കേരളത്തിന്റെ സാമ്പത്തിക വളർച്ചക്കായി വിവിധ മേഖലകളിൽ മുന്നേറ്റം കുറിക്കുമെന്നാണ് ഇന്നലെ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിലൂടെ പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക രംഗത്തിൻ്റെ വളർച്ചയെ കുറിച്ചും ഭാവി നേട്ടങ്ങങ്ങളെ കുറിച്ചും വ്യക്തമാക്കി. കേരളത്തെ ഇൻവെസ്റ്റ്മെൻ്റ് ഹബ്ബാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനം കുളിർമയേകുന്നു. മാത്രമല്ല ആഗോള തലത്തിൽ കേരളത്തെ ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങളും സർക്കാർ നടത്തുന്നു.
ആദ്യ ദിനത്തിലെ പ്രധാനപ്പെട്ടവ...
ഇന്നലെ ഉദ്ഘാടനച്ചടങ്ങിനിടെ സദസ്സിനെ കോരിത്തരിപ്പിച്ചു കൊണ്ട് ഓണ്‍ലൈനിലൂടെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം വെറുതെയായിരുന്നില്ല, സംസ്ഥാനത്തെ ദേശീയപാതകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തെ റോഡ് ഗതാഗതത്തിൻ്റെ വളർച്ച അത്യന്താപേക്ഷിതമാണ്.
കേരളം എപ്പോഴും ശ്രദ്ധ പുലർത്തുന്ന വിഷയമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്തിന് ഇതിനകം 5,000 കോടിയാണ് അദാനി ഗ്രൂപ്പ് നിക്ഷേപിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 20,000 കോടി രൂപയുടെ അധിക നിക്ഷേപമാണ് ഉച്ചകോടിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല അടുത്ത 5 വർഷത്തിനുള്ളിൽ 30,000 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ പദ്ധതികളിൽ ഇൻവെസ്റ്റ് ചെയ്യുകയെന്ന് അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ (എംഡി) കരൺ അദാനി പ്രഖ്യാപിച്ചു. കേരളത്തിന്റെ വളർച്ചയിൽ ഏറ്റവും സുപ്രധാന ഘടകമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ച. ഉച്ചകോടിയിലൂടെ വിഴിഞ്ഞത്തിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ എടുത്തു പറയേണ്ടതാണ്.
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്‍റ് ഹബ്ബെന്നതിനു പുറമേ ഈ ഭാഗത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്നാണ് കരണ്‍ അദാനി പറഞ്ഞതും.

ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. നർച്ചറിംഗ് ദി ഫ്യൂച്ചർ ഓഫ് സ്റ്റാർട്ടപ്പ്സ് & ഇന്നൊവേഷൻ, കേരള ടുവേർഡ്സ് ട്രില്യൺ ഇകോണമി, ഫ്യൂച്ചർ ഓഫ് ടാലൻ്റ് തുടങ്ങി നിരവധി വിഷയങ്ങളിലാണ് ഇന്നലെ ചർച്ചകൾ നടന്നത്. ഇന്നലെ 26ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായിരുന്നു പങ്കെടുത്തത്.
കേരളത്തിന്റെ ടൂറിസം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്താനുള്ള താത്പര്യവും ഈ രാജ്യങ്ങൾ പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയ, ഫ്രാൻസ്, മലേഷ്യ, നോർവേ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഉച്ചകോടിയുടെ പങ്കാളികളായി പങ്കെടുക്കുന്നു. ജർമ്മനി, നോർവേ, തായ്‌ലൻഡ് എന്നിവയുമുണ്ട്.
സ്റ്റാര്‍ട്ടപ്പ്, ടെക്നോളജി മേഖലകളില്‍ പുത്തൻ പദ്ധതികളാണ് ഒരുങ്ങാനിരിക്കുന്നത്. ഇന്നലെ നടന്ന ഉച്ചകോടിയിൽ സ്റ്റാര്‍ട്ടപ്പുകൾക്കും ടെക്നോളജിക്കും ഏറെ പ്രാധാന്യം നൽകിയിരുന്നു. എ.ഐ സാങ്കേതിക വിദ്യ സമ്മാനിച്ച മാറ്റങ്ങളും വളർച്ചയുമെല്ലാം ചർച്ചകളായി.
രണ്ടാം ദിനമായ ഇന്ന് വിവിധ മേഖലകളിലാണ് ചർച്ചകൾ നടക്കുക. അഡ്വാൻജ് ഓഫ് എയറോ സ്പെയ്സ് ആൻഡ് ഡിഫൻസ്, ടെക്നോളജി ആൻഡ് കേരള ഓപ്പർച്ചൂണിറ്റി, ബാങ്കിംഗ്-ഫിൻടെക്- ഡിജിറ്റൽ ഇന്നൊവേഷൻ, ഐ.ടി ഇൻഫ്രാസ്ട്രക്ചർ, ഫുഡ് ഇന്നൊവേഷൻ ഇൻ വാല്യൂ ആഡഡ് പ്രൊഡ്യൂസ് തുടങ്ങിയ മേഖലകളിലെ സെഷനുകൾ ഇന്ന് നടക്കും.
വ്യാവസായിക വളർച്ച, നൈപുണ്യ വികസനം, സ്റ്റാർട്ടപ്പുകളുടെ വളർച്ച, എം.എസ്.എം.ഇയുടെ ശക്തി തുടങ്ങിയ കാര്യങ്ങൾ കേരളത്തിൻ്റെ സമ്പത്തിക വളർച്ചക്ക് ശക്തിപകരുന്നു.


Click it and Unblock the Notifications