ദില്ലി: രണ്ട് മാസത്തിനിടെ രാജ്യത്ത് ആദ്യമായി പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില എണ്ണ കമ്പനികൾ വര്‍ധിപ്പിച്ചു. ദില്ലിയിൽ പെട്രോളിന്റെ വില ലിറ്ററിന് 17 പൈസ വർധിച്ചു. ഇപ്പോൾ ലിറ്ററിന് 81.06 രൂപയില്‍ നിന്നും 81.23 രൂപയായി ഉയര്‍ന്നു. ഡീസലിന്റെ റീട്ടെയിൽ വില ലിറ്ററിന് 22 പൈസ വർധിപ്പിച്ച് ലിറ്ററിന് 70.68 രുപയായി ഉയർത്തി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിനാകട്ടെ 74.85 രൂപയും.
ആഗോള വിപണിയില്‍ അസംസ്കൃത വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണമായത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ വില വർദ്ധിച്ചിട്ടും ഈ വർഷം സെപ്റ്റംബർ അവസാനം മുതൽ എണ്ണ ഉൽപാദന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില നിലനിർത്താൻ തീരുമാനിച്ചിരുന്നു. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും കാരണമാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് നിര്‍ത്തിവെച്ചതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

കൊറോണ വൈറസ് വാക്സിൻ വിജയകരമായി അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ശുഭകരമായ വാര്‍ത്തകള്‍ വന്നതോടെ ആഗോള എണ്ണ വിപണിയിൽ ശക്തമായ സൂചനകൾ ലഭിച്ചതിനാൽ പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാവുകയായിരുന്നു. മാത്രമല്ല, പ്രധാന ഉപഭോഗ വിപണികളിൽ എണ്ണയുടെ ആവശ്യകതയും ലഭ്യത കുറയുകയും ചെയ്യുന്നത് ക്രൂഡ് ഓയില്‍ വില വർധിപ്പിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
