ഞെട്ടിത്തരിച്ചു! കേരളത്തിൽ വീണ്ടും സ്വർണം സർവ്വകാല റെക്കോർഡിൽ. ആഭ്യന്തര വിപണിയിലെ ചരിത്രത്തിൽ ആദ്യമായി പവന് 86,000 രൂപ കടന്നിരിക്കുന്നു. ഇന്നലെ രാവിലെ പവന് 85,360 രൂപയായിരുന്നെങ്കിൽ ഉച്ചക്കു ശേഷം വീണ്ടും വില പവന് 360 രൂപ ഉയർന്ന് ഒരു പവൻ്റെ വില 85,720 രൂപയായിരുന്നു. അതിനു ശേഷം ഇന്ന് പവന് 1,040 രൂപ വീണ്ടും ഉയർന്നിരിക്കുന്നു. സ്വർണം വാങ്ങുന്നവർക്ക് ഇടിത്തീയായി പുത്തൻ കയറ്റം. അതായത് 85,000 എന്ന റെക്കോർഡെല്ലാം ഇപ്പോൾ വെറും പഴങ്കഥയായി.
നവരാത്രികാലത്ത് സ്വർണത്തിൻ്റെ ആവശ്യകത വർദ്ധിച്ചതും രാജ്യാന്തര വിപണിയിലെ ചലനങ്ങളുമെല്ലാം സ്വർണ വിലക്ക് ശക്തിയായി. ഇത്രയും വേഗത്തിൽ വില കുതിച്ചാൽ ആഭരണം വാങ്ങാൻ സാധാരണക്കാർ എന്തു ചെയ്യും?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 130 രൂപ വർദ്ധിച്ച് 10,845 രൂപയായി. ഒരു പവന് 1,040 രൂപ വർദ്ധിച്ച് 86,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,08,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,831 രൂപയും പവന് 94,648 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8873 രൂപയും പവന് 70,984 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയും കുതിച്ചുയരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,866.04 ഡോളറിലെത്തി. രാജ്യാന്തരവില വൈകാതെ 3,900 ഡോളർ ഭേദിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ കേരളത്തിലും സ്വർണ വില കുതിച്ചുയരും. ചിലപ്പോൾ 88,000 രൂപയിലധികം ഉയർന്നേക്കാം.

സ്വർണ വില ഇനി കുറയില്ലേ?
സ്വർണ വിലയിൽ ഒരു വലിയ ഇടിവുണ്ടാവുമോ? ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്ന് എത്തി നിൽക്കുന്നത്. രാജ്യാന്തര വില ഓരോ ദിവസവും മത്സാരാടിസ്ഥാനത്തിൽ ഉയർന്നു കൊണ്ടിരിക്കുന്നു. അമേരിക്കയിൽ വീണ്ടും അടിസ്ഥാന പലിശ നിരക്ക് കുറയുമെന്ന സൂചനകളും ഡോളറിൻ്റെ വീഴ്ചയുമെല്ലാം സ്വർണത്തിന് കരുത്തേകി. നിക്ഷേപങ്ങളിലെ ഡിമാൻഡ് ഉയർന്നതും സ്വർണ വിലയിലെ വർദ്ധനവിന് വഴി വെച്ചു. ഇനിയൊരു വിലക്കുറവ് സംഭവിക്കണമെങ്കിൽ ഈ നിക്ഷേപങ്ങളിൽ നിന്നും അമിതമായി ലാഭമെടുപ്പ് ഉണ്ടാവണം.
ഇന്നത്തെ സ്വർണാഭരണ വില
ഇന്നും ചരിത്രക്കുതിപ്പിൽ സ്വർണം. കേരളത്തിലെ വിലക്കുതിപ്പിൽ സാധാരണക്കാർ വലയുന്നു. ഇന്നത്തെ വില അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 93,880 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,780 രൂപയും കരുതേണ്ടി വരും. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് ഈ തുക കണക്കാക്കുന്നത്. ഓരോ ദിവസങ്ങളിലുമായി അപ്രതീക്ഷിത കുതിപ്പാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications