ഇന്ത്യൻ റെയിൽവേ സമീപകാലത്തായി കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിച്ചു കൊണ്ടാണ് നടപ്പിലാക്കിയിരിക്കുന്നത്. കേരളത്തിൽ നിലവിൽ 3 വന്ദേ ഭാരത് ട്രെയിനുകളാണ് ഓടിക്കൊണ്ടിയിരിക്കുന്നത്. നാലാമതായി ഒരു വന്ദേ ഭാരത് കൂടെ വേണമെന്ന ആവശ്യവുമായി കേരളം എത്തിയിരിക്കുന്നു.
നിലവിലെ വന്ദേ ഭാരത് എക്സ്പ്രസുകളിൽ രണ്ടെണ്ണം കേരളത്തിലുള്ളിൽ തന്നെ സഞ്ചരിക്കുമ്പോൾ മൂന്നാമത്തേത് എറണാകുളത്ത് നിന്ന് ബാംഗളൂരിലേക്കാണ് യാത്ര നടത്തുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. ബാംഗളൂരിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കേരളത്തിൽ നിന്നും ഒരു ട്രെയിൻ സർവ്വീസ് ആരംഭിച്ചത് ആശ്വാസകരമാണ്.
ഈ ട്രെയിനുകൾക്ക് പുറമേ നാലാമതൊരു വന്ദേ ഭാരത് സർവ്വീസ് തിരുവനന്തപുരം - ചെന്നൈ റൂട്ടിൽ ആരംഭിക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപി റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് യാത്ര കൂടുതൽ എളുപ്പമായി മാറും.
കഴിഞ്ഞദിവസം ചേർന്ന റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി നാലാമത് വന്ദേ ഭാരതിൻ്റെ ആവശ്യം ഉന്നയിച്ചതിനു പുറമേ മറ്റൊരു കാര്യം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അതായത് നിലവിൽ കാസര്‍കോട്-തിരുവനന്തപുരം, മംഗളുരു-തിരുവനന്തപുരം എന്നീ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാണ് ഓടുന്നത്. എന്നാൽ എറണാകുളം ബാംഗ്ലൂര്‍-വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെ മറ്റു ജില്ലക്കാർക്ക് കാര്യമായ നേട്ടം നൽകുന്നില്ല.

അതിനാൽ തന്നെ ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്ത് എത്തുന്ന ട്രെയിന്‍ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്നാണ് യോഗത്തിൽ എംപി ആവശ്യപ്പെട്ടത്. ഇത് കേരളത്തിലുള്ള നിരവധി മലയാളികൾക്കും ആശ്വാസകരമാവും. കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസുകളില്‍ കോച്ചുകളുടെ എണ്ണം കൂട്ടണമെന്നും റെയില്‍വെയുടെ ഈ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് ഉന്നയിച്ചിട്ടുണ്ട്. തിരക്ക് കുറക്കുന്നതിനൊപ്പം നിരവധി പേർക്ക് സുഖമമായി യാത്ര ചെയ്യാനും ഇതിലൂടെ സാധിക്കും.
തിരുവനന്തപുരം-ചെന്നൈ വന്ദേ ഭാരത്
നാലാമതൊരു വന്ദേ ഭാരത് എക്സ്പ്രസ് എന്ന ആവശ്യമാണ് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സാധ്യമായാൽ തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കും. ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങളാണ് തിരുവനന്തപുരവും, ചെന്നൈയും. ഈ റൂട്ടിൽ വന്ദേ ഭാരത് എത്തിയാൽ വാണിജ്യ മേഖലയുടെ വളർച്ചക്കും ഇത് വഴിയൊരുക്കും.
ഹൈദരബാദിലേക്കും വന്ദേ ഭാരത്
ഇതിനു പുറമേ, തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ നൽകണമെന്നും യോഗത്തിൽ കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് സ്ലീപ്പർ വരുന്നുവെന്ന വാർത്ത എത്തിയപ്പോഴും കേരളവുമായി ബന്ധിപ്പിച്ചു കൊണ്ട് യാതൊന്നും അനുവദിച്ചിരുന്നില്ല. ഈ കാരണത്താലാണ് എംപിയുടെ ആവശ്യം. ഹൈദരബാദിലേക്ക് കേരളത്തിൽ നിന്നും വന്ദേ ഭാരത് സ്ലീപ്പർ എത്തിയാൽ ദീർഘ ദൂര യാത്രകൾ ഒഴിവാക്കാം.
കേരളത്തിൻ്റെ ഈ ആവശ്യങ്ങൾ റെയിൽവേ തള്ളിക്കളയില്ലെന്നാണ് പ്രതീക്ഷ. നോർത്ത് ഇന്ത്യയെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളെല്ലാം ലാഭത്തിലാണ്. മാത്രമല്ല ഇതുവരെയും ആളില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ല. അതിനാൽ കൂടുതൽ റൂട്ടുകൾ അനുവദിച്ചേക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
