സ്വർണത്തിന് ഇന്ന് അനക്കമില്ല. ഇന്നലെ നേരിയ ഇടിവുണ്ടായ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇത് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമാവുന്നു. ചിങ്ങ മാസത്തിലേക്ക് എത്തുന്നതോടെ സ്വർണം വാരിക്കൂട്ടാനുള്ള ആവേശം എല്ലാ മലയാളികൾക്കും ഉണ്ടായിരിക്കും. എന്നാൽ നിലവിലെ സ്വർണ വില അൽപം പേടിപ്പെടുത്തുന്നതാണ്. ഇന്നലെ പവന് 40 രൂപയാണ് കുറഞ്ഞത്. കേരളത്തിൽ വില മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും രാജ്യാന്തര വില വമ്പൻ കുതിപ്പിലേക്ക് ഉയർന്നിരുന്നു. ഇപ്പോൾ അൽപം കുറഞ്ഞിട്ടുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 9290 രൂപയും, ഒരു പവന് 74,320 രൂപയുമായി നിലനിൽക്കുന്നു. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,135 രൂപയും പവന് 81,080 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7601 രൂപയും പവന് 60,808 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്ന് 3,374 ഡോളർ വരെ ഉയർന്നിരുന്നെങ്കിലും പിന്നീട് താഴ്ന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,361.01 ഡോളറിലെത്തി. വെള്ളി വിലയിൽ മുന്നേറ്റം തുടരുന്നു. ആഗോള തലത്തിലെ മാറ്റങ്ങളാണ് ഇന്നത്തെ ചാഞ്ചാട്ടത്തിന് കാരണമായത്. ഇതോടെ ഡോളർ മൂല്യം ഇടിഞ്ഞിട്ടുണ്ട്.

സ്വർണ വില നഷ്ടത്തിലാണോ?
ഇന്ന് രാജ്യാന്തര വില കുതിച്ചിരുന്നെങ്കിലും പിന്നീട് വില കുറഞ്ഞതാണ് കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടരാൻ കാരണമായത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയുടെ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. ഇത് യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കാൻ കാരണമാവും. ഈ ആവശ്യം ഫെഡറൽ റിസർവ് ചെയർമാനോട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. പലിശ നിരക്ക് കുറഞ്ഞാൽ സ്വർണ വില കത്തിക്കയറും. ഇത് ഇന്ത്യയിലും വില ഉയരാൻ വഴിയൊരുക്കും. അതിനാൽ ഒരു ശക്തമായ വിലക്കയറ്റം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം.
നിലവിൽ യുക്രൈയിൻ-റഷ്യ യുദ്ധം അവസാനിക്കുവാൻ പുട്ടിൻ- ട്രംപ് സമാധാന ചർച്ച നടക്കുന്നു. ചർച്ച വിജയിച്ചാൽ സ്വർണ വില ഇടിയും. എന്നാൽ മറിച്ചാണെങ്കിൽ സ്വർണ വില ശക്തമായി ഉയരും.
സ്വർണാഭരണം വാങ്ങാൻ ഇന്ന് എത്ര രൂപ ആവശ്യമുണ്ട്?
ഇന്ന് സ്വർണ വില മാറ്റിമില്ലാതെ തുടരുന്നതിനാൽ ആഭരണ വിലയിലും കാര്യമായ മാറ്റമില്ല. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,400 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,090 രൂപയും കരുതേണ്ടി വരും. ഇവിടെ മിനിമം 5 ശതമാനം പണിക്കൂലിയാണ് ഈടാക്കിയത്. എന്നാൽ ഇന്നത്തെ മാറ്റമില്ലാത്ത വിലയിൽ അമിതമായി ആശ്വസിക്കേണ്ട. സ്വർണ വില ഇനി കുതിച്ചുയരുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ പവന് 90,000 രൂപ വരെ എത്താൻ സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
