ആഭരണപ്രേമികൾക്ക് ആശ്വസിക്കാം. കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില ഇടിയുന്നു. ഇസ്രായേൽ- ഇറാൻ സംഘർഷം ശമനമില്ലാതെ തുടർന്നിട്ടും സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവുണ്ടായി. രാജ്യാന്തര വില ഇടിഞ്ഞതോടെയാണ് കേരളത്തിലും സ്വർണ വില തളർന്നത്. ഇന്ന് പവന് 840 രൂപ കുറഞ്ഞു. ഇതോടെ സ്വർണ വില പവന് 73,000ലേക്ക് വീണു. രണ്ട് ദിവസം കൊണ്ട് സ്വർണം പവന് 960 രൂപയും ഗ്രാമിന് 120 രൂപയുമാണ് ഇടിഞ്ഞത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 105 രൂപ കുറഞ്ഞ് 9200 രൂപയായി. പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,037 രൂപയും പവന് 80,296 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7528 രൂപയും പവന് 60,224 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ കനത്ത ഇടിവ്. സ്പോട്ട് സ്വർണ വില ഔൺസിന് 3,389.09 ഡോളറിലെത്തി.

സ്വർണ വില കുത്തനെ ഇടിയുന്നു...
ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാവുമ്പോഴും ഇന്ന് സ്വർണ വില ഇടിയുന്നു. സാധാരണയായി ഇത്തരം യുദ്ധ അന്തരീക്ഷങ്ങൾ സ്വർണ വില കുതിക്കാൻ വഴിയൊരുക്കും. ആളുകൾ സ്വർണത്തെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സമീപിക്കുന്നു. എന്നാൽ നിലവിൽ സ്വർണ നിക്ഷേപത്തിൽ നിന്നും വ്യാപകമായി ലാഭം എടുത്തതോടെയാണ് ഇന്നും വില കുത്തനെ ഇടിഞ്ഞത്.
യുഎസിൻ്റെ പണനയ യോഗം നാളെ ചേരും. യുഎസ് ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കുമോ? അതോ ഉയർത്തുമോ? എന്ന ആകാഷയിലാണ്. പലിശ നിരക്ക് കുറച്ചാൽ സ്വർണ വില കൈവിട്ടു പോവും. നിലവിൽ കുറക്കാൻ സാധ്യതയുണ്ടെങ്കിലും ഇസ്രയേൽ-ഇറാൻ സംഘർഷം വഷളായാൽ യുഎസിൻ്റെ സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾ സംഭവിക്കുകയും പണപ്പെരുപ്പം ഉയരാനും കാരണമാവും. അങ്ങനെ സംഭവിച്ചാൽ റിപ്പോ നിരക്ക് കുറക്കുന്ന തീരുമാനത്തിൽ നിന്ന് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പിൻമാറിയേക്കാം. അത് സ്വർണ വിലയെയും തകർത്തേക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 79,650 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,000 രൂപയും നൽകണം. ഇവിടെ മിനിമം പണിക്കൂലി 5 ശതമാനമാണ് കണക്കാക്കിയത്. എന്നാൽ പണിക്കൂലി 35 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്യ ഇന്നത്തെ കണക്ക് പ്രകാരം ഒരു പവൻ ആഭരണ വില 80,000ൽ നിന്ന് ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇത് ചിലപ്പോൾ വീണ്ടും ഉയർന്നേക്കാം...
ഇന്ന് സ്വർണം വാങ്ങുന്നുണ്ടോ?
ഇന്ന് സ്വർണ വില ഇടിഞ്ഞെങ്കിലും ആശ്വാസകരമായ ഇടിവാണോ എന്ന് പരിശോധിക്കണം. കാരണം സാധാരണക്കാർക്ക് 73,000 രൂപക്ക് സ്വർണം വാങ്ങുന്നത് അത്ര എളുപ്പമല്ല. എങ്കിലും രണ്ട് ദിവസം കൊണ്ട് വില ഇടിഞ്ഞതോടെ 75,000 എന്ന ലക്ഷ്യ വിലയിലേക്കുള്ള കുതിപ്പിന് ശമനമുണ്ടായി. ഇന്നത്തെ വില ഇടിഞ്ഞതിനാൽ ആഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യാൻ ശ്രമിക്കുക. നിലവിൽ സംഘർഷം രൂക്ഷമാവുന്നതിനാൽ എപ്പോൾ വേണമെങ്കിലും സ്വർണ വില പഴയ കുതിപ്പ് തുടരാൻ സാധ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications