നിങ്ങളാണോ ആ കോടീശ്വരൻ? കേരള സംസ്ഥാന ഭാഗ്യക്കുറി ഫിഫ്റ്റി ഫിഫ്റ്റി-എഫ്. എഫ്-116 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് നവംബർ 6 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫല പ്രഖ്യാപനം നടക്കുക. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഉച്ചകഴിഞ്ഞ് 3 മണി മുതൽ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ keralalottery.info നറുക്കെടുപ്പിന്റെ ഫലം ലഭ്യമാകും.
ഈ തവണ ഒരു കോടി ലോട്ടറിയടിക്കുന്ന ഭാഗ്യവാൻ നിങ്ങളാണോ? അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം. ബുധനാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന ഫിഫ്റ്റി ഫിഫ്റ്റി-എഫ്. എഫ്-116 ഭാഗ്യക്കുറിയുടെ വില 50 രൂപയാണ്. 50 രൂപയ്ക്ക് ഭാഗ്യക്കുറി എടുത്താൽ 1 കോടി ലോട്ടറി ഉറപ്പാക്കാം.. ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയുമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഇന്ന് 3 മണിക്കു ശേഷം ഫലം അറിയാം.

ഫിഫ്റ്റി-ഫിഫ്റ്റി FF-116 സമ്മാനത്തുക ഇങ്ങനെ....
- ഒന്നാം സമ്മാനം: 1 കോടി രൂപ
- രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
- മൂന്നാം സമ്മാനം: 5,000 രൂപ
- നാലാം സമ്മാനം: 2,000 രൂപ
- അഞ്ചാം സമ്മാനം: 1,000 രൂപ
- ആറാം സമ്മാനം: 500 രൂപ
- ഏഴാം സമ്മാനം: 100 രൂപ
- പ്രോത്സാഹന സമ്മാനം: 8,000 രൂപ
ഈ സമ്മാനത്തുക എങ്ങനെ അറിയാം?
കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് ഈ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. അതിനാൽ ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ഫലം പരിശോധിക്കാം. കേരള ഗവൺമെൻ്റ് ഗസറ്റ് ഓഫീസ് സന്ദർശിച്ച് നറുക്കെടുപ്പിൻ്റെ ഔദ്യോഗികമായി പ്രഖ്യാപിച്ച ഫലവും നിങ്ങളുടെ ടിക്കറ്റ് നമ്പറുകളും ക്രോസ്-ചെക്ക് ചെയ്ത് പരിശോധിക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ.
സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം?
ആദ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച നറുക്കെടുപ്പ് ഫലം പരിശോധിച്ച് നിങ്ങളുടെ ടിക്കറ്റ് നമ്പറമായി താരതമ്യം ചെയ്യുക. നറുക്കെടുപ്പ് ഫലത്തിൽ നൽകിയ നമ്പറുള്ള ടിക്കറ്റാണോ നിങ്ങളുടെ കൈവശമെന്ന് ഉറപ്പ് വരുത്തുക. ഈ രണ്ട് നമ്പറുകളും ഒരുപോലെയാണെങ്കിൽ നിങ്ങൾക്ക് ലോട്ടറി തുക ലഭിച്ചുവെന്ന് ഉറപ്പിക്കാം. ഫല പ്രഖ്യാപനത്തിനു ശേഷം 30 ദിവസത്തിനകം വിജയികൾ കേരള ലോട്ടറി ആസ്ഥാനമായ ഗോർക്കി ഭവനിനിൽ നിന്ന് സമ്മാനം വാങ്ങേണ്ടതുണ്ട്.
കൂടുതൽ വ്യക്തമായ പരിശോധനയ്ക്ക് വേണ്ടി വിജയികൾ അവരുടെ വിജയിച്ച ടിക്കറ്റും സാധുവായ തിരിച്ചറിയൽ രേഖയും നൽകണം. ഇനി 30 ദിവസത്തിനകം വിജയിച്ച വ്യക്തിക്ക് ലോട്ടറി ആസ്ഥാനത്ത് എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പ് ഡയറക്ടർക്ക് വിശദീകരണം നൽകണം.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാന ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കൂ.


Click it and Unblock the Notifications