സ്വർണ്ണം വെള്ളി മുതലായ ലോഹങ്ങൾ സംസ്ഥാനത്തിനകത്ത് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നവർ ആണെങ്കിൽ ഈ മാറ്റം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, രത്നം പോലെ വിലപിടിപ്പുള്ള ലോഹ നിര്‍മിത ആഭരണങ്ങള്‍ വാഹനത്തില്‍ കൊണ്ടുപോകുമ്പോഴാണ് പുതുക്കിയ നിയമം നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്. സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ- വേ ബില്‍ ഇന്ന് മുതൽ നിർബന്ധമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിനകത്ത് ലോഹങ്ങൾ കൊണ്ട് പോകുമ്പോൾ, 10 ലക്ഷത്തിനു മുകളിലുള്ള സ്വർണ്ണത്തിനും മറ്റും, കൃത്യമായ ഐഡന്റിറ്റി ലഭിക്കാൻ ജനുവരി ഒന്നു മുതല്‍ ഇ-വേ ബിൽ സംസ്ഥാന സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി ഇത് മരവിപ്പിച്ചിരുന്നു. എന്നാൽ പോര്‍ട്ടലിലെ പ്രശ്നങ്ങളെല്ലാം ഇപ്പോൾ പരിഹരിച്ചതോടെയാണ് ജനുവരി 20 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത്. ഇതോടെ സ്വർണ്ണം വാങ്ങുന്നവരും അത് വിനിമയം നടത്തുന്നവരും കുറേക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന അറിയിപ്പാണ് ഇപ്പോൾ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ വിവാഹാവശ്യത്തിനായി 10 ലക്ഷത്തിന് മുകളിൽ വില വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി പോകുന്നവരും ആഭരണങ്ങൾ നിർമിച്ച് ജ്വല്ലറികളിലേക്കും മറ്റും കൊണ്ടുപോകുന്നവരും ഇ- വേ ബില്‍ കൈവശം കരുതേണ്ടതുണ്ട്. വില്‍പ്പന, ജോബ് വര്‍ക്ക്, സ്റ്റോക്ക് മാറ്റം, പ്രദര്‍ശനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇ- വേ ബില്‍ ഇപ്പോൾ നിര്‍ബന്ധമാണ്. 2024 ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജിഎസ്ടി വകുപ്പ് ആദ്യം പുറത്തിറക്കിയിരുന്നത്. എന്നാൽ സിസ്റ്റം തകരാറിലായതിനെ തുടർന്ന് ഇത് നിർത്തി വെക്കുകയായിരുന്നു.
അതേസമയം, രാജ്യാന്തര വിപണിയിൽ കടുത്ത ചാഞ്ചാട്ടമാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഇതേ തുടർന്ന് കേരളത്തിലും സ്വർണ വില ഉയർന്നിട്ടുണ്ട്. ട്രംപ് ഇഫക്ട് സ്വർണത്തെ വീണ്ടും ശക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് പവന് 120 രൂപ വർദ്ധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 4 ദിവസമായി സ്വർണ വില 59,000 കടന്ന് മുന്നേറുകയാണ്. ഇതിൽ ജനുവരി 18 ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞെങ്കിലും കാര്യമായ ആശ്വാസമൊന്നുമില്ല. ഇന്ന് വീണ്ടും 120 ഉയരുകയും ചെയ്തതോടെ ജനുവരി 17ന് വ്യാപാരം നടന്ന അതേ വില ഇന്നും തുടരുകയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications