സ്വർണ വില ഇന്ന് നേരിയ വിലയിൽ ഇടിയുന്നു. ഇന്ന് പവന് 80 രൂപ കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ നേരിയ വിലക്കുറവാണെങ്കിലും സ്വർണ വിലയിൽ കാര്യമായ ആശ്വാസമൊന്നും ഇല്ല. സ്വർണം പവന് 80,000 രൂപക്ക് തൊട്ടരികിൽ തന്നെയാണ് നിൽക്കുന്നത്. കേരളത്തിലെ വിവാഹ സീസൺ അവസാനിക്കാറായി, എങ്കിലും സ്വർണത്തിൻ്റെ കുതിപ്പ് വലിയ നിരാശയുണ്ടാക്കുന്നു. ഈ മാറ്റം സാധാരണക്കാരെ തളർത്തും.
സ്വർണ വില മുന്നേറുന്നത് രാജ്യാന്തര വിലയിലെ മാറ്റങ്ങൾക്ക് അനുസൃതമായിട്ടാണ്. ഇത് ഇനിയും കുതിച്ചാൽ 80,000 രൂപയും ഉടൻ തന്നെ ഭേദിക്കും. അതായത് സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയും, ജിഎസ്ടിയും മറ്റും ഈടാക്കുമ്പോൾ വില 1 ലക്ഷത്തിലേക്ക് എത്തും. ഇത്തരമൊരു സാഹചര്യം കേരളത്തിൽ വലിയ ഭീതിയുണർത്തും. വിവാഹങ്ങൾ പോലുള്ള ആഘോഷങ്ങൾക്ക് സ്വർണാഭരണങ്ങൾ ഉപയോഗിക്കാൻ സാധിക്കാതെ വന്നേക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 9935 രൂപയായി. ഒരു പവന് 80 രൂപ കുറഞ്ഞ് 79,480 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 99,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,838 രൂപയും പവന് 86,704 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8129 രൂപയും പവന് 65,032 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇപ്പോഴും റെക്കോർഡിൽ തന്നെയാണ്. ഇന്ന് നേരിയ ഇടിവുണ്ടെങ്കിലും ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,582.43 ഡോളറിലെത്തി. അതിനാൽ തന്നെ കേരളത്തിലും നേരിയ ഇടിവുണ്ടായി.

സ്വർണ വില 1 ലക്ഷത്തിലേക്കാണോ?
സ്വർണ വിലയിൽ തുടർച്ചയായ കുതിപ്പ് ഭയപ്പെടുത്തുന്നു. വലിയ തുകയാണ് ഓരോ ദിവസവും ഉയരുന്നത്. ഇത് സാമ്പത്തികമായും മാനസികമായും സാധാരണക്കാരെ തളർത്തുന്നു. ഇന്ത്യൻ സംസ്കാരം അനുസരിച്ച് പരമ്പരാഗത ചടങ്ങുകൾക്കെല്ലാം സ്വർണത്തിന് പ്രാധാന്യമുണ്ട്. പക്ഷേ ഈ വിലക്കയറ്റത്തിൽ എങ്ങനെ സ്വർണം വാങ്ങും?
രാജ്യാന്തര വിപണിയിൽ സ്വർണം തളരാതെ ഓടുന്നുണ്ട്. ഇത് തന്നെയാണ് ആഭ്യന്തര വിപണിയെ കൂടുതൽ ശക്തമാക്കിയതും. ഇനി യുഎസിൽ വരാനിരിക്കുന്ന പണനയ യോഗം ഏറെ നിർണ്ണായകമാണ്. അമേരിക്കയുടെ അടിസ്ഥാന പലിശ നിരക്ക് കുറഞ്ഞാൽ അത് സ്വർണ വിലയിലും പ്രതിഫലിക്കും. ഇത് സ്വർണ വിലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
ഇന്നത്തെ സ്വർണാഭരണ വില അറിയാം
പണിക്കൂലിയും, ജിഎസ്ടിയും, ഹോൾമാർക്കും ചേരുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 86,000 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,700 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിൽ നേരിയ ഇടിവുണ്ടെങ്കിൽ ആഭരണ വില 85,000 രൂപക്ക് മുകളിലെത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications