ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന് നാളെ വിരാമമാവും. നാളെ ഡിസംബർ 4നാണ് പൂജാ ബമ്പർ BR-100ന്റെ നറുക്കെടുപ്പ്. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ഉച്ച കഴിഞ്ഞ് 2 മണിക്ക് ശേഷം ഭാഗ്യശാലികളെ അറിയാം. ഈ വർഷത്തെ അവസാനത്തെ ബമ്പർ നറുക്കെടുപ്പാണ് നാളെ നടക്കാനിരിക്കുന്നത്. മലയാളികൾ പൊതുവേ ലോട്ടറിപ്രിയരാണ്. 12 കോടിയുടെ ഭാഗ്യശാലിയ്ക്കായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നിങ്ങളായിരിക്കുമോ ആ ഭാഗ്യശാലി?
സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ ഒക്ടോബർ 9നായിരുന്നു പൂജാ ബമ്പർ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഏകദേശം 40 ലക്ഷം ടിക്കറ്റുകളാാണ് കേരള ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. അതിൽ ഇതുവരെ 37 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. 300 രൂപയാണ് ഓരോ പൂജാ ബമ്പർ ടിക്കറ്റിന്റെയും വില.
പൂജാ ബമ്പർ BR-100
പൂജാ ബമ്പർ അടിച്ചാൽ ഏജന്റ് ഉൾപ്പെടെ 7 പേരാണ് കോടീശ്വരൻമാരാവുന്നത്. മാത്രമല്ല 20 പേർ ലക്ഷപ്രഭുക്കളാവും. ഒന്നാം സമ്മാനം 12 കോടിയുടെ ബമ്പറാണ്.
രണ്ടാം സമ്മാനം - 1 കോടി (അഞ്ച് പേർക്ക് വീതം)
മൂന്നാം സമ്മാനം - 10 ലക്ഷം (പത്ത് പേർക്ക് വീതം)
നാലാം സമ്മാനം - 3 ലക്ഷം (അഞ്ചു പേർക്ക് വീതം)
അഞ്ചാം സമ്മാനം - 2 ലക്ഷം രൂപ (അഞ്ച് പേർക്ക് വീതം)
മറ്റു സമ്മാനങ്ങൾ 5000 , 1000, 500, 300 രൂപ എന്നിങ്ങനെയാണ്. സമാശ്വാസ സമ്മാനമായി നാല് പേർക്ക് 1 ലക്ഷം രൂപ വീതവും ലഭിക്കും.

2023ലെ നറുക്കെടുപ്പിൽ പൂജാ ബമ്പറടിച്ചത് കാസർകോട് ജില്ലയിലെ ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഓഫീസിൽ നിന്നായിരുന്നു. ഇത്തവണ ഏത് ജില്ലയിലാവും 12 കോടി എത്തിച്ചേരുന്നത്? ഈ വർഷത്തെ ഇതുവരെയുള്ള കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ പൂജാ ബമ്പർ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. തൊട്ടുപിന്നിൽ തൃശൂർ, തിരുവനന്തപുരം ജില്ലകളുമുണ്ട്.
12 കോടി അടിച്ചാൽ എത്ര അക്കൗണ്ടിൽ എത്തും?
12 കോടി ബമ്പർ അടിച്ചാൽ ആദ്യം ഏജന്റ് കമ്മീഷൻ നൽണം. അത് ഏകദേശം 10 ശതമാനമായിരിക്കും. 12 കോടിയുടെ 10% ഏകദേശം 1.2 കോടി രൂപ കൊടുക്കണം. ബാക്കിയുള്ള 10.8 കോടി രൂപയിൽ 30% നികുതി അടക്കേണ്ടി വരും. അതായത് 10 ലക്ഷം രൂപയില്‍ കൂടുതൽ വാർഷിക വരുമാനമുള്ളവർ ഇതുപോലെ നികുതി. 30% നികുതി കണക്കാക്കിയാൽ 3.24 കോടി രൂപ വേണ്ടി വരും. ഇനി നിങ്ങളുടെ അക്കൗണ്ടിൽ ഏകദേശം 7.56 കോടി രൂപയായിരിക്കും ബാക്കിയുള്ളത്. എന്നാൽ അതിൽ നിന്നും ചെറിയ തുക സർക്കാരിലേക്ക് അടക്കണം.
50 ലക്ഷം രൂപയിലധികം പ്രതിവർഷം വരുമാനമുള്ളവര്‍ ആദായ നികുതിക്കൊപ്പം സര്‍ചാര്‍ജ് നൽകണം. 50 ലക്ഷം മുതല്‍ 1 കോടി വരെയുള്ളവർ 10% സർചാർജ് നൽകണം. 1 കോടി മുതല്‍ 2 കോടി വരെയുള്ളവർ 15% സർചാർജ് നൽകണം. 2 കോടി മുതല്‍ 5 കോടി വരെയുള്ളവർ 25% സർചാർജും 5 കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് 37% സര്‍ചാര്‍ജും കൊടുക്കണം.
5 കോടിയ്ക്ക് മുകളിൽ വരുമാനം കണക്കാക്കിയാൽ ഏകദേശം 1.19 കോടി രൂപ സർചാർജ് അടക്കേണ്ടി വരും. ഒപ്പം ഹെല്‍ത്ത് & എജ്യുക്കേഷന്‍ സെസ് നൽകണം. 12 കോടി ബമ്പറടിച്ചയാൾ ഏകദേശം 17.7 ലക്ഷം രൂപ സെസ് നൽകണം. അതായത് എല്ലാം കഴിഞ്ഞാൽ ഏകദേശം 6.19 കോടി രൂപയായാണ് അക്കൗണ്ടിൽ ഉണ്ടായിരിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
