'മാര്‍ജിന്‍ മണിഗ്രാന്റ്‌' ധനസഹായ പദ്ധതിയുമായി വ്യവസായ വകുപ്പ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: പുതിയതായി ബിസിനസ്‌ തുടങ്ങാന്‍ സംഭരംഭങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക്‌ സന്തോഷ വാര്‍ത്ത. സംസ്ഥാന വ്യവസായ വകുപ്പ്‌ സംരംഭകര്‍ക്കായി മാര്‍ജിന്‍ മണിഗ്രാന്റ്‌ എന്ന പേരില്‍ പുതിയ ധനസഹായ പദ്ധതി അവതരിപ്പിച്ചു. ചെറുകിട സംരംഭം തുടങ്ങാന്‍ ആവശ്യമായ തുകയുടെ 40 ശതമാനം വരെ തിരിച്ചടക്കേണ്ടതില്ല എന്നാതാണ്‌ ഈ പദ്ധതിയുടെ പ്രത്യേകത. പദ്ധതിക്കായി 250 ലക്ഷം രൂപയാണ്‌ ഈ സാമ്പത്തിക വര്‍ഷത്തേക്ക്‌ അനുവദിച്ചത്‌.

2012വരെ നിലവിലുണ്ടായിരുന്ന മാര്‍ജിന്‍ മണി ലോണ്‍ പദ്ധതി നിര്‍ത്തിയതിന്‌ ശേഷം സംസ്ഥാന തലത്തില്‍ സംരംഭകര്‍ക്ക്‌ ഗുണകരമായൊരു പദ്ധതി ഇതുവരെ ഉണ്ടായിരുന്നില്ല. ഇഎസ്‌എസ്‌ സ്‌കീം അടക്കം പല പദ്ധതികളും നിലവില്‍ വന്നെങ്കിലും സബസിഡി കിട്ടാനുള്ള കാലതാമസമൊക്കെ പദ്ധതിയെ പിന്നോട്ടടിപ്പിച്ചു. എന്നാല്‍ പുതിയതായി ആരംഭിച്ച മാര്‍ജിന്‍ മണി ഗ്രാന്റ്‌ പദ്ധതി സംരംഭകര്‍ക്ക്‌ ഏറെ ഗുണകരമാകും. സംരംഭം തുടങ്ങാനായി ചിലവിടുന്ന ആകെ തുകയുടെ 30 മുതല്‍ 40ശതമാനം വരം ഗ്രാന്റായി ലഭിക്കും. അതിനാല്‍ സംരംഭം തുടങ്ങുന്നതിന്‌ 20ശതമാനം തുക മുതല്‍ 30 ശതമാനം തുക മാത്രം സംരംഭകര്‍ തങ്ങളുടെ വിഹിതമായി ചിലവിട്ടാല്‍ മതി.

'മാര്‍ജിന്‍ മണിഗ്രാന്റ്‌' ധനസഹായ പദ്ധതിയുമായി വ്യവസായ വകുപ്പ്‌

10 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള ചെറുകിട സംരംഭങ്ങള്‍ക്കാണ്‌ പദ്ധതി ആനുകൂല്യം ലഭിക്കുക. ഭൂമി ,കെട്ടിടം, മെഷിനറി തുടങ്ങിയ ഫിക്‌സസ്‌ഡ്‌ കാപ്പിറ്റല്‍, പ്രവര്‍ത്തന മൂലധനം എന്നിവയിന്മേല്‍ ലഭ്യമാകും.
ഉല്‍പാദനം,സേവനം, ജോബ്‌ വര്‍ക്ക്‌ തുടങ്ങിയ ഏത്‌ മേഖലയിലും സംരംഭം തുടങ്ങാം. രണ്ട്‌ വിഭാഗമായി തിരിച്ചാണ്‌ ഗ്രാന്റ്‌ അനുവദിക്കുന്നത്‌. സ്‌ത്രീകള്‍, വിമുക്തഭടന്‍മാര്‍, അംഗപരിമിതര്‍, പട്ടികജാതി/ വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ 40 വയസിന്‌ താഴെ പ്രായമുള്ളവര്‍ എന്നിവരെ കാറ്റഗറിയായി തിരിച്ചിട്ടുണ്ട്‌.
ഇവര്‍ക്ക്‌ 40 ശതമാനം ഗ്രാന്റ്‌ ലഭിക്കും, അതായത്‌ ഈ വിഭാഗത്തിലുള്ളവര്‍ക്ക്‌ പരമാവധി നാല്‌ ലക്ഷം രൂപവരെ ലഭിക്കും. ബാക്കി 40 ശതമാനം 20 ശതമാനം സ്വന്തം വിഹിതമായും ചെലവിടണം. ജനറല്‍ കാറ്റഗറിയില്‍ പെടുന്നവര്‍ 30 ശതമാനമാണ്‌ ഗ്രാന്റ്‌ ലഭിക്കുക. സംരംഭം തുടങ്ങുന്നതിന്‌ ബാക്കി 40 ശതമാനം വായ്‌പയായും 30 ശതമാനം ഉപഭോക്തൃ വിഹിതമായും ചെലവിടണം

Read more about: finance
English summary

kerala government new finance plan to help startup business 'margin money grant'

kerala government new finance plan to help startup business 'margin money grant'
Story first published: Sunday, December 20, 2020, 22:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X