്നത്. ഇന്ന് ഡോളറിനെതിരെ രൂപയുടെ നിലവാരവും ഉയർന്നു. ഇതും കേരളത്തിൽ വില ഇടിയാൻ കാരണമായി മാറി.
എന്നാൽ യുഎസിൻ്റെ വരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകൾ കുറയുകയോ, യുഎസ് - ചൈന പ്രശ്നം അവസാനിപ്പിക്കാതെ രൂക്ഷമാവുകയോ അല്ലെങ്കിൽ യുക്രെയ്ൻ-റഷ്യ സംഘർഷം മോശമാവുകയോ ചെയ്താൽ സ്വർണ വില വീണ്ടും കുതിച്ചുയരും.
ഇന്ന് എത്ര രൂപയ്ക്ക് സ്വർണാഭരണം വാങ്ങാം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ഘടകങ്ങളാണ് ഒരു സ്വർണാഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്നത്തെ വിലക്കൊപ്പം ഈ നിരക്കുകളും ചേരുമ്പോൾ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,445 രൂപ നൽകേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,727 രൂപയും കൊടുക്കേണ്ടി വരും. ഇന്ന് വിപണിയിൽ നേരിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇവിടെ മിനിമം 5 ശതമാനം പണിക്കൂലിയാണ് കണക്കാക്കിയത്. എന്നാൽ അതിലും ഉയർന്ന നിരക്കിലേക്ക് പണിക്കൂലി ഉയർന്നാൽ ആഭരണത്തിൻ്റെ വിലയും കുതിക്കും.
ഇന്ന് സ്വർണം വാങ്ങുന്നുണ്ടോ?
ഇന്ന് സ്വർണ വില ഇടിഞ്ഞതോടെ ആഭരണം വാങ്ങുന്നവർക്ക് ആവേശമാവും. അതിനാൽ അടുത്തൊരു കുതിപ്പിന് മുന്നേ തന്നെ ഇന്നത്തെ വിലയിൽ സ്വർണാഭരണം അഡ്വാൻസ് ബുക്ക് ചെയ്യാവുന്നതാണ്. നിലവിലെ ആഗോള സ്ഥിതി തകിടം മറിഞ്ഞാൽ സ്വർണ വില വീണ്ടും കുതിക്കാനും സാധ്യത കൂടുതലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications