നാളെ സെപ്റ്റംബർ 27ന് ഓണം ബമ്പർ നറുക്കെടുപ്പ് നടക്കാനിരിക്കെ ഇന്ന് സംസ്ഥാനത്ത് ലോട്ടറി ബന്ദ്. ജിഎസ്ടി വർദ്ധനവ് ലോട്ടറി മേഖലയെയും സാരമായി ബാധിക്കും എന്ന കാരണത്താലാണ് പ്രതിഷേധം ഉയരുന്നത്. കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷനാണ് ഈ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇന്നത്തെ പ്രതിഷേധം ലോട്ടറി വിൽപ്പനയെ ബാധിക്കുമോ? ബന്ദിൽ എല്ലാവരോടും സഹകരിക്കാനാണ് കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ജിഎസ്ടി വർദ്ധനവിനെ തുടർന്ന് സമ്മാനങ്ങളിലും വിൽപ്പന കമ്മീഷനിലും പ്രൈസ് കമ്മീഷനിലുമെല്ലാം വലിയ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതിനാൽ തന്നെ പേപ്പർ ലോട്ടറിയെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തരുതെന്ന് അസോസിയേഷൻ വ്യക്തമാക്കി. പുതിയ ജിഎസ്ടി നടപടിയിൽ നിന്നും ലോട്ടറിയെ മുക്കമാക്കാൻ വേണ്ടിയുള്ള ഈ ബന്ദിൽ കേരളത്തിലെ എല്ലാവരും ഒരുമിക്കും.
ലോട്ടറിക്ക് പുതിയ ജിഎസ്ടി എത്തിയാൽ അത് സമ്മാനഘടനെ കാര്യമായി ബാധിക്കും. ഇപ്പോൾ ഓണം ബമ്പറിൽ 25 കോടി അടിച്ചാൽ പോലും അതിൻ്റെ പകുതിയോളമാണ് വിജയിയുടെ അക്കൗണ്ടിലേക്ക് എത്തുന്നത്. പക്ഷേ ജിഎസ്ടി നിരക്കിൽ മാറ്റം വന്നാൽ പകുതി പോലും സമ്മാനാർഹന് ലഭിക്കില്ല എന്നതാണ് സത്യം. ഇത് ശരിയായ നടപടിയാവില്ല.
40 ശതമാനം വർദ്ധിപ്പിച്ചു
ലോട്ടറി ജിഎസ്ടി രാജ്യത്ത് ആറ് മാസത്തിനുള്ളില്‍ 40 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ വില്‍പന കമ്മീഷനിലും പ്രൈസ് കമ്മീഷനിലും വലിയ കുറവ് വരുത്തി. ഇത് ലോട്ടറിയെടുക്കുന്ന സാധാരണക്കാരായ ജനങ്ങളോടുള്ള ക്രൂരത കൂടിയാണ്. നിലവിൽ ബമ്പർ ടിക്കറ്റുകൾ ഒഴികെയുള്ള ടിക്കറ്റുകളുടെ വില 50 രൂപയാണ്. ഇതിൽനിന്ന് 14.286 രൂപ കേന്ദ്രനികുതിയാണ്. ബാക്കി 35.714 രൂപയാണ് ഒരു ടിക്കറ്റിന്റെ വിലയായി സർക്കാരിന് ലഭിക്കുക.

ഇതിൽനിന്ന് സമ്മാനത്തുകയും ഏജന്റുമാർക്കും വിൽപന തൊഴിലാളികൾക്കുമുള്ള കമീഷനും മറ്റ് ചിലവുകളും കണ്ടെത്തണം. ടിക്കറ്റ് വില കൂട്ടിയാൽ ടിക്കറ്റ് വിറ്റ് ഉപജീവനം ചെയ്യുന്ന രണ്ട് ലക്ഷത്തിലേറെ തൊഴിലാളികളെയും കുടുംബങ്ങളെയും ഇത് ബാധിക്കും.
ഓണം ബമ്പറിനെയും ജിഎസ്ടി ബാധിക്കുമോ?
ജിഎസ്ടി നിരക്ക് വർദ്ധിക്കുന്നത് ഓണം ബമ്പറിന്റെ തുകയെയും ബാധിക്കുമോ എന്ന പേടി എല്ലാവർക്കുമുണ്ട്. സത്യത്തിൽ ഓണം ബമ്പറിന്‍റെ മുഖവില 391 രൂപയാണ്. എന്നാൽ ഇതിനൊപ്പം ജിഎസ്ടിയും ചേരുമ്പോഴാണ് ടിക്കറ്റ് വില 500 രൂപയാവുന്നത്. ജിഎസ്ടി പ്രഖ്യാപനത്തിനു മുന്നേ ഓണം ബമ്പർ ടിക്കറ്റുകൾ വിപണിയിൽ എത്തിയതിനാൽ ജിഎസ്ടി പരിഷ്കരണം ഓണം ബമ്പറിൻ്റെ സമ്മാനഘടനയെ ബാധിക്കില്ല എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്.
പ്രതിഷേധം വിൽപ്പനയെ തകർക്കുമോ?
സാധാരണയായി നറുക്കെടുപ്പിൻ്റെ അവസാന മണിക്കൂറുകളിൽ പോലും ടിക്കറ്റ് വിൽപ്പനയിൽ വമ്പൻ തിരക്ക് ഉണ്ടാവാറുണ്ട്. അങ്ങനെയിരിക്കെ നാളെ നറുക്കെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ ഇന്നത്തെ ലോട്ടറി ബന്ദ് വിൽപ്പനയിൽ നഷ്ടം വരുത്തിയേക്കാം. ഇത്തവണ റെക്കോർഡ് വിൽപ്പന സൃഷ്ടിക്കുമെന്ന പ്രതീക്ഷകൾ ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം. ഇതിനോടകം 72 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. മൊത്തം 90 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലുള്ളത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
