കേരളത്തിൽ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെയും കേരളത്തിൽ സ്വർണ വില ഇടിവിലായിരുന്നു. എന്നാൽ രാജ്യാന്തര വില മെച്ചപ്പെട്ടിട്ടുണ്ട്. തുടർച്ചയായ മൂന്ന് ദിവസത്തിനു ശേഷത്തെ ഇടിവിന് ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ ആഭരണപ്രേമികൾക്ക് ആശ്വാസ വാർത്തായായി. സ്വർണ വില മാറ്റമില്ലാതെ തുടരുന്നെങ്കിലും രാജ്യാന്തര വില കുതിക്കുന്നത് കേരളത്തിലും വിലക്കയറ്റത്തിനുള്ള സൂചന നൽകുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 9070 രൂപയും, പവന് 72,560 രൂപയിലും തുടരുന്നു. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9895 രൂപയും പവന് 79,160 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7421 രൂപയും പവന് 59,368 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില മുന്നോട്ട് കുതിക്കുന്നുണ്ട്. സ്പോട്ട് സ്വർണ വില ഔൺസിന് 3,334.74 ഡോളറിലെത്തി. സ്വർണ വിലക്കൊപ്പം വെള്ളി വിലയും മുന്നോട്ട് ഉയരുന്നുണ്ട്.

രാജ്യാന്തര സ്വർണ വില കുതിക്കുന്നു...
യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്കുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്നു. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടും അധികാരത്തിൽ എത്തിയതിനു ശേഷം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വ് റിപ്പോ നിരക്ക് കുറച്ചിട്ടില്ല. ട്രംപിൻ്റെ സാമ്പത്തിക നയങ്ങൾ അമേരിക്കയുടെ സാമ്പത്തിക രംഗത്തെ തകർക്കുമെന്നും, അത് പണപ്പെരുപ്പം വർദ്ധിക്കാനുള്ള വഴിയൊരുക്കുന്നുണ്ടെന്നുമാണ് ഫെഡ് റിസർവിൻ്റെ ചെയർമാൻ ജെറോം പവൽ പറയുന്നത്.
അതിനാൽ പണപ്പെരുപ്പം കുറഞ്ഞാൽ മാത്രമേ പലിശ നിരക്കും കുറക്കൂ എന്നാണ് പവലിൻ്റെ തീരുമാനം. ഇതിനെതിരെ ട്രംപ് ശക്തമായി ആഞ്ഞടിക്കുന്നുണ്ട്. മാത്രമല്ല ഉടൻ തന്നെ ട്രംപിന് പരിചയമുള്ള ഒരു വ്യക്തിയെ ഫെഡ് റിസർവ്വ് ചെയർമാനാക്കാനുള്ള നിക്കവും ട്രംപ് നടത്തുന്നണ്ട്. ഇതിനു പിന്നാലെ ഡോളറും, യുഎസ് കടപ്പത്രങ്ങളും ദുർബലമാവുകയും സ്വർണ വില കുതിക്കുകയും ചെയ്തു.
അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ ഡോളർ ഇൻഡക്സിൽ വീഴുകയും സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് വർദ്ധിച്ച് വില ഉയരുകയും ചെയ്യുന്നു. രാജ്യാന്തര വില മെച്ചെപ്പെട്ടെങ്കിലും കേരളത്തിൽ വില മാറ്റമില്ലാതെ തുടരുന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപ കുതിച്ചതാണ് കേരളത്തിൽ വില ഇടിയാതെ നിലനിന്നത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,526 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,862 രൂപയും കൊടുക്കേണ്ടി വരും. ഇത് സാധാരണക്കാരായ സ്വർണാഭരണം വാങ്ങുന്നവർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്. എങ്കിലും സ്വർണ വില കേരളത്തിൽ ഉടൻ തന്നെ കുതിക്കാൻ സാധ്യതയുണ്ട്.
വിലയിൽ മാറ്റമില്ല, സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇത് നേരിയ ആശ്വാസമുണ്ടാക്കുന്നുണ്ട്. എന്നാൽ രാജ്യാന്തര വില കുതിക്കുന്നതും, യുഎസിൽ ട്രംപും ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലുള്ള തർക്കങ്ങൾ വീണ്ടും തുടരുന്നതും കേരളത്തിലും സ്വർണ വില ഉയരാൻ കാരണമാവും. അതിനാൽ അടുത്ത കുതിപ്പിനു മുന്നേ വേഗം സ്വർണാഭരണം വാങ്ങുന്നതാണ് നല്ലത്.


Click it and Unblock the Notifications