എല്ലാ ദിവസവും കോടീശ്വരന്മാരെ സൃഷ്ടിക്കുന്ന സംസ്ഥാനം ഏതാണ് എന്ന് അറിയാമോ..? അറിയില്ലെങ്കിൽ അധികം ആലോചിക്കേണ്ട, ഉത്തരം കേരളം എന്നാണ്. എല്ലാ ദിവസവും കേരളത്തിൽ ലോട്ടറി നറുക്കെടുപ്പ് ഉണ്ട്. ഒന്നാം സമ്മാനം 1 കോടി രൂപയാണ്. ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിൽ ഇറക്കിയിരിക്കുന്നത്. ഒപ്പം ബംമ്പർ ലോട്ടറിയുമുണ്ട്.
ഇത്തവണത്തെ ഓണം ബംമ്പർ ലോട്ടറി( Onam Bumper 2025- BR-105)യുടെ നറുക്കെടുപ്പിന് ഇനി 5 ദിവസം മാത്രമേ ബാക്കിയുള്ളു. സെപ്തംബർ 27-ആം തീയ്യതിയാണ് നറുക്കെടുപ്പ്. 70 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകളാണ് ഇതുവരെ വിറ്റ് പോയത്. 500 രൂപ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. 25 കോടി അടിച്ച ഭാഗ്യശാലിക്ക് എത്ര രൂപ കിട്ടുമെന്നും ബമ്പർ എടുത്താൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്നും നോക്കാം.
കൂടുതൽ വിൽപ്പന പാലക്കാട്
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റുകൾ വിറ്റ് പോകുന്നത്. 13.5 ലക്ഷത്തിലധികം ടിക്കറ്റുകൾ പാലക്കാട് മാത്രം വിറ്റ് പോയി. തമിഴ്നാട്ടിൽ നിന്നും കൂടുതൽ ആളുകൾ പാലക്കാട് എത്തി ഓണം ബംമ്പർ ടിക്കറ്റ് എടുക്കുന്നുണ്ട്. പിന്നാലെ കണ്ണൂർ, കോഴിക്കോട് ജില്ലകളുമുണ്ട്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും.

എത്ര കിട്ടും..?
ഓണം ബംമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിക്കുന്ന ആൾക്ക് 25 കോടി രൂപ കയ്യിൽ കിട്ടുമോ എന്നതാണ് എല്ലാവരുടേയും ചോദ്യം. കിട്ടില്ല എന്നതാണ് ഉത്തരം. കാരണം ഏജൻസി കമ്മീഷൻ, നികുതി, ആരോഗ്യ, വിദ്യാഭ്യാസ സെസ് തുടങ്ങിയവയെല്ലാം പിടിച്ചതിന് ശേഷം ബാക്കി തുകയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. 25 കോടി രൂപയിൽ 10 ശതമാനം എജൻസി കമ്മീഷൻ നൽകണം. അതായത് 2.5 കോടി. സമ്മാന നികുതി 30 ശതമാനം(6.75 കോടി), നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം(2.49 കോടി), ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം(36.9 ലക്ഷം), അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി(2.85 കോടി) ഇതെല്ലാം കഴിച്ച് 12,88,26,000 രൂപ(12.8 കോടി) രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. അതായത് 25 കോടിയുടെ നേർ പകുതി.
ലോട്ടറി അടിച്ചാൽ എന്ത് ചെയ്യണം..?
സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയിൽ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്‍റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും (ഇതും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കിൽ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.
ഭാഗ്യക്കുറി സമ്മാനത്തിന് നൽകുന്ന അപേക്ഷയിൽ നമ്മുടെ തിരിച്ചറിയൽ കാർഡ് കൊടുക്കേണ്ടതുണ്ട്. പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട് അങ്ങനെ എന്തും തിരിച്ചറിയൽ രേഖയായി നൽകാവുന്നതാണ്.
ഷെയറിട്ട് ടിക്കറ്റെടുത്തവര്‍ ശ്രദ്ധിക്കേണ്ടത്
ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്. ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications