ആഭരണപ്രേമികൾക്ക് ആശ്വാസവും സന്തോഷവും നൽകി സംസ്ഥാനത്തെ സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 94,000 ത്തിന് താഴേക്ക് എത്തി. പവന് 93,28 രൂപയായി. ഇന്നലെ ഉച്ചയ്ക്കും ഇന്നുമായി പവന് കുറഞ്ഞത് 4,080 രൂപയാണ്. സമീപകാല ചരിത്രത്തിൽ ഇത്രയധികം വലിയ ഇടിവ് ആദ്യമായാണ്.
ഗ്രാമിന് വില 310 രൂപ താഴ്‌ന്ന് 11,660 രൂപയുമെത്തി. റെക്കോർഡ് ഉയരത്തിലെത്തിയതിന് ശേഷം അന്താരാഷ്ട്ര സ്പോട്ട് സ്വർണ്ണ വിലയിൽ ഉണ്ടായ വൻ ലാഭ-ബുക്കിംഗ് കാരണം ആഗോള പ്രവണതയാണ് സ്വർണ്ണ വിലയിൽ ഉണ്ടായ കുത്തനെയുള്ള ഇടിവിന് കാരണം.
ഒക്ടോബർ 22 ബുധനാഴ്ച, ശുദ്ധമായ അല്ലെങ്കിൽ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് 3380 രൂപ കുറഞ്ഞ് 10 ഗ്രാമിന് 1,27,200 രൂപയിലെത്തി. അതുപോലെ, 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയും ഇന്ന് 10 ഗ്രാമിന് 2540 രൂപ കുറഞ്ഞ് 95,400 രൂപയിലാണ്.

ഇന്നലെ രാവിലെ സർവകാല റെക്കോർഡിലായിരുന്നു സ്വർണ്ണവില. എന്നാൽ ഉച്ചയ്ക്ക് ശേഷം വില കുത്തനെ കുറഞ്ഞു. 1600 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത് ഇതോടെ സ്വർണവില 96000 ത്തിന് താഴെയെത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.
ഒരുപവൻ വാങ്ങാൻ
സ്വർണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്കിംങ് ചാർജ്ജ് തുടങ്ങിയവയും നൽകണം. 3 ശതമാനമാണ് ജിഎസ്ടി. പണിക്കൂലിക്കും ജിഎസ്ടിയുണ്ട്. 5 ശതമാനം. ഇതെല്ലാം കൂട്ടുമ്പോൾ ഇന്നത്തെ വിലയിൽ ഒരുപവൻ സ്വർണം വാങ്ങാൻ ഏകദേശം 1.10 ലക്ഷം രൂപ വേണ്ടിവരും.
യുഎസും ചൈനയും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യത തെളിഞ്ഞതോടെ വ്യാപാര യുദ്ധം അവസാനിച്ചേക്കും എന്ന വിലയിരുത്തലുകള്‍ ഉണ്ട്. ഇതോടെയാണ് നിക്ഷേപകര്‍ ലാഭമെടുപ്പ് ആരംഭിച്ചത്. സ്വര്‍ണത്തിന്‍റെ സുരക്ഷിത നിക്ഷേപത്തിന് മങ്ങല്‍ ഏറ്റിട്ടുണ്ട്. കാരണം സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘർഷം, വ്യാപാരയുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലാണ് നിക്ഷേപം നടത്താറുള്ളത്. ഇത് ഇല്ലാതാകുന്നുവെന്നതാണ് ഇതിന് കാരണം. മധ്യേഷ്യയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ധാരണയും സ്വർണവില ഇടിയാന്‍ കാരണമായി. ഇനിയും വില കുറയുമെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്.
വെള്ളി വില
ഇന്ന് ഇന്ത്യയിൽ വെള്ളി വില തുടർച്ചയായ അഞ്ചാം ദിവസവും ഇടിഞ്ഞു, റെക്കോർഡ് വിലയിൽ നിന്ന് താഴേക്ക്. ഇന്ത്യയിൽ നിലവിലെ വെള്ളി വില കിലോഗ്രാമിന് 100 രൂപ കുറഞ്ഞതിന് ശേഷം 1,63,900 രൂപയിലാണ്. അതേസമയം, ഇന്ത്യയിൽ 100 ഗ്രാം വെള്ളിയുടെ വില 16,390 രൂപയായിരുന്നു, ഇത് 10 രൂപ നേരിയ തോതിൽ കുറഞ്ഞു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications