തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ 13 ആം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി. ഇന്ന് പെട്രോളിനും ഡീസലിനും ലീറ്ററിന് 39 പൈസ വീതം വര്‍ധിച്ചു. ഇതോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെട്രോള്‍ വില 92.69 രൂപ രേഖപ്പെടുത്തി. ഡീസല്‍ വില 87.22 രൂപയായി ഉയര്‍ന്നു.
കൊച്ചിയില്‍ ഇന്ന് പെട്രോളിന് 90.85 രൂപയാണ്. ഡീസലിന് 85.49 രൂപയും. ഈ മാസം മാത്രം പെട്രോളിന് 3.87 രൂപയും ഡീസലിന് 4.30 രൂപയും വര്‍ധിച്ചു കഴിഞ്ഞു. രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്.
ദില്ലിയില്‍ പെട്രോള്‍ വില 90.58 രൂപയും ഡീസല്‍ വില 80.97 രൂപയും രേഖപ്പെടുത്തുന്നു. നോയിഡയില്‍ പെട്രോളിന് 88.92 രൂപയാണ് നിരക്ക്. ഡീസലിന് 81.41 രൂപയും. വാണിജ്യ തലസ്ഥാനമായ മുംബൈയിലും സ്ഥിതി രൂക്ഷമാണ്. 38 പൈസ വര്‍ധിച്ച സാഹചര്യത്തില്‍ മുംബൈയില്‍ പെട്രോള്‍ വില 97 രൂപ പിന്നിട്ടു. ഡീസല്‍ ലീറ്ററിന് 87.06 രൂപയാണ് ഇന്ന് നഗരത്തില്‍ നിരക്ക്. കൊല്‍ക്കത്തയില്‍ പെട്രോളിന് 91.78 രൂപയും ഡീസലിന് 84.56 രൂപയുമാണ് വില.
ചെന്നൈയിലും ഇന്ധനനിരക്ക് കുതിച്ചുയര്‍ന്നു. ചെന്നൈ നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 92.59 രൂപ വില നല്‍കണം. ഡീസലിന് 85.98 രൂപയും. ബെംഗളൂരുവില്‍ പെട്രോളിന് 93.67 രൂപയും ഡീസലിന് 85.84 രൂപയുമാണ് പുതുക്കിയ നിരക്ക്. എണ്ണക്കമ്പനികള്‍ 39 പൈസ കൂട്ടിയ സാഹചര്യത്തില്‍ ബെംഗളൂരുവില്‍ 1.30 രൂപയാണ് പെട്രോളിന് ശനിയാഴ്ച്ച വില കൂടിയത്.
ഇന്ത്യയില്‍ ഇന്ധനവില കുതിക്കുന്ന പശ്ചാത്തലത്തില്‍ രാജസ്താന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും പെട്രോള്‍ വില 100 കടന്നിട്ടുണ്ട്. നിലവില്‍ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളാണ് രാജസ്താനും മധ്യപ്രദേശും. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഇന്ധനനിരക്കുകള്‍ കൂടുന്നത്. നിലവില്‍ ബ്രെന്‍ഡ് ക്രൂഡ് വില 65 ഡോളറിലേക്ക് കടന്നുവരികയാണ്. വരും ദിവസങ്ങളിലും എണ്ണവില കൂടുമെന്ന് എണ്ണക്കമ്പനികള്‍ സൂചന നല്‍കിയിട്ടുണ്ട്.
രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയും രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്ത് പ്രതിദിനം ഇന്ധനവില പുതുക്കപ്പെടുന്നത്. പറഞ്ഞുവരുമ്പോള്‍ 2018 ഒക്ടോബറിന് ശേഷം രാജ്യം കാണുന്ന ഏറ്റവും ഉയര്‍ന്ന ഇന്ധനവിലവര്ധനവാണ് ഇപ്പോഴത്തേത്. അന്ന് പെട്രോള്‍, ഡീസല്‍ വില നിയന്ത്രണമില്ലാതെ കുതിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കാന്‍ നടപടിയെടുത്തിരുന്നു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എണ്ണവില പിടിച്ചുനിര്‍ത്താന്‍ എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പാര്‍ലമെന്റില്‍ അറിയിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
