സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ക്ഷേമപെൻഷൻ. 1,600 രൂപയാണ് നിലവിൽ പ്രതിമാസ ക്ഷേമപെൻഷൻ ആയി നൽകുന്നത്. 2500 രൂപ ക്ഷേമ പെൻഷനായി നൽകുമെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നടപ്പാക്കാനായിരുന്നില്ല. അതേസമയം അടുത്തമാസം മുതൽ ക്ഷേമപെൻഷൻ വർദ്ധന വരുത്താൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. ഇക്കാര്യം ഈ മാസം തന്നെ പ്രഖ്യാപിക്കും.
വർദ്ധിപ്പിക്കുന്നത് 200 രൂപ
നിലവിലെ 1,600 രൂപയോടൊപ്പം 200 രൂപ കൂടി വർദ്ധിപ്പിച്ച് 1,800 രൂപയാക്കാനാണ് സർക്കാർ തീരുമാനം. ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ വസതിയിൽ സെക്രട്ടറിമാർക്കൊരുക്കിയ വിരുന്നിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയും ധനമന്ത്രിയും ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ക്ഷേമ പെൻഷൻ വർധിപ്പിക്കാനും ആലോചനയുണ്ട്. ഒരുമാസത്തെ കുടിശികയടക്കമുള്ള തുകയാണ് അടുത്തമാസം നൽകുക.
ഒരുമാസം 900 കോടി
സംസ്ഥാനത്ത് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടി 900 കോടി രൂപയാണ് ചെലവ് വരുന്നത്. 200 രൂപ കൂട്ടുന്നതോടെ ക്ഷേമപെൻഷന് വേണ്ടി മാത്രം ഏകദേശം 1000 കോടി ഒരുമാസം ചിലവഴിക്കേണ്ടി വരും. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചാല്‍ ഉണ്ടാകുന്ന അധിക ബാധ്യത ധനവകുപ്പിന് തലവേദനയാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പും അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്നത് കൊണ്ടുതന്നെ ക്ഷേമപെൻഷൻ വർദ്ധന സംസ്ഥാന സർക്കാറിന് രാഷ്ട്രീയ ആയുധമാക്കാം.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ ക്ഷേമ പെന്‍ഷന്‍ കൂട്ടിയിട്ടില്ല. 2021ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റില്‍ ആണ് ക്ഷേമപെന്‍ഷന്‍ അവസാനമായി കൂട്ടിയത്. അന്ന് 100 രൂപ കൂട്ടിയാണ് പെന്‍ഷന്‍ 1600 രൂപ ആക്കിയത്.
ശമ്പള പരിഷ്കരണത്തിലും ഉടൻപ്രഖ്യാപനം
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ന്യൂസ് മലയാളം 24*7 ആണ് ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തത്. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കും. രണ്ട് മാസമായിരിക്കും കമ്മീഷൻ്റെ കാലാവധി. രണ്ട് മാസത്തിനകം ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കും. സർക്കാർ ജീവനക്കാരുടെ ഡിഎ വർധന നടപ്പാക്കാനും തീരുമാനമുണ്ട്. 2023 ജനുവരിയിൽ ലഭിക്കേണ്ട ഡിഎ വർധനയാകും നൽകുക. 2019ലെ കുടിശികയായ രണ്ട് ഗഡു 2026 ജനുവരിയിൽ നൽകാനും തീരുമാനമായിട്ടുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
