വർഷാവസാനമെത്തി. ലോകമെമ്പാടും ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ആഘോഷലഹരിക്കിടയിലും കേരളത്തിലെ വിദ്യാർത്ഥികൾക്കിപ്പോൾ പരീക്ഷാക്കാലമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടർ പ്രകാരം ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 23-ഓടെ സമാപിക്കും.
എന്നാൽ പരീക്ഷാച്ചൂട് കഴിഞ്ഞ് വിശ്രമിക്കാനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇത്തവണത്തെ അവധിക്കാലം ഇരട്ടി മധുരമാണ് നൽകുന്നത്. സാധാരണ ലഭിക്കാറുള്ള 10 ദിവസത്തെ അവധിക്ക് പകരം, ഇക്കുറി 12 ദിവസമാണ് വിദ്യാലയങ്ങൾ അടച്ചിടുന്നത്. പരീക്ഷകളുടെ സമ്മർദ്ദത്തിന് ശേഷം വിദ്യാർത്ഥികൾക്കുള്ള ഒരു പുതുവത്സര സമ്മാനമായി ഈ അധിക അവധിക്കാലത്തെ കണക്കാക്കാം. ഈ ട്വിസ്റ്റ് സത്യത്തിൽ ആരും പ്രതീക്ഷിച്ചു കാണില്ല.
12 ദിവസത്തോളം അവധി
അർദ്ധ വാർഷിക പരീക്ഷയ്ക്ക് ശേഷം ഡിസംബർ 24 മുതൽ ആരംഭിക്കുന്ന അവധിക്കാലം ജനുവരി 4 വരെ നീളും. അതായത് ജനുവരി 5നായിരിക്കും പിന്നീട് കേരളത്തിലെ സ്കൂളുകൾ തുറക്കുന്നത്. ഇത്തവണ അവധി നീട്ടാൻ പല കാരണങ്ങളുണ്ട്. അതിൽ ഒന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ്.
കേരളത്തിൽ ഡിസംബർ 9, 11 തീയതികളിലായി തദ്ദേശ തിരഞ്ഞെടുപ്പ് നടന്നതിനെ തുടർന്ന് അർദ്ധവാർഷിക പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തി. അതായത് നേരത്തെ അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 11 മുതൽ 18 വരെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പരീക്ഷയ്ക്ക് ശേഷം ക്രിസ്മസ് അവധിക്ക് സ്കൂളുകൾ ഡിസംബർ 19 ന് അടച്ചിടാനും ഡിസംബർ 29 ന് വീണ്ടും തുറക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ വന്നതിനാലാണ് തിയ്യതിയിൽ ക്രമീകരണം നടത്തിയത്. ഇതോടെയാണ് അവധിക്കാലവും മുന്നോട്ട് നീങ്ങിയത്.

ഡിസംബർ 24ന് സ്കൂൾ അടക്കുമ്പോൾ 10 ദിവസത്തെ കണക്ക് പ്രകാരം ജനുവരി 3ന് സ്കൂൾ തുറക്കേണ്ടതാണ്. എന്നാൽ 2026 ജനുവരി 3 എന്നത് ശനിയാഴ്ചയാണ്. പിന്നീട് ജനുവരി 4ന് ഞായറാഴ്ചയും. ഇതിനാലാണ് ജനുവരി 5ന് സ്കൂൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സാധാരണ 10 ദിവസത്തെ അവധി
അർദ്ധ വാർഷിക പരീക്ഷയ്ക്ക് ശേഷം സാധാരണയായി 10 ദിവസത്തേക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. ഇത്തവണ ഈ മാറ്റം വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം നൽകുന്നു. അതിനാൽ ക്രിസ്മസും, പുതുവത്സരവും ഒരുപോലെ ആഘോഷിക്കാൻ കുട്ടികൾക്കും സാധിക്കും.
ഡിസംബറിൽ പകുതിയിലധികവും അവധി
ഇത്തവണ ഡിസംബറിൽ വിദ്യാർത്ഥികൾ ഏറെ സന്തോഷത്തിലായിരിക്കും. തുടർച്ചയായ നിരവധി ദിവസങ്ങളിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9നും ഡിസംബർ 11നും ആയിരുന്നെങ്കിലും ചില സ്കൂളുകൾക്ക് ആ ആഴ്ച മുഴുവൻ അവധിയുണ്ടായിരുന്നു. അതായത് പോളിംഗ് നടക്കുന്ന സ്കൂളുകളിലാണ് ഇത്തരത്തിൽ തുടർച്ചയായ അവധി പ്രഖ്യാപിച്ചത്. 9നും 11നും കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്ന ജില്ലകളിൽ പൊതു അവധിയായിരുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications