തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളത്തിൻ്റെ പകുതി ജില്ലകൾ ഇന്ന് തെരെഞ്ഞെടുപ്പിന് തുടക്കമിട്ടു. ഇത്തവണ ഡിസംബർ 9, 11 തിയ്യതികളിലായിട്ടാണ് കേരളത്തിൽ തദ്ദേശ തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വെകുന്നേരം 6 മണി വരെ നീണ്ടു നിൽക്കും. വൈകുന്നേരം 6 മണിക്കുള്ളിൽ എത്തുന്നവർക്ക് ടോക്കൺ നൽകി 6 മണിക്ക് ശേഷവും വോട്ട് ചെയ്യാൻ അനുവദിക്കും.
ആദ്യ ഘട്ടം
ആദ്യ ഘട്ടമെന്ന നിലയിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്. അതായത് ഈ ജില്ലകളിലായി മൊത്തം 11,168 വാര്‍ഡുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഈ വാർഡുകളിലായി മൊത്തം 1,32,83,789 വോട്ടർമാരുണ്ട്. അതിൽ 70,32,444 എണ്ണം സ്ത്രീകളും, 62,51,219 പുരുഷ വോട്ടർമാരും, 126 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. മാത്രമല്ല ഇതിൽ 456 വിദേശ വോട്ടർമാരും ഉൾപ്പെടുന്നുണ്ട്.
ഈ ഏഴ് ജില്ലകളിലെ കണക്ക് പരിശോധിച്ചാൽ മൊത്തം സ്ഥാനാർത്ഥികൾ 36,630 പേരാണ്. അതിൽ 19,573 സ്ത്രീകളും 17,056 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയും ഉൾപ്പെടുന്നുണ്ട്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്ക് 27141 പേർ, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3366 പേർ, ജില്ലാപഞ്ചായത്തിലേക്ക് 594 പേർ, മുനിസിപ്പാലിറ്റികളിലേയ്ക്ക് 4480 പേർ, കോര്‍പ്പറേഷനുകളിലേയ്ക്ക് 1049 പേരും മത്സരിക്കുന്നുണ്ട്.

ഈ രേഖകൾ
വോട്ടു ചെയ്യാനായി ബൂത്തിലേക്ക് വരുന്നവർ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ സ്ലിപ്പ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ദേശസാൽകൃത ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക് തുടങ്ങിയ രേഖകളിൽ ഏതെങ്കിലും ഒന്ന് കൊണ്ടു വരണം.
ബാക്കി ജില്ലകൾക്കുള്ള വോട്ടെടുപ്പ് എന്ന്?
തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ ഏഴ് ജിലകളിൽ ഡിസംബർ 11 ന് വോട്ടെടുപ്പ് നടക്കും. ഈ ജില്ലകളിൽ വോട്ടെടുപ്പിന് മുന്നെ ഇന്ന് വൈകിട്ടോടെ കൊട്ടിക്കലാശം നടക്കും. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ വടക്കൻ ജില്ലക്കാരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മുഖ്യമന്ത്രിയുടെ കണ്ണൂർ ജില്ല ഉൾപ്പെടെ ഡിസംബർ 11ന് ശക്തമായ രാഷ്ട്രീയ അംഗത്തിനാണ് തയ്യാറെടുക്കുന്നത്.
ഡിസംബർ 13
ഡിസംബർ 9, 11 ദിവസങ്ങളിലായി തെരെഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിൽ മൊത്തം ജില്ലകളിലെ ഫലം ഡിസംബർ 13ന് നടക്കും. കേരളം ഡിസംബർ 13നായി കാത്തിരിക്കുന്നു. ഇത്തവണ പലതരത്തിലുള്ള രാഷ്ട്രീയ യുദ്ധങ്ങൾ ഉയർന്നതിനായി ജനം ആർക്കൊപ്പം നിൽക്കുമെന്നത് കാത്തിരിക്കേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
