സർക്കാർ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഈ ആഴ്ച സുഖമാണ്. തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജ വെപ്പ്) സെപ്റ്റംബർ 30 ചൊവ്വാഴ്ച സർക്കാർ പൊതു അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതാണ് തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കാനുള്ള കാരണം. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഏതെങ്കിലും ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ വിദ്യാർത്ഥികൾക്ക് കോളടിക്കും.
സെപ്റ്റംബർ 30 ചൊവ്വാ, ഒക്ടോബർ ഒന്ന് ബുധൻ, ഒക്ടോബർ രണ്ട് വ്യാഴം ദിവസങ്ങളിലാണ് തുടർച്ചയായ അവധി. സംസ്ഥാനത്തെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗാഷ്ടമി ദിനമായ സെപ്റ്റംബർ 30ന് പൊതു അവധി ആയിരിക്കും.
നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സഭയിലെ ചുമതല വഹിക്കുന്ന ജീവനക്കാർ ജോലിക്ക് എത്തണം. ജീവനക്കാർ എത്തുന്നുണ്ട് എന്നും ചുമതല വഹിക്കുന്നുണ്ട് എന്നും മേധാവിമാര്‍ ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ ദിവസം സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. സാധാരണഗതിയിൽ നവരാത്രി ഉത്സവത്തിന് മഹാനവമി, വിജയദശമി ദിനങ്ങളിലാണ് അവധി നൽകിയിരുന്നത്. എന്നാൽ ഇത്തവണ ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച കൂടി അവധി നൽകണമെന്ന് വിവിധ സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചത്.
ദീപാവലി - ഒക്ടോബർ 20, തിങ്കൾ, ക്രിസ്മസ് - ഡിസംബർ 25, വ്യാഴം എന്നിവയാണ് ഇനി സർക്കാർ പ്രഖ്യാപിച്ച പൊതുഅവധി ദിവസങ്ങളുടെ പട്ടികയിൽ വരുന്നത്.

ഒക്ടോബർ മാസത്തെ ബാങ്ക് അവധികൾ
ഒക്ടോബർ 1, ബുധനാഴ്ച: മഹാനവമി ദിവസമായ ഈ ദിവസത്തെ രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. പ്രധാനമായും കേരളം, കർണാടക, തമിഴ്നാട്, ത്രിപുര, ഒഡീഷ, സിക്കിം, അസം, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്.
ഒക്ടോബർ 2, വ്യാഴം : ഈ ദിവസമാണ് വിജയ ദശമി ആഘോഷിക്കുന്നത്. മാത്രമല്ല എല്ലാ വർഷവും ആഘോഷിക്കുന്ന ഗാന്ധി ജയന്തിയും ഈ ദിവസം തന്നെയാണ്. അതിനാൽ തന്നെ രാജ്യവ്യാപകമായി ഒക്ടോബർ 2ന് ബാങ്കുകൾ അടച്ചിടും.
ഒക്ടോബർ 5, ഞായർ : മാസത്തിലെ എല്ലാം ഞായറാഴ്ചയും രാജ്യവ്യാപകമായി ബാങ്കുകൾ പ്രവർത്തിക്കില്ല.
ഓൺലൈൻ സേവനങ്ങൾക്ക് തടസമില്ല
ബാങ്ക് അവധി ദിവസങ്ങളിലും ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരാം. സാങ്കേതിക കാരണങ്ങളാലോ മറ്റ് കാരണങ്ങളാലോ ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടുമെങ്കിൽ ബാങ്കുകൾ നിങ്ങളെ അറിയിക്കും. പണം പിൻവലിക്കൽ, ആപ്പ്, യുപിഐ പ്രവർത്തനം എന്നിവയ്ക്കായി എടിഎമ്മുകൾ പതിവുപോലെ തുറന്നിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications