അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ ഇന്ന് മുതൽ പണിമുടക്കിലേക്ക്. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
അയൽ സംസ്ഥാനങ്ങൾ കനത്ത പിഴ ഈടാക്കാനും നിയമവിരുദ്ധമായ സംസ്ഥാന തല നികുതികൾ ചുമത്താനും കേരളത്തിലെ ഓപ്പറേറ്റർമാരുടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എഐടിപി) ബസുകൾ പിടിച്ചെടുക്കാനും തുടങ്ങിയതിനെ തുടർന്നാണ് പണിമുടക്കിനുള്ള തീരുമാനമെടുത്തതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എജെ റിജാസ് പറഞ്ഞു.
സാമ്പത്തിക നഷ്ടം സഹിക്കാന്‍ കഴിയുന്നില്ല. വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി സ്വീകരിച്ച നിർബന്ധിത നടപടിയാണെന്നും അസോസിയേഷൻ വ്യക്തമാക്കി. പല വാഹനങ്ങളും പിടിച്ചെടുക്കുന്ന സാഹചര്യവുമുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങള്‍ക്കു നേരെയുള്ള വ്യക്തമായ ലംഘനമാണെന്നും, പെര്‍മിറ്റ് ഫീസ് അടച്ച വാഹനങ്ങളില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തിന് നികുതി ഈടാക്കാന്‍ പാടില്ലെന്നും ഭാരവാഹികള്‍ കൂട്ടിച്ചേർത്തു. സ്ലീപ്പർ, സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്. ബെംഗളൂരു, ചെന്നൈ യാത്രക്കാരെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് തീരുമാനം.

സർക്കാറുകൾ ഇടപെടണം
കഴിഞ്ഞ ഒരു വർഷത്തോളമായി തമിഴ്നാട് അന്യായമായി കേരള വാഹനങ്ങളിൽ നിന്ന് നികുതി പിരിച്ചുവെങ്കിലും, കേരള സർക്കാർ വളരെ അനുഭാവപൂർണമായും പിന്തുണയോടെയും സമീപനം സ്വീകരിച്ചിരുന്നതായി ഭാരവാഹികൾ പറഞ്ഞു. എന്നാൽ, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങൾ നിയമവിരുദ്ധ നടപടികൾ തുടർന്നതോടെ, വാഹന ഉടമകൾക്കും ഓപ്പറേറ്റർമാർക്കും ഭീതിയും സാമ്പത്തിക നഷ്ടവും വർധിച്ചിരിക്കുകയാണ്.
വിഷയത്തിൽ തമിഴ്‌നാട്, കർണാടക സർക്കാരുകളുമായും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായും ഉടൻ ഇടപെടണമെന്ന് അസോസിയേഷൻ കേരള ഗതാഗത മന്ത്രിയോടും ഗതാഗത കമ്മീഷണറോടും അഭ്യർത്ഥിച്ചു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ കേരള ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് കത്തെഴുതിയിട്ടുണ്ട്. കേരള സർക്കാരിന്റെയും ഉദ്യോഗസ്ഥരുടേയും സമയോചിതമായ ഇടപെടലിലൂടെ, പ്രശ്നം രമ്യമായി പരിഹരിക്കാനും സാധാരണ അന്തർസംസ്ഥാന ടൂറിസ്റ്റ് പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കാനും കഴിയുമെന്ന് അസോസിയേഷൻ കൂട്ടിച്ചേർത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
