വലിയ ആകാംക്ഷയോടെ കാത്തിരുന്ന ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു. നാളെ, സെപ്റ്റംബർ 27-ന് ഉച്ചയ്ക്ക് 2 മണിക്ക് നടത്താനിരുന്ന നറുക്കെടുപ്പാണ് അപ്രതീക്ഷിതമായി ഒക്ടോബർ 4-ലേക്ക് മാറ്റിയത്. എല്ലാവരും നാളെ നടക്കാനിരുന്ന ബമ്പറിനായി കാത്തിരിക്കവെയാണ് ഈ മാറ്റം. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ലോട്ടറി ബന്ദ് നടക്കുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചത്.
ജിഎസ്ടി മാത്രമായിരുന്നില്ല വിഷയം, സംസ്ഥാനത്ത് എങ്ങും മഴ ശക്തമായിക്കൊണ്ടിരിക്കുന്നതിനാൽ ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യർത്ഥന മാനിച്ചാണ് ഭാഗ്യക്കുറി വകുപ്പിന്റെ ഈ തീരുമാനം. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. എങ്കിലും, ഏജന്റുമാരുടെ ആവശ്യം പരിഗണിച്ചും നിലവിലെ സാഹചര്യങ്ങൾ കണക്കാക്കിയുമായി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ഭാഗ്യക്കുറി വകുപ്പ് എത്തിയത്. ഓണം ബമ്പറിന്റെ അന്തിമ ഫലം ഇനി ഒക്ടോബർ 4-ന് ഉച്ചയ്ക്ക് 2 മണിക്ക് അറിയാം.

സെപ്റ്റംബർ 27
ജൂലൈ 28നായിരുന്നു ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിൽ എത്തിയത്. അന്ന് മുതൽ ഓരോ മലയാളിയും ഇതിൻ്റെ നറുക്കെടുപ്പിനായി കാത്തിരിക്കുകയായിരുന്നു. സെപ്റ്റംബർ 27 എന്ന തിയ്യതി ഓരോ മലയാളിയുടെയും കാത്തിരിപ്പിൻ്റെ അവസാന ദിനമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് ജിഎസ്ടി പ്രതിസന്ധി ഉയർന്നത്. വലിയ കോളിളക്കങ്ങളാണ് സംസ്ഥാനത്തെ ലോട്ടറി മേഖലയിൽ ജിഎസ്ടി പരിഷ്കരണം സൃഷ്ടിച്ചത്.
ബമ്പർ ടിക്കറ്റുകൾ വിപണിയിൽ എത്തിയതിനു ശേഷമാണ് ഈ ജിഎസ്ടിയിൽ മാറ്റം പ്രഖ്യാപിച്ചത്. അതിനാൽ തന്നെ ഓണം ബമ്പറിൻ്റെ സമ്മാനത്തുകയിൽ പുതിയ നയങ്ങൾക്ക് കൈകടത്താൻ സാധിക്കില്ല. എങ്കിലും അപ്രതീക്ഷിതമായ ഈ മാറ്റം ഞെട്ടലുണ്ടാക്കുന്നു.
ജിഎസ്ടിയും മഴയും ഒരുമിച്ചു
ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയരുന്നു. ഇന്ന് ലോട്ടറി ബന്ദ് പ്രഖ്യാപിച്ചതിനാൽ അത് വിൽപ്പനയെ സാരമായി ബാധിക്കുമെന്ന് വാദങ്ങൾ ഉയർന്നിരുന്നു. ലോട്ടറിയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി വർദ്ധിപ്പിച്ചതാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഇത് വിൽപ്പനക്കാരെയും സാധാരണക്കാരെയും എല്ലാം ഒരുപോലെ ബാധിക്കുന്ന വിഷയമാണ്.
കേരളത്തിലെങ്ങും അപ്രതീക്ഷിതമായി പെയ്തുകൊണ്ടിരിക്കുന്ന മഴയും മറ്റൊരു കാരണമായി. കനത്ത മഴ ഈ അവസാനഘട്ട വിൽപ്പനയെ ബാധിക്കുമെന്ന് തോന്നിയതും നറുക്കെടുപ്പ് തിയ്യതി പുതുക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചു.
സമ്മാനഘടന
ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം 25 കോടിയാണ്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്ക് കിട്ടും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും സ്വന്തമാക്കാം. ആറാം സമ്മാനം മുതൽ 5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെ നിരവധി ഭാഗ്യശാലികൾക്ക് ലഭിക്കും. ഓണം ബമ്പർ ലോട്ടറിയുടെ വില 500 രൂപയാണ്.
TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 സീരിസുകളിലായിട്ടാണ് ഓണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. 25 കോടിയെന്ന ബമ്പറടിച്ചാൽ ആ ടിക്കറ്റ് വിൽപ്പന നടത്തിയ ഏജൻ്റിന് ലഭിക്കുന്ന കമ്മീഷൻ 2.5 കോടിയോളമായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
