സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ആഗസ്റ്റ് 16ന് സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ഇന്ന് അതേ വിലയിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്നു. ഇന്ന് വിലയിൽ മാറ്റമില്ലെങ്കിലും സ്വർണം വാങ്ങാൻ ജ്വല്ലറികളിൽ തിരക്കേറുന്നു. കർക്കിടക മാസം കഴിഞ്ഞ് ചിങ്ങ മാസം എത്തിയിരിക്കുന്നു. ഇപ്പോൾ സ്വർണ വിലയിലെ കുറവ് വിവാഹ പാർട്ടികൾക്ക് ആശ്വാസമാവുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 9275 രൂപയും, ഒരു പവന് 74,200 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,118 രൂപയും പവന് 80,944 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7589 രൂപയും പവന് 60,712 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയിൽ ഇന്ന് നേരിയ കയറ്റം കാണുന്നുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,353.31 ഡോളറിലെത്തി. രാജ്യാന്തര വിലയിലെ ഈ കുതിപ്പ് ഇന്ന് ശക്തമായാൽ ചിലപ്പോൾ കേരളത്തിലെ വില ഉച്ചയോടെ ഉയരാനുള്ള സാധ്യതയും ഉണ്ട്. അത് വീണ്ടും സ്വർണ വിലയെ കടുത്ത ചാഞ്ചാട്ടത്തിലേക്ക് എത്തിക്കും.

സ്വർണ വില കുതിക്കുമോ?
നിലവിൽ രാജ്യാന്തര വിലയിലെ ചാഞ്ചാട്ടം അപ്രതീക്ഷിതമാണ്. ഒരുവേള ഇന്ന് രാജ്യാന്തര സ്വർണ വില കുതിപ്പ് തുടർന്നാൽ അത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കും. ഡൊണാൾഡ് ട്രംപും, വ്ലാഡിമർ പുട്ടിനും തമ്മിലുള്ള ചർച്ച കാര്യമായ തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ സംബന്ധിച്ച ചർച്ചയും പൊളിഞ്ഞതോടെ സ്വർണ വിലക്ക് അത് നേട്ടമായി.
യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് ഉടൻ തന്നെ കുറക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. വരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ്വിൻ്റെ പണ നയത്തിനായാണ് ആളുകൾ കാത്തിരിക്കുന്നത്. പലിശ നിരക്ക് കുറച്ചാൽ സ്വർണ വില കുതിച്ചുയരും. പൊതുവേ സാമ്പത്തിക പ്രതിസന്ധികൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നു. ഈ കാരണത്താൽ നിലവിലെ പ്രതിസന്ധി സാഹചര്യങ്ങൾ സ്വർണ വിലക്ക് കരുത്തേകും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില തീരുമാനിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,280 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,075 രൂപയും കരുതേണ്ടി വരും. സ്വർണ വില മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും നിലവിൽ ആഗോള സ്വർണ വില മെച്ചപ്പെട്ടതോടെ കേരളത്തിലും അപ്രതീക്ഷിത കുതിപ്പ് പ്രതീക്ഷിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications