അടുത്ത ബമ്പറിനുള്ള കാത്തിരിപ്പ് അവസാനിക്കാറായി. 10 കോടിയുമായി കേരള സർക്കാരിൻ്റെ മൺസൂൺ ബമ്പർ ബിആർ 104 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ ജൂലൈ 23ന് നടക്കും. വിഷു ബമ്പറിനു പിന്നാലെയാണ് മൺസൂൺ ബമ്പറിൻ്റെ നറുക്കെടുപ്പ് എത്തുന്നത്. ഇത്തവണ ആരായിരിക്കും ബമ്പർ ഭാഗ്യശാലി?
മൺസൂൺ ബമ്പർ ഭാഗ്യശാലികളെ കണ്ടെത്താൻ ഇനി വെറും മണിക്കൂറുകൾ മാത്രം. നാളെ ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചായിരിക്കും നറുക്കെടുപ്പ് നടത്തുന്നത്. 12 കോടിയുടെ വിഷു ബമ്പറിന് പിന്നാലെയാണ് 10 കോടിയുമായി മൺസൂൺ ബമ്പർ എത്തുന്നത്.
മൺസൂൺ ബമ്പർ സമ്മാന ഘടന
മൺസൂൺ ബമ്പറിൻ്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്ക് ലഭിക്കും. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും ഉറപ്പാക്കാം. അഞ്ചാം സമ്മാനം 5,000 രൂപയിൽ തുടങ്ങി 250 രൂപ വരെയാണ് സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ആകെ അഞ്ചു പരമ്പരകളിലായാണ് ടിക്കറ്റുകൾ എത്തിയത്. നേരത്തെ വിഷു ബമ്പറിന് 12 കോടിയായിരുന്നു ഒന്നാം സമ്മാനം.

വിപണിയിൽ മികച്ച വിൽപ്പന
മെയ് 28നായിരുന്നു വിഷു ബമ്പറിൻ്റെ നറുക്കെടുപ്പ് നടന്നത്. എന്നാൽ അതേ ദിവസം തന്നെയാണ് മൺസൂൺ ബമ്പറിൻ്റെ ടിക്കറ്റുകൾ വിപണിയിൽ എത്തിയത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് മൺസൂൺ ബമ്പറിനായി ആളുകൾ കാത്തിരിക്കുന്നത്. ജൂലൈ 19 വരെയുള്ള കണക്ക് പ്രകാരം 31 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്.
വിൽപ്പനയിൽ ഒന്നാമത് പാലക്കാട് ജില്ലയാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും, മൂന്നാം സ്ഥാനത്ത് തൃശൂർ ജില്ലയുമാണ് വിൽപ്പനയിൽ മുന്നിൽ. മൺസൂൺ ബമ്പറിൻ്റെ ടിക്കറ്റ് വില 250 രൂപയാണ്. നിങ്ങളുടെ പോക്കറ്റിലെ 250 രൂപ ചിലവാക്കിയാൽ കിട്ടുന്നത് 10 കോടിയായിരിക്കും.
കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴി മൺസൂൺ ബമ്പർ BR-104 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം. മാത്രമല്ല നിങ്ങൾക്ക് കേരള ഗവൺമെന്റ് ഗസറ്റ് ഓഫീസ് നേരിട്ട് സന്ദർശിച്ച് ഫലങ്ങൾ അറിയാനും സാധിക്കും.
സമ്മാനം എങ്ങനെ ഉറപ്പാക്കാം?
- ആദ്യം, നിങ്ങളുടെ ടിക്കറ്റ് നമ്പർ റിസൾട്ടുമായി പരിശോധിക്കുക.
- നിങ്ങളുടെ നമ്പർ ലിസ്റ്റിൽ ഉണ്ടെങ്കിൽ ക്യാഷ് പ്രൈസ് ക്ലെയിം ചെയ്യാം.
- ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ സമ്മാനം ക്ലെയിം ചെയ്യണം
- വിജയികൾ തങ്ങളുടെ തിരിച്ചറിയൽ കാർഡും ഒറിജിനൽ സമ്മാന ടിക്കറ്റും സഹിതം കേരള ലോട്ടറി ഓഫീസിൽ എത്തണം.
- ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള സമ്മാനങ്ങൾ തിരുവനന്തപുരത്തുള്ള ഡയറക്ടറേറ്റിലൂടെയാണ് ലഭിക്കുന്നത്.
എത്ര രൂപ കൈയിൽ കിട്ടും?
10 കോടിയുടെ ബമ്പറാണെങ്കിലും മുഴുവൻ തുകയും ഭാഗ്യശാലിക്ക് ലഭിക്കില്ല. 10 കോടിയിൽ നിന്നും 10% ഏജൻ്റ് കമ്മീഷൻ പോവും. അത് 1 കോടി രൂപയായിരിക്കും. ബാക്കി 9 കോടി. അതിൽ നിന്നും 30% നികുതി ഈടാക്കും, അത് ഏകദേശം 2.7 കോടിയായിരിക്കും.
ശേഷം 37 ശതമാനം സര്‍ചാര്‍ജ് ഈടാക്കും, അത് ഏകദേശം 99.9 ലക്ഷം രൂപയുണ്ടായിരിക്കും. ഒപ്പം ഹെല്‍ത്ത്, എജ്യുക്കേഷന്‍ സെസ് എന്നിങ്ങനെ ഏകദേശം 14.79 ലക്ഷം രൂപയും ഈടാക്കും. ഇത്രയും തുക കുറച്ചാൽ ബാക്കി കിട്ടുന്നത് ഏകദേശം 5.16 കോടി രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications