സ്റ്റാർട്ട്അപ്പുകളെ വളർത്തിക്കൊണ്ടു വരുന്നതിനും സംസ്ഥാനത്തെ വ്യാവസായിക രംഗത്ത് കൂടുതൽ നേട്ടങ്ങൾ സൃഷ്ടിക്കുന്നതിനും പല തരത്തിലുള്ള പദ്ധതികളാണ് കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്. യുവസംരംഭകർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിന് പല തരത്തിലുള്ള വായ്പ പദ്ധതികളും വിവിധ വകുപ്പുകളും കോർപ്പറേഷനുകൾ വഴിയും നടപ്പാക്കി വരുന്നു. ഇത്തരത്തിൽ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പേഷൻ ഒബിസി വിഭാഗത്തിൽപ്പെട്ട പ്രെഫഷണലുകൾക്ക് സ്റ്റാർട്ട്അപ്പ് പദ്ധതികൾ ആരംഭിക്കുന്നതിന് സ്റ്റാർട്ട്അപ്പ് വായ്പകൾ അനുവദിച്ചു വരുന്നു. ആറ് ശതമാനം പലിശ നിരക്കിൽ 20 ലക്ഷം രൂപ വരെ വായ്പ നേടാൻ ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് സാധിക്കും. വിശദമായി വായിക്കാം.
കേരളത്തിലെ മറ്റു പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിനായി കേരള സർക്കാരിനു കീഴിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ. വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലും വിവിധ വായ്പ പദ്ധതികൾ കോർപ്പറേഷൻ നടപ്പിലാക്കി വരുന്നു. ഇതിനു പുറമെ സംരംഭകത്വ പരിശീലനം, തൊഴിലധിഷ്ഠിത പരിശീലനം, വിപണന മേളകളും കോർപ്പറേഷൻ നടത്തിവരുന്നു. 2022ലെ കണക്കനുസരിച്ച് 5350 കോടിയിലധികം രൂപയാണ് വായ്പ ധനസഹായമായി കോർപ്പറേഷൻ അനുവദിച്ചിരിക്കുന്നതത്. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് ഒബിസി വിഭാഗത്തിനും ദേശീയ മത ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ധനസഹായം ഉപയോഗിച്ച് മതന്യൂനപക്ഷ വിഭാഗങ്ങൾക്കും വായ്പ അനുവദിച്ചു വരുന്നു.

20 ലക്ഷം വരെ വായ്പ
ഒബിസി വിഭാഗത്തിൽപ്പെട്ട പ്രെഫഷണലുകൾക്ക് സ്വന്തം നിലയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വിതരണം ചെയ്തുവരുന്ന വായ്പ പദ്ധതിയാണ് സ്റ്റാർട്ട്അപ് വായ്പ പദ്ധതി. ആറ് ശതമനാം മുതൽ പലിശ നിരക്കിൽ പരമാവധി 20 ലക്ഷം രൂപ വരെ വായ്പ നേടാൻ സാധിക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 6 ശതമാനം പലിശയും അതിനുമുകളിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 7 ശതമാനം പലിശയും 10 ലക്ഷത്തിന് മുകളിൽ 8 ശതമാനം പലിശ നിരക്കുമാണ് കോർപ്പറേഷൻ ഈടാക്കുന്നത്. തിരിച്ചടവ് കാലയളവ് 84 മാസം വരെയാണ്.
അടിസ്ഥാന യോഗ്യത
അപേക്ഷകർ സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ടവരും പ്രായം 40 വയസിന് താഴെയായിരിക്കുകയും വേണം. ഒപ്പം, പ്രെഫഷണൽ കോഴ്സുകളായ എംബിബിഎസ്, ബിഡിഎസ്, ബിഎംഎംഎസ്, ബിഎസ്എംഎസ്, ബി.ടെക്, ബിച്ച്എംഎസ്, ബി.ആർക്ക്, വെറ്റിനറി സയൻസ് , ബിഎസ്സി അഗ്രികൾച്ചർ, ബിഫാം, ബയോടെക്നോളജി, ബിസിഎ, എൽഎൽബി, ഫുഡ് ടെക്നോളജി, ഫൈൻ ആർട്സ്, ഡയറി സയൻസ് പോലെയുള്ള കോഴ്സുകൾ പൂർത്തിയാക്കിയവരായിരിക്കണം. അതോടൊപ്പം തന്നെ ഈ മേഖലകളിലെ പരിചയസമ്പന്നരുമായി ചേർന്ന് നിയമാനുസൃത സംരംഭം ആരംഭിക്കാനും സാധിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയാകും ലഭിക്കുകം.
പ്രത്യേക ആനുകൂല്യങ്ങൾ
പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്സിഡി - വായ്പ തുകയുടെ പത്ത് ശതമാനം അതായത്, 2 ലക്ഷം രൂപ വരെ സംരംഭകർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്സിഡിയായി അനുവദിക്കും. ഇത്, സംരംഭകന്റെ വായ്പ അക്കൗണ്ടിലെത്തുന്നതിനാൽ തന്നെ സബ്സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രം തിരിച്ചടച്ചാൽ മതിയാകും. അതോടൊപ്പം തന്നെ, കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നതിനുവേണ്ടി കോർപ്പറേഷൻ നടപ്പിലാക്കുന്ന പ്രോത്സാഹന പദ്ധതിയായ ഗ്രീൻകാർഡും വായ്പ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. ഇതനുസരിച്ച് എല്ലാ ഗഡുക്കളും മുടക്കമില്ലാതെ ഒരു നിശ്ചിത തീയതിയ്ക്കുമുൻപ് തന്നെ ഒടുക്കുന്നവർക്ക് മൊത്തം തിരിച്ചടച്ച തുകയുടെ 5 ശതമാനം ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കാം
പദ്ധതിയിൽ നിന്നും വായ്പയെടുത്ത് സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്നോക്ക വിഭാഗ വികസന കോർപ്പേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസിൽ നിന്നും അപേക്ഷം ഫോം കൈപ്പറ്റാവുന്നതാണ് പൂരിപ്പിച്ച ഫോമിനൊപ്പം മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ വിശദമായ പ്രൊജക്ട് റിപ്പോർട്ടും ആവശ്യമായ രേഖകളും ഉപയോഗിച്ചുവേണം അപേക്ഷ സമർപ്പിക്കുവാൻ. പ്രൊജക്ട് റിപ്പോർട്ടിനൊപ്പം പദ്ധതിയ്ക്ക് യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ, ഫർണിച്ചറുകൾ ആവശ്യമുള്ള പക്ഷം ആയത് വാങ്ങുന്നതിനായി നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരിൽ നിന്നുള്ള ഇൻവോയ്സ് അല്ലെങ്കിൽ ക്വട്ടേഷനും സമർപ്പിക്കണം.
ജാമ്യ വ്യവസ്ഥ
വായ്പ അനുവദിക്കുന്നതിന് ഉദ്യോഗസ്ഥ ജാമ്യം/ വസ്തു ജാമ്യം/ സ്ഥിര നിക്ഷേപം/ എൽഐസി പോളിസി മുതലായവ ജാമ്യയമായി സ്വീകരിക്കുന്നതാണ്. നിബന്ധനകൾക്ക് വിധേയമായി ഇവയിൽ ഒന്നോ ഒന്നിലധികമോ രേഖകൾ കൂട്ടിച്ചേർത്തോ ജാമ്യമായി സമർപ്പിക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications