കോടീശ്വരനാവാൻ ഇനി മുതൽ ബംബർ ലോട്ടറിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല. കേരള സംസ്ഥാന ഭാഗ്യക്കുറികളിൽ അടിമുടി മാറ്റം വരുന്നു. പേരിലും, ടിക്കറ്റ് നിരക്കിലും സമ്മാനഘടനയിലും മാറ്റം. ഇത് ഭാഗ്യാന്വേഷികൾക്ക് ആവേശം പകരും. നിലവിൽ 7 ലോട്ടറികളാണ് ദിവസേന നറുക്കെടുപ്പ് നടത്തുന്നത്. ഇതുവരെ ഓരോ ലോട്ടറിയ്ക്കും വ്യത്യസ്ത സമ്മാനത്തുകയാണ്. പുതിയ മാറ്റത്തിലൂടെ എല്ലാ ലോട്ടറിയുടെ ഒന്നാം സമ്മാനവും 1 കോടി രൂപയാവും.
ടിക്കറ്റ് നിരക്കിൽ മാറ്റം...
നിലവിൽ ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയാണ് ഒന്നാം സമ്മാനം 1 കോടി വാഗ്ദാനം ചെയ്യുന്നത്. അതിനാൽ ഫിഫ്റ്റി ഫിഫ്റ്റിയുടെ ടിക്കറ്റ് നിരക്ക് 50 രൂപയാണ്. ബാക്കി 6 ടിക്കറ്റുകളും 40 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ പുതിയ മാറ്റത്തിന് അനുസരിച്ച് മൊത്തം 7 ലോട്ടറി ടിക്കറ്റും 50 രൂപയ്ക്ക് വിൽപ്പന നടത്താൻ തീരുമാനിച്ചു. ഇതിനോപ്പം നറുക്കെടുപ്പ് സമയത്തിലും മാറ്റം സംഭവിക്കും.
നറുക്കെടുപ്പ് സമയം മാറും...
സാധാരണയായി ഉച്ചയ്ക്കുശേഷം മൂന്ന് മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. എന്നാൽ മെയ് 2 മുതൽ നറുക്കെടുപ്പ് രണ്ട് മണിക്ക് നടക്കും. അതിനാൽ ടിക്കറ്റ് എടുക്കുന്നവർ 2 മണിക്ക് തന്നെ നറുക്കെടുപ്പ് ഫലം പരിശോധിക്കുക. ടിക്കറ്റ് അച്ചടിക്കുന്നതിലും മാറ്റം വരുത്തും. അതായത് ഇതുവരെ 1.08 കോടി ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്താറുണ്ട്. ടിക്കറ്റ് വില 50 രൂപയാക്കിയതോടെ വെറും 96 ലക്ഷം ടിക്കറ്റ് മാത്രമേ അടിക്കുന്നുള്ളൂ.

ലോട്ടറി ടിക്കറ്റിൻ്റെ പുതിയ പേരും സമ്മാനങ്ങളും അറിയാം...
ഞായറാഴ്ചത്തെ 'അക്ഷയ' ലോട്ടറിയ്ക്ക് പകരമായി ഇനി മുതൽ 'സമൃദ്ധി ലോട്ടറി' എന്നായിരിക്കും പേര് മാറ്റുന്നത്. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. എന്നാൽ ഇനി മുതൽ ഈ ലോട്ടറിയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയായിരിക്കും.
തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയ്ക്ക് പകരമായി ഇനി മുതൽ 'ഭാഗ്യധാര' എന്നായിരിക്കും ടിക്കറ്റ് അറിയപ്പെടുന്നത്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. എന്നാൽ ഇനി 'ഭാഗ്യധാര'യുടെ രണ്ടാം സമ്മാനമായിരിക്കും 75 ലക്ഷം.
ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെ പേരിൽ യാതൊരു മാറ്റവുമില്ല. എന്നാൽ സമ്മാന ഘടനയിൽ മാറ്റമുണ്ട്. ഇനി മുതൽ സ്ത്രീ ശക്തിയുടെ രണ്ടാം സമ്മാനം 40 ലക്ഷം രൂപയാണ്.
ബുധനാഴ്ചത്തെ 'ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയ്ക്ക് പകരമായി വരുന്നത് 'ധനലക്ഷ്മി' ലോട്ടറിയാണ്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയും രണ്ടാം സമ്മാനം 10 ലക്ഷവുമായിരുന്നു. എന്നാൽ ഇനി മുതൽ 'ധനലക്ഷ്മി' ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷമാണ്.
വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന 'കാരുണ്യ പ്ലസ്' ലോട്ടറിയുടെ പേരിൽ മാറ്റമില്ല. എന്നാൽ ഈ ലോട്ടറിയുടെ രണ്ടാം സമ്മാനം ഇനി മുതൽ 50 ലക്ഷമായിരിക്കും. ഇതുവരെ 10 ലക്ഷം രൂപയായിരുന്നു രണ്ടാം സമ്മാനം.
വെള്ളിയാഴ്ച നറുക്കെടുക്കുന്നത് 'നിർമൽ' ലോട്ടറിയാണ്. ഇനി മുതൽ വെള്ളിയാഴ്ചകളിൽ 'സുവർണ കേരളം' എന്നായിരിക്കും ഈ ലോട്ടറി അറിയപ്പെടുന്നത്. സുവർണ കേരളത്തിൻ്റെ രണ്ടാം സമ്മാനം 30 ലക്ഷമാണ്. ഇതുവരെ നിർമൽ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 10 ലക്ഷമായിരുന്നു.
എല്ലാം ശനിയാഴ്ചയും നറുക്കെടുക്കുന്ന 'കാരുണ്യ' ലോട്ടറിയുടെ പേരിൽ മാറ്റമില്ല. എന്നാൽ ഇനി മുതൽ ഈ ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയായിരിക്കും. ഇതുവരെ രണ്ടാം സമ്മാനം 5 ലക്ഷം രൂപയായിരുന്നു.
സുവർണ കേരളം എന്ന ലോട്ടറി കഴിഞ്ഞ വെള്ളിയാഴ്ച വിപണിയിലെത്തിയിരുന്നു. പുതിയ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് എന്ന നിലയിൽ മെയ് 2 വെള്ളിയാഴ്ച 'സുവർണ്ണ കേരളം' ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കും. മാത്രമല്ല ഇനി മുതൽ കൂടുതൽ സമ്മാനങ്ങളും ലഭിക്കും. ഇതുവരെ അവസാനത്തെ സമ്മാനം 100 രൂപയായിരുന്നു. എന്നാൽ ഇനി മുതൽ അത് 50 രൂപയായിരിക്കും.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications