ഇത്തിരി പൊന്ന് വാങ്ങുക എന്നത് ഇനി എല്ലാവർക്കും സാധിക്കില്ല. കാരണം വേറെ ഒന്നുമല്ല, സ്വർണവില ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. പവന്‍റെ വില 1 ലക്ഷം കടന്നതിന് ശേഷം പിന്നെ തിരിച്ചിറങ്ങിയിട്ടില്ല. പണിക്കൂലിയും ജിഎസ്ടിയും എല്ലാം കണക്കാക്കിയാൽ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,10,000 രൂപയിൽ അധികം നൽകേണ്ടി വരും.
ഇന്നത്തെ വില
സംസ്ഥാനത്ത് പവന് 1,05,160 രൂപ എന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 13,145 രൂപ. എന്നാൽ ഇന്ന് വില മുകളിലേക്ക് ഉയർന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർദ്ധിച്ചത്. അതോടെ ഗ്രാമിന് 13180 രൂപയും പവന് 1,05,440 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,054,400 രൂപ നൽകണം.
വില വീണ്ടും ഉയരുമോ..?
സ്വർണവില വീണ്ടും മുകളിലേക്ക് ഉയരുമോ അല്ലെങ്കിൽ ആശ്വാസം നൽകി താഴേക്ക് വീഴുമോ എന്നതാണ് ആഭരണപ്രേമികളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം. എന്നാൽ സ്വർണവില വീണ്ടും മുകളിലേക്ക് തന്നെ പോകുമെന്നാണ് മാർക്കറ്റ് വിദഗ്ധർ നൽകുന്ന സൂചനകൾ.
2026ൽ സ്വർണത്തിന് നിലവിലെ നിലവാരത്തിൽ നിന്ന് 15 ശതമാനം മുതൽ 30 ശതമാനം വരെ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് ഗോൾഡ് കൌണ്‍സിൽ റിപ്പോർട്ട് പറയുന്നത്. കുറയുന്ന വരുമാനം, വർധിച്ച ഭൗമരാഷ്ട്രീയ സമ്മർദ്ദം, സുരക്ഷിത ആസ്തി തുടങ്ങിയവ സ്വർണവിലയെ മുകളിലേക്ക് ഉയർത്തുന്ന ഘടകങ്ങളാണ്. അതോടൊപ്പം ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) വഴിയുള്ള നിക്ഷേപങ്ങളിലെ വർദ്ധനവും സ്വർണവിലയിക്ക് കാരണമാകും.

ഇനി എന്ത് ചെയ്യണം..?
സ്വർണവില കത്തിക്കയറുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാനുള്ള ഏകവഴി കാരറ്റ് കുറഞ്ഞ സ്വർണം വാങ്ങുക എന്നതാണ്. ഉദാഹരണത്തിന് 9 കാരറ്റ്, 18 കാരറ്റ് സ്വർണം വാങ്ങുക. 22 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ ഇന്ന് 9 കാരറ്റ്, 18 കാരറ്റ് സ്വർണാഭരണങ്ങൾ വിപണിയിൽ ലഭ്യമാണ്.
ഈ രണ്ട് സ്വർണവും മറ്റ് കാരറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ ശക്തവും ഈടുനില്‍ക്കുന്നതുമാണ്. കാരണം ചേര്‍ക്കുന്ന ലോഹങ്ങള്‍ ഉയര്‍ന്ന കാരറ്റ് സ്വർണത്തേക്കാൾ ആഭരണങ്ങളെ കൂടുതല്‍ കടുപ്പമുള്ളതാക്കുന്നു.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications